പുതുശ്ശേരി: ജനതാ ഗ്രന്ഥശാല സുവർണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ജനുവരി ഒൻപതിന് പുതുശ്ശേരി ജി.എൽ.പി സ്കൂൾ ഹാളിൽ ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ സാഹിത്യ സദസ് നടത്തും. കെ.ആർ. മീരയുടെ ‘ആരാച്ചാർ’ എന്ന നോവലിനെ ആസ്പദമാക്കി ചർച്ച നടത്തും. പരിപാടിയിൽ ഗ്രന്ഥശാലയുടെ ആദ്യകാല പ്രവർത്തകരെ ആദരിക്കും.
















