മാവേലിക്കര: ജനുവരി എട്ട്, ഒന്‍പത്, പത്ത് തീയതികളില്‍ മാവേലിക്കര വിദ്യാധിരാജ വിദ്യാപീഠത്തില്‍ നടക്കുന്ന ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന കലോത്സവത്തിന്റെ മുന്നോടിയായുള്ള വിളംബര രഥയാത്ര ഇന്ന് ഉച്ചയ്ക്ക് 2.30ന് തട്ടാരമ്പലം ജംഗ്ഷനില്‍ എത്തിച്ചേരും, രഥയാത്രയെ സംഘാടക സമിതിയുടെ നേതൃത്വത്തില്‍ സ്വീകരിക്കും. മൂന്നിന് രാവിലെ 10ന് തുറവൂര്‍ വിദ്യാനികേതന്‍ സ്കൂളില്‍ നിന്നും ആരംഭിച്ച രഥയാത്ര ജില്ലയിലെ വിവിധ വിദ്യാനികേതന്‍ സ്കൂളുകളില്‍ സന്ദര്‍ശിച്ച ശേഷമാണ് മാവേലിക്കരയില്‍ എത്തിച്ചേരുന്നത്. തുടര്‍ന്ന് നഗരം ചുറ്റി വിദ്യാധിരാജ സ്കൂളില്‍ സമാപിക്കും. ഭക്ഷണ ശാലയിലേക്കുള്ള കലവറ ഘോഷയാത്ര അഞ്ചിന് ഉച്ചക്ക് 2.30ന് കണ്ടിയൂര്‍ മഹാദേവ ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച് സ്കൂളില്‍ സമാപിക്കും. മാതൃസമിതി, ക്ഷേമസമിതി, സംഘാടക സമിതിയുടെയും നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: