തായ്‌വാന്‍: ചൈനാ വിരോധെത്ത തുടര്‍ന്നുള്ള തായ്‌വാന്‍ പ്രക്ഷോഭത്തില്‍ തായ്‌വാന്‍ മ്യൂസിയത്തിന് പ്രസിദ്ധ സിനിമാ താരം ജാക്കി ചാന്‍ നല്‍കിയ പ്രതിമകള്‍ കേടുവരുത്തി. പുതുതായി തുടങ്ങിയ മ്യൂസിയത്തിന് ഒാട്ടില്‍ നിര്‍മ്മിച്ച വ്യാളിയുടെയും കുതിരകളുടെയും പ്രതിമകളാണ് ചാന്‍ നല്‍കിയിരുന്നത്.
ഇവയില്‍ പെയിന്റു പൂശുകയും കേടു വരുത്തുകയും ചെയ്തു പ്രക്ഷോഭകര്‍. തായ്‌വാനില്‍ ചൈന നടത്തുന്ന അധികാര ദുര്‍വിനിയോഗത്തില്‍ പ്രതിഷേധിച്ചാണ് പ്രക്ഷോഭം. തയ്‌പേയിയിലെ പ്രസിദ്ധ കൊട്ടാരം മ്യൂസിയത്തിന്റെ ഭാഗമായ പൂന്തോട്ടത്തിലാണ് പ്രതികള്‍ സ്ഥാപിച്ചിരുന്നത്.
ചൈനയുമായി പിരിഞ്ഞ് 1949-ല്‍ പ്രത്യേക ഭരണപ്രദേശമായതാണ് തായ്‌വാന്‍. എന്നാല്‍ ചൈന അവരുടെ ഭാഗമായി കണക്കാക്കുകയും വൈകാതെ രാജ്യത്തിന്റെ ഭാഗമാക്കാന്‍ കാത്തിരിക്കുകയും ചെയ്യുകയാണ്.
ഹോങ്കോങില്‍നിന്നുള്ള പ്രമുഖ നടനും ചൈനീസ് പീപ്പിള്‍സ് പൊളിറ്റിക്കല്‍ കണ്‍സള്‍ട്ടേറ്റീവ് കോണ്‍ഫ്രന്‍സ് അംഗവുമായ ജാക്കി ചാന്‍ കഴിഞ്ഞ ദിവസം തായ്‌വാനെതിരും ചൈനയ്‌ക്ക് അനുകൂലവുമായി നടത്തിയ പ്രസ്താവനകള്‍ ഏറെ വിവാദമുണ്ടാക്കിയിരന്നു.
















