Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

മണ്ഡലം പ്രവര്‍ത്തക സമ്മേളനങ്ങള്‍ 5ന് തുടങ്ങും കുമ്മനത്തിന്റെ നേതൃത്വത്തിലുള്ള ബിജെപി വിമോചന യാത്ര 20ന് കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2016, 10:17 pm IST
in Kannur

കണ്ണൂര്‍: അന്നം, വീട്, വെള്ളം, എല്ലാവര്‍ക്കും തുല്യനീതി, വികസിത കേരളം തുടങ്ങിയ മുദ്രാവാക്യങ്ങളുന്നയിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ 20മുതല്‍ ഫെബ്രുവരി 9വരെ മഞ്ചേശ്വരം മുതല്‍ പാറശാലവരെ നയിക്കുന്ന വിമോചന യാത്ര 20ന് കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കും. 20 മുതല്‍ 22വരെയുള്ള 3 ദിവസങ്ങളിലായി ജില്ലയിലെ 11 കേന്ദ്രങ്ങളില്‍ ജാഥക്ക് സ്വീകരണങ്ങള്‍ നല്‍കും. ജാഥ ചരിത്ര വിജയമാക്കാനുള്ള ഒരുക്കങ്ങളാണ് ബിജെപി ജില്ലാ നേതൃത്വം നടത്തുന്നത്. വരാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ പരിപാടികളുടെ തുടക്കം കൂടിയാണ് ജാഥ. 20ന് വൈകിട്ട് 5ന് കണ്ണൂര്‍ ജില്ലാ അതിര്‍ത്തിയില്‍ നിന്നും ജില്ലാ പ്രസിഡണ്ട് കെ.രഞ്ജിത്തിന്റെ നേതൃത്വത്തില്‍ ബിജെപി നേതാക്കളും പ്രവര്‍ത്തകരും ജാഥയെ സ്വീകരിക്കും. വൈകുന്നേരം 6ന് പയ്യന്നൂരില്‍ സ്വീകരണം നല്‍കും.

21ന് രാവിലെ 10ന് പിലാത്തറ, 11ന് ശ്രീകണ്ഠാപുരം, 12ന് മയ്യില്‍, ഉച്ചകഴിഞ്ഞ് 3ന് പുതിയതെരു, വൈകിട്ട് 4ന് കണ്ണൂര്‍, 5ന് പിണറായി, 6ന് തലശ്ശേരിയില്‍ സമാപനം. 22ന് രാവിലെ 10ന് കൂത്തുപറമ്പ്, 11ന് മട്ടന്നൂര്‍, 12ന് ഇരിട്ടി എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം ജാഥ വയനാട്ടിലേക്ക് പ്രവേശിക്കും. സ്വീകരണ സ്ഥലങ്ങളില്‍ ബൂത്ത് അടിസ്ഥാനത്തില്‍ പ്രവര്‍ത്തകരെ പങ്കെടുപ്പിക്കും. ജാഥയുടെ വിജയത്തിനായി നിയോജക മണ്ഡലം പ്രവര്‍ത്തക കണ്‍വെന്‍ഷനുകള്‍ 5 മുതല്‍ നടക്കും. ബൂത്തടിസ്ഥാനത്തില്‍ ചുമതലയുള്ള പ്രവര്‍ത്തകര്‍ മുതല്‍ മേലോട്ടുള്ളവരാണ് മണ്ഡലം കണ്‍വെന്‍ഷനുകളില്‍ പങ്കെടുക്കുക. ഇത്തരം കണ്‍വെന്‍ഷനുകളില്‍ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യും. സംസ്ഥാന നേതാക്കളടങ്ങുന്ന സംഘമാണ് മണ്ഡലം പ്രവര്‍ത്തക കണ്‍വെന്‍ഷനുകളില്‍ പങ്കെടുക്കുന്നത്. 5ന് വൈകുന്നേരം 3 മണിക്ക് പയ്യന്നൂര്‍, കൂത്തുപറമ്പ്, 6 മണിക്ക് തലശ്ശേരി, 6ന് രാവിലെ 11മണിക്ക് പേരാവൂര്‍, കണ്ണൂര്‍, വൈകുന്നേരം 3മണിക്ക് മട്ടന്നൂര്‍, അഴീക്കോട്, 7ന് രാവിലെ 11 മണിക്ക് തളിപ്പറമ്പ്, വൈകിട്ട് 3മണിക്ക് ഇരിക്കൂര്‍, 13ന് രാവിലെ 11 മണിക്ക് കല്ല്യാശ്ശേരി, വൈകുന്നേരം 3മണിക്ക് ധര്‍മ്മടം എന്നീ നിയോജക മണ്ഡലം കണ്‍വെന്‍ഷനുകള്‍ നടക്കും. പയ്യന്നൂര്‍, പേരാവൂര്‍, മട്ടന്നൂര്‍ മണ്ഡലങ്ങളില്‍ ദേശീയ സമിതി അംഗം ശോഭാ സുരേന്ദ്രന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും.

സംസ്ഥാന നേതാക്കളായ പി.എം.വേലായുധന്‍, ഗീതാകുമാരി എന്നിവര്‍ രാഷ്‌ട്രീയ വിശദീകരണവും സംസ്ഥാന സെക്രട്ടറി വി.എം.ശിവന്‍കുട്ടി സംഘടനാ കാര്യങ്ങളും അവതരിപ്പിക്കും. തലശ്ശേരി, കൂത്തുപറമ്പ് എന്നീ മണ്ഡലങ്ങളില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ ഉദ്ഘാടനവും നിര്‍മ്മല കുട്ടികൃഷ്ണന്‍, വി.സാബു എന്നിവര്‍ രാഷ്‌ട്രീയ വിശദീകരണവും സംസ്ഥാന സെക്രട്ടറി ബി.രാധാകൃഷ്ണമോനോന്‍ സംഘടനാ കാര്യങ്ങളും അവതരിപ്പിക്കും. കണ്ണൂര്‍, അഴീക്കോട് എന്നീ മണ്ഡലങ്ങളില്‍ മുന്‍ സംസ്ഥാന പ്രസിഡണ്ട് അഡ്വ.പി.എസ്.ശ്രീധരന്‍പിള്ള ഉദ്ഘാടനവും ദേശീയ സമിതി അംഗം സി.കെ.പത്മനാഭന്‍, സംസ്ഥാന വൈസ് പ്രസിഡണ്ട് പ്രമീള ജീ നായ്‌ക്, ഷാജു മോന്‍ വട്ടേക്കാട് എന്നിവര്‍ രാഷ്‌ട്രീയ വിശദീകരണവും സംസ്ഥാന വക്താവ് വി.കെ.സജീവന്‍ സംഘടനാ വിഷയങ്ങളും അവതരിപ്പിക്കും. തളിപ്പറമ്പ്, ഇരിക്കൂര്‍ മണ്ഡലങ്ങളില്‍ മുന്‍ സംസ്ഥാന പ്രസിഡണ്ട് വി.മുരളീധരന്‍ ഉദ്ഘാടനവും സംസ്ഥാന വക്താവ് വി.വി.രാജേഷ്, സംസ്ഥാന നേതാക്കളായ ശ്യാമള എസ്.പ്രഭു, ഡോ.പി.പി.ബാവ എന്നിവര്‍ രാഷ്‌ട്രീയ വിശദീകരണവും സംസ്ഥാന സെക്രട്ടറി എ.ജി.ഉണ്ണികൃഷ്ണന്‍ സംഘടനാ കാര്യങ്ങളും അവതരിപ്പിക്കും. കല്യാശേരി, ധര്‍മ്മടം മണ്ഡലങ്ങളില്‍ ദേശീയ സമിതി അംഗം പി.കെ.കൃഷ്ണ ദാസ് ഉദ്ഘാടനവും സംസ്ഥാന നേതാക്കളായ ജോര്‍ജ്ജ് കുര്യന്‍, വി.രാധാമണി എന്നിവര്‍ രാഷ്‌ട്രീയ വിശദീകരണവും കെ.എസ്.രാജന്‍ സംഘടനാ വിഷയങ്ങളും കൈകാര്യം ചെയ്യും.

ബിജെപി സംസ്ഥാനതലത്തില്‍ നടത്തുന്ന തെരഞ്ഞെടുപ്പ് ഫണ്ട് സ്വീകരണ യോഗങ്ങളില്‍ വെച്ച് സംസ്ഥാന അധ്യക്ഷന്‍ ഏറ്റുവാങ്ങും. പരിപാടി വന്‍വിജയമാക്കാന്‍ കഴിഞ്ഞ ദിവസം നടന്ന ബിജെപി ജില്ലാ കമ്മറ്റി യോഗം തീരുമാനിച്ചു. പ്രസിഡണ്ട് കെ.രഞ്ചിത്ത് അധ്യക്ഷത വഹിച്ചു, സംസ്ഥാന, ജില്ലാ, മണ്ഡലം നേതാക്കളായ അഡ്വ.വി.രത്‌നാകരന്‍, എ.പി.ഗംഗാധരന്‍, പി.കെ.വേലായുധന്‍, എ.പി.പത്മിനി ടീച്ചര്‍, വി.വി.ചന്ദ്രന്‍, കെ.ജയപ്രകാശ്, യു.ഇന്ദിര, മോഹനന്‍ മാനന്തേരി, വിജയന്‍ വിട്ടിപ്രം, പി.സത്യപ്രകാശ്, അഡ്വ.എ.വി.കേശവന്‍, കെ.രാധാകൃഷ്ണന്‍, എ.ഒ.രാമചന്ദ്രന്‍, എ.ദാമോദരന്‍, സുജാത പ്രകാശന്‍, കെ.കാര്‍ത്തിക, പി.ബാലകൃഷ്ണന്‍, ബിജുഏളക്കുഴി, കെ.പി.അരുണ്‍, ആനിയമ്മ രാജേന്ദ്രന്‍, കെ.സുകുമാരന്‍, പി.കൃഷ്ണന്‍, സി.വി.വിജയന്‍മാസ്റ്റര്‍, വി.പി.സുരേന്ദ്രന്‍ മാസ്റ്റര്‍, ആര്‍.കെ.ഗിരിധരന്‍, ടി.സി.മനോജ്, കെ.വിനീഷ് ബാബു, വിജയന്‍ മാങ്ങാട്, എം.പി.രവീന്ദ്രന്‍, എം.രാഘവന്‍, കെ.ജെ.മാത്യു എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)
Kerala

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

India

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

India

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

India

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

പുതിയ വാര്‍ത്തകള്‍

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.