കണ്ണൂര്‍: ചിറക്കലില്‍ ആര്‍എസ്എസ് കാര്യാലയത്തിന് നേരെ സിപിഎം അക്രമം. ചിറക്കല്‍ പട്ടേല്‍ റോഡിലെ കെ.ജി.മാരാര്‍ സ്മാരക മന്ദിരത്തിന് നേരെയാണ് കഴിഞ്ഞദിവസം അക്രമമുണ്ടായത്. മുന്‍ വശത്തെ വാതില്‍ തകര്‍ത്ത് അകത്ത് കയറിയ അക്രമികള്‍ ചുമരുകള്‍ പെയിന്റടിച്ച് വികൃതമാക്കുകയും ഫര്‍ണിച്ചറുകള്‍ തല്ലിത്തകര്‍ക്കുകയും ചെയ്തു. പുറത്ത് സ്ഥാപിച്ചിരുന്ന കൊടിയും കൊടിമരവും വാര്‍ത്താ ബോര്‍ഡും സംഘം നശിപ്പിച്ചു. പ്രദേശത്തെ റോഡില്‍ നേരത്തെ എഴുതിയിരുന്ന ബിജെപി സംഘപരിവാര്‍ സംഘടനകളുടെ പേരുകള്‍ക്ക് മുകളില്‍ വെള്ളച്ചായം പൂശി അതില്‍ സിപിഎം എന്നെഴുതിവെച്ചിട്ടുണ്ട്.
ഈ മേഖലയില്‍ കുറച്ചുനാളുകളായി സിപിഎം അക്രമിസംഘം അഴിഞ്ഞാടി വരികയാണ്. പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡണ്ട് സതീശന്റെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമം നടത്തിയതെന്ന് ബിജെപി ആരോപിച്ചു. സമാധാനം നിലനില്‍ക്കുന്ന പ്രദേശത്ത് കരുതിക്കൂട്ടി സംഘര്‍ഷമുണ്ടാക്കി മുതലെടുപ്പ് നടത്താനാണ് സിപിഎം ശ്രമിക്കുന്നത്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പ്രദേശത്ത് ശക്തമായ പ്രവര്‍ത്തനമാണ് ബിജെപി കാഴ്ചവെച്ചത്. പഞ്ചായത്തിലെ ചില വാര്‍ഡുകള്‍ കൈവിട്ടുപോകുമെന്ന ഭയത്താല്‍ വിളറിപൂണ്ട സിപിഎം പലയിടങ്ങളിലും യുഡിഎഫുമായി സഖ്യം ചേര്‍ന്ന് ബിജെപി സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്തുകയായിരുന്നു. പ്രദേശത്ത് ബിജെപിയുടെ ദ്രുതഗതിയിലുള്ള വളര്‍ച്ചക്ക് തടയിടാനും സംഘപരിവാര്‍ സംഘടനകളിലേക്ക് യുവാക്കള്‍ കൂട്ടമായി എത്തുന്നതില്‍ വിറളിപൂണ്ടുമാണ് സിപിഎം ക്രിമിനല്‍ സംഘം നേതൃത്വത്തിന്റെ അറിവോടെ പ്രദേശത്ത് സംഘര്‍ഷം സൃഷ്ടിക്കുന്നതെന്നും ബിജെപി പഞ്ചായത്ത് കമ്മറ്റി ആരോപിച്ചു.
















