ഇരിട്ടി: നിര്‍മാണത്തിനിടെ ബോംബ് പൊട്ടിത്തെറിച്ച് സിപിഎമ്മുകാരന്റെ കൈപ്പത്തി തകര്‍ന്നു. പുന്നാട് ലക്ഷം വീടിനും പുറപ്പാറക്കും മധ്യേയുള്ള മുത്തപ്പന്‍ മടപ്പുരക്ക് സമീപത്തെ യൂസഫ് ഹാജിയുടെ മകളുടെ പുതുതായി നിര്‍മ്മിക്കുന്ന വീടിന്റെ പുറകു വശത്തുനിന്നാണ് ബോംബ് പൊട്ടിത്തെറിച്ചത്. അപകടത്തില്‍ കോട്ടക്കുന്നിലെ റിനീഷിന്റെ(24) കൈപ്പത്തിയാണ് തകര്‍ന്നത്. ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം. റിനീഷിന്റെ അമ്മാവന്‍ സുഭാഷ്, അയൂബ് തുടങ്ങി മൂന്നുപേരും റിനീഷുമാണ് സംഭവസമയത്ത് ഒപ്പമുണ്ടായിരുന്നത്. ഉഗ്രശേഷിയുള്ള ബോംബ് നിര്‍മ്മിക്കുന്നതിനിടെ അബദ്ധത്തില്‍ പൊട്ടിത്തെറിക്കുകയായിരുന്നു. നിരവധി കേസുകളില്‍ പ്രതിയാണ് റിനീഷ്. ഈ മേഖലയില്‍ വ്യാപകമായി ബോംബ് നിര്‍മാണം നടക്കുന്നുണ്ടെന്ന് പരാതിയുണ്ടെങ്കിലും പോലീസ് കാര്യമായ നടപടികള്‍ എടുക്കാറില്ല. പരിക്കേറ്റ റിനീഷിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരിട്ടി പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. സ്‌ഫോടനത്തിന് ശേഷമുണ്ടായ ബോംബിന്റെ അവശിഷ്ടങ്ങളും മറ്റും തെളിവ് നശിപ്പിക്കാനായി സിപിഎമ്മുകാര്‍ നീക്കം ചെയ്തതായും സൂചനയുണ്ട്.
















