Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

പ്രതീക്ഷയോടെ പ്രാര്‍ത്ഥനയോടെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2015, 10:37 pm IST
in Vicharam

ഓരോ പുതുവത്സരവും വലിയ പ്രതീക്ഷകളാണ് നമുക്ക് സമ്മാനിക്കുന്നത്. 2016 നിരവധി പേര്‍ക്ക് പ്രതീക്ഷകളുടെ വര്‍ഷമാണ്. സംഭവബഹുലവും കയ്‌പ്പും മധുരവും നിറഞ്ഞ അനവധി ഓര്‍മ്മകള്‍ സമ്മാനിച്ചാണ് 2015 പടിയിറങ്ങിയത്. യുദ്ധവും സമാധാനവും സന്തോഷവും സന്താപവും സമൃദ്ധിയും പട്ടിണിയും നേട്ടങ്ങളും കോട്ടങ്ങളുമൊക്കെ നിറഞ്ഞ വര്‍ഷമായിരുന്നു കടന്നുപോയത്. എല്ലാ വര്‍ഷങ്ങളുടെയും അവസാനം നമ്മള്‍ പിറകിലേക്ക് നോക്കി ഇത്തരം ചിന്തകള്‍ പങ്കുവയ്‌ക്കാറുണ്ട്. ലോകത്തെക്കുറിച്ചുള്ള, ജീവിതത്തെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലും ഓര്‍ത്തുവയ്‌ക്കലുമാണത്. അവിടെ നിന്നാണ് വരുംവര്‍ഷത്തിന്റെ പ്രതീക്ഷകളെ നമ്മള്‍ സ്വരുക്കൂട്ടുന്നത്. പോകുന്നതില്‍ നിന്നും മികച്ചതാകണേ വരാന്‍ പോകുന്നതെന്ന ആഗ്രഹം.

പുതുവര്‍ഷം സന്തോഷകരമാകട്ടെ എന്ന വാക്കുകളാണ് ആശംസകളില്‍ നിറയുന്നത്. വരുന്നവര്‍ഷം മുഴുവന്‍ ജീവിതത്തില്‍ സന്തോഷം നിറയ്‌ക്കാന്‍ പോന്നതെല്ലാം ഉണ്ടാകട്ടെ എന്ന പ്രാര്‍ത്ഥനയാണത്. വര്‍ഷം മാറുമ്പോള്‍ ജീവിതത്തിനാകെ മാറ്റംവരുത്താന്‍ ചിലര്‍ തയ്യാറാകും. ഓരോ പുതുവര്‍ഷത്തിനും ജീവിതം ചിട്ടപ്പെടുത്താന്‍ പുതിയ പ്രതിജ്ഞകള്‍ ചെയ്യുന്നവരുണ്ട്. ഈ പുതുവര്‍ഷം മുതല്‍ ഞാന്‍ ഇന്നത് ചെയ്യില്ല, ഇന്നതാകില്ല എന്നൊക്കെ തീര്‍ച്ചപ്പെടുത്തുന്നവര്‍. 2016 അത്തരം പ്രതിജ്ഞകള്‍ക്കും കൂടിയുള്ളതാണ്. ജീവിതം അടുക്കും ചിട്ടയുമുള്ളതാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ദുശ്ശീലങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കുന്നവര്‍ക്കും പുതുവര്‍ഷം അതിനുള്ളതാകട്ടെ.

ലോകമെങ്ങും പുതുവര്‍ഷാഘോഷത്തിന്റെ തിമിര്‍പ്പിലാണ്. എല്ലാ ആഘോഷങ്ങളിലും നിറയുന്ന ഒന്നുണ്ട്. ലഹരി. കാലവും ദേശവും മാറിയാലും അതിനു കുറവൊന്നുമുണ്ടാകുന്നില്ല. നമ്മുടെ കൊച്ചുകേരളവും അതില്‍നിന്നു ഭിന്നവുമല്ല. ഓരോ പുതുവര്‍ഷത്തിനും എത്രമദ്യം കഴിച്ചു എന്ന കണക്കെടുപ്പിലൂടെയാണ് ആഘോഷത്തിന്റെ തീവ്രത നിശ്ചയിക്കപ്പെടുന്നത്. ഇക്കാര്യത്തില്‍ ഒരു വീണ്ടുവിചാരം എല്ലാവര്‍ക്കും ഉണ്ടാകണം. മദ്യവും പാട്ടും ഡാന്‍സുമൊരുക്കി വിനോദ സഞ്ചാരികളെ വരവേല്‍ക്കുകയാണ് കേരളത്തിലെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രങ്ങളും. കോവളത്തും വര്‍ക്കലയിലുമടക്കം കടല്‍ത്തീര വിനോദ സഞ്ചാരകേന്ദ്രങ്ങളെല്ലാം വിദേശികളും സ്വദേശികളുമായ സഞ്ചാരികള്‍ നിറഞ്ഞു.

ആഘോഷരാവിനു കരുത്തും നിറവും പകരാന്‍ വേണ്ടതെല്ലാം ഒരുക്കിയിരുന്നു. വരുന്ന വര്‍ഷം മലയാളികളെ സംബന്ധിച്ച് ഏറെ പ്രത്യേകതകള്‍ നിറഞ്ഞതാണ്. തെരഞ്ഞെടുപ്പു വര്‍ഷമെന്നതാണ് പ്രധാന പ്രത്യേകത. പുതുവര്‍ഷത്തിന്റെ ആദ്യ മാസം പിന്നിടുമ്പോള്‍ തന്നെ തെരഞ്ഞെടുപ്പിന്റെ ചൂടും ചൂരും തുടങ്ങും. നാടും നഗരവും തെരഞ്ഞെടുപ്പാഘോഷത്തിലാകും. പിന്നീട് വരാന്‍പോകുന്ന സര്‍ക്കാരിനെ കുറിച്ചുള്ള പ്രതീക്ഷകളാകും മുന്നില്‍ നില്‍ക്കുക. 2015 ബാക്കിവച്ചു പോകുന്ന കുറെ പ്രതീക്ഷകളുമുണ്ട് നമുക്കു മുന്നില്‍. അതിന്റെ പൂര്‍ത്തീകരണവും 2016ന്റെ പ്രതീക്ഷാനിര്‍ഭരമായ ഊന്നലുകളാണ്.

2016 തുടങ്ങിക്കഴിഞ്ഞു. പുതിയ പ്രതിജ്ഞകളോടും ശുഭാപ്തി വിശ്വാസത്തോടുംകൂടി വേണം മുന്നോട്ടു പോകാന്‍. വിവാദങ്ങളെയും സംഘര്‍ഷങ്ങളെയും ഒഴിവാക്കാം. പ്രശ്‌നങ്ങളുടെ പക്ഷത്തു നില്‍ക്കാതെ പരിഹാരത്തിന്റെ പക്ഷം ചേരാം. വരുന്നവര്‍ഷം സുന്ദരസുരഭിലമാകട്ടെയെന്നു പ്രാര്‍ത്ഥിക്കാം. സംഘര്‍ഷങ്ങളില്ലാത്ത, സന്തോഷം നിറയുന്ന ഒരു പുതുവര്‍ഷം ആശംസിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബെംഗളൂരു ഡേ കെയറിലെ ക്രൂരത; സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത എല്ലാ സെന്ററുകളും ഉടനടി അടച്ചുപൂട്ടാൻ നിർദ്ദേശം

Entertainment

അമീര്‍ഖാന്റെ മൂന്നാം വിവാഹം ജൂലൈ 5ന്; ചടങ്ങിന് സാക്ഷികളാകാന്‍ നാല് മക്കളും

India

സാങ്കേതിക തകരാര്‍; ദുബൈ-കൊച്ചി വിമാനം റദ്ദാക്കി

Kerala

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ചെന്നൈ-മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസിന് സമയമാറ്റം

കോട്ടുകാല്‍ പുന്നക്കുളത്ത് നിന്ന് കരിങ്കല്ല് മാറ്റിയ ശേഷം രൂപപ്പെട്ട വിശാലമായ കുളം
Kerala

വിഴിഞ്ഞം തുറമുഖം; സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി കാടുമൂടിയ നിലയില്‍, ലക്ഷ്യം കാണാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

പുതിയ വാര്‍ത്തകള്‍

നടൻ ജോയ് മാത്യു അമ്മ നിർവാഹക സമിതിയിൽ നിന്നും രാജിവച്ചു

വിജയ് ജൂലൈ 10ന് കരൂരിൽ: ദുരന്തത്തിൽ മരിച്ച 41 പേരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലി

സംസ്ഥാനത്ത് ബീഫിനും വില കൂടുന്നു; കിലോയ്‌ക്ക് 60 മുതൽ 100 രൂപവരെ കൂടും, പുതുക്കിയ വില ജൂലൈ 15 മുതൽ

ഈ ‘പഞ്ചാബ് മോഡൽ’ കണ്ടോ? കേരളത്തിനും മാതൃകയാക്കാം; ബാലകൃഷ്ണപിള്ളയുടെ മോഡലല്ല

ഒഴിവുകൾ മൂന്നാഴ്ചയ്‌ക്കകം പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യണം; ഉത്തരവിറക്കി ഉദ്യോഗസ്ഥ ഭരണ പരിഷ്കരണ വകുപ്പ്

അമർനാഥ് യാത്രയ്‌ക്ക് പ്രൗഢമായ തുടക്കം; ആദ്യ സംഘത്തിൽ 4800 തീർത്ഥാടകർ

അമ്മായിഅമ്മയുടെ സ്വർണം കൈക്കലാക്കാൻ ഗർഭനാടകം; യുവതിയും ഭർത്താവും പോലീസ് പിടിയിൽ

ഭീകരൻ എന്നാൽ ഭീകരൻ എന്നുതന്നെയാണർത്ഥം; കർശന നിലപാടുമായി ഭാരതം യുഎന്നിൽ

സുരക്ഷ: വാട്‌സ് ആപ്പിനു പിന്നാലെ ടെലിഗ്രാമിനും കേന്ദ്രസർക്കാരിന്റെ നോട്ടീസ്

സിനിമാതാരം അമൃത വിനോദ് അടക്കം നാല് യുവതികള്‍ കഞ്ചാവുമായി എക്‌സൈസിന്റെ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.