Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Malappuram

ജില്ലാ സ്‌കൂള്‍ കലോത്സവം നാളെ തുടങ്ങും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2016, 01:44 pm IST
inMalappuram

അരീക്കോട്: ഇരുപത്തിയെട്ടാമത് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം നാളെ അരീക്കോട് തുടങ്ങും. മേളയുടെ ഒരുക്കങ്ങള്‍ ഗവ.ഹയര്‍സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടില്‍ പൂര്‍ത്തിയായെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഏഴിന് സമാപിക്കും. ആദ്യമായി കലോത്സവത്തിന് ആഥിത്യം വഹിക്കുന്ന അരീക്കോട് മികച്ച സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. സംഘാടക സമിതിക്ക് പുറമെ പ്രാദേശിക ജനകീയ കമ്മിറ്റികളും കൈമെയ് മറന്ന് മേളയുടെ വിജയത്തിന് സജീവമാണ്. 18 സബ്കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു. 17 സബ്ജില്ലകളില്‍ നിന്നായി 8000 ഓളം വിദ്യാര്‍ത്ഥികള്‍ യുപി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്ററി വിഭാഗങ്ങളിലായി മത്സരിക്കുന്നു. സംസ്‌കൃതം, അറബിക് അടക്കം 300 ഇനങ്ങളിലാണ് മത്സരം. അരീക്കോട് ഹയര്‍സെക്കന്ററി സ്‌കൂള്‍ വളപ്പിലും ഐ ടി ഐ റോഡിന് സമീപത്തുമായി 16 വേദികളാണ് ഒരുക്കിയിട്ടുള്ളത്. മൂന്നിന് രാവിലെ ഒന്‍പതുമണിക്ക് മത്സരാര്‍ഥികളുടെ രജിസ്‌ട്രേഷന്‍ നടക്കും. അരീക്കോട് എം ഇ എ കോളെജ് ഗ്രൗണ്ടില്‍ 10 മണിക്ക് ബാന്റ് മേളത്തോടെ മത്സരങ്ങള്‍ക്ക് തുടക്കമാവും.

നാലാം തീയതി അരീേക്കോട സുല്ലമുസ്സലാം ഓറിയന്റല്‍ ഹൈസ്‌കൂളില്‍ രചനാ മത്സരങ്ങള്‍ നടക്കും. വേദികളിലേക്ക് വിപുലമായ വാഹനസൗകര്യവും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. അരീക്കോട് ടൗണില്‍ നിന്നും വാഹനസൗകര്യം വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കുമായുണ്ടാവും.

കലോത്സവ നഗരിയില്‍ കനത്ത സുരക്ഷ പൊലീസ് ഒരുക്കിയിട്ടുണ്ട്. പൂര്‍ണമായും സി സി ടി വി നിരീക്ഷണത്തിലാണ് വേദികള്‍. 1000 പേര്‍ക്ക് ഒരേ സമയം ഭക്ഷണം കഴിക്കാനുള്ള പന്തല്‍ തയ്യാറായിട്ടുണ്ട്. പഴയിടം നമ്പൂതിരിയുടെ നേതൃത്വത്തിലാണിക്കുറി പായസമടക്കമുള്ള ഭക്ഷണം ഒരുങ്ങുന്നത്. മൂന്നിന് വൈകിട്ട് മൂന്നിന് മേളയുടെ വിളംബരമോതി ഘോഷയാത്ര ജി എം യു പി സ്‌കൂളില്‍ നിന്ന് തുടങ്ങും. മലപ്പുറം ഡി വൈ എസ് പി എ ഷറഫുദ്ദീന്‍ ഫഌഗ് ഓഫ് ചെയ്യും. വിദ്യാര്‍ഥികള്‍ക്ക് പുറമെ നാട്ടുകാരും അണിനിരക്കുന്ന ഘോഷയാത്രയില്‍ നിശ്ചല ദൃശ്യങ്ങളും കലാരൂപങ്ങളും മിഴിവേകും. വൈകിട്ട് അഞ്ചിന് വേദി ഒന്നില്‍ ഉദ്ഘാടന സമ്മേളനം തുടങ്ങും.

പി കെ ബഷീര്‍ എം എല്‍ എയുടെ അധ്യക്ഷതയില്‍ മന്ത്രി പി കെ അബ്ദുറബ്ബ് ഉദ്ഘാടനം നിര്‍വ്വഹിക്കും. മന്ത്രി എ പി അനില്‍കുമാര്‍, എം പിമാരായ എം ഐ ഷാനവാസ്, ഇ ടി മുഹമ്മദ് ബഷീര്‍, പി വി അബ്ദുല്‍ വഹാബ് തുടങ്ങിയവര്‍ പങ്കെടുക്കും. കാലിക്കറ്റ് സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. കെ മുഹമ്മദ് ബഷീര്‍ മുഖ്യാതിഥിയാവും.

മത്സരങ്ങള്‍ വൈകുന്നത് പതിവാകുന്ന കലോത്സവത്തില്‍ നിന്ന് വ്യത്യസ്തമായി ഇക്കുറി സമയക്രമം പാലിക്കാന്‍ സംഘാടകരുടെ പ്രത്യേക ശ്രദ്ധ. രജിസ്‌ട്രേഷന്‍ സമയത്ത് തന്നെ മത്സരാര്‍ഥി പങ്കെടുക്കുന്ന സ്‌കൂള്‍ പ്രധാനാധ്യാപകന്റെയോ ചുമതലയുള്ള അധ്യാപകന്റെയോ സത്യവാങ്മൂലം എഴുതി വാങ്ങും. മൂന്നുതവണ മത്സരാര്‍ഥിയെ വിളിച്ച് എത്തിയില്ലെങ്കില്‍ മത്സരിക്കാന്‍ അയോഗ്യതയുണ്ടാവും. ഇത് ഉറപ്പാക്കാനാണ് സത്യവാങ്മൂലം വാങ്ങുന്നത്. നൃത്തമത്സരങ്ങളിലാണ് പലപ്പോഴും സമയം പാലിക്കപ്പെടാത്തത്.

വാര്‍ത്താ സമ്മേളനത്തില്‍ വിവിധ സബ്കമ്മിറ്റി കണ്‍വീനര്‍മാരായ എന്‍ ടി ഹമീദലി, സി അബ്ദുല്‍ കരീം, ബഷീര്‍ ചിത്രകൂടം, സി ടി കുഞ്ഞയമു എന്നിവര്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

നാഗാരാധനയും അനുഷ്ഠാനങ്ങളും-3 : സര്‍പ്പംതുള്ളല്‍

Samskriti

ആലോചനാമൃതം: എളിമയുടെ തിളക്കം

Samskriti

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

പുതിയ വാര്‍ത്തകള്‍

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.