കണ്ണൂര്‍: ചെമ്പന്തൊട്ടിയില്‍ ബിഷപ്പ് വള്ളോപ്പിളളി സ്മാരക കുടിയേറ്റ മ്യൂസിയത്തിന്റെ നിര്‍മാണോദ്ഘാടനം 4 ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും. രാവിലെ 10 മണിക്ക് ചെമ്പന്തൊട്ടി ടൗണില്‍ നടക്കുന്ന പരിപാടിയില്‍ മന്ത്രി കെ.സി.ജോസഫ് അധ്യക്ഷത വഹിക്കും. മലബാര്‍ കുടിയേറ്റം ചരിത്രവും വര്‍ത്തമാനവും എന്ന ഗ്രന്ഥം ഡോ.കെ.വി.ഫിലോമിനക്ക് നല്‍കി മുഖ്യമന്ത്രി പ്രകാശനം ചെയ്യും. നബാര്‍ഡ് സഹായത്തോടെ 9.9 കോടി ചെലവഴിച്ച് നിര്‍മാണം പൂര്‍ത്തിയാക്കിയ ചെമ്പന്തൊട്ടി-കരയത്തുംചാല്‍ പുറഞ്ഞാണ്‍ റോഡിന്റെ ഉദ്ഘാടനവും ചടങ്ങില്‍ മുഖ്യമന്ത്രി നിര്‍വഹിക്കും. പി.കെ.ശ്രീമതി എംപി, അഡ്വ.സണ്ണി ജോസഫ് എംഎല്‍എ, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിക്കും. സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ് സ്വാഗതം ആശംസിക്കും.
















