Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

അനശ്വരമീ സംഗീത യാത്ര…

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2015, 03:45 pm IST
inAlappuzha

ആലപ്പുഴ: പ്രശസ്ത വയലിന്‍വിദ്വാനും സംഗീതജ്ഞനുമായ കളര്‍കോട് മഹാദേവന്റെ ജീവിതം തന്നെ സംഗീതത്തിന് വേണ്ടിയുള്ളതായിരുന്നു. ഏതാനും വര്‍ഷങ്ങളായി വാര്‍ദ്ധക്യത്തിന്റെ അവശതകള്‍ അദ്ദേഹത്തെ വല്ലാതെ ബുദ്ധിമുട്ടിച്ചിരുന്നു. എങ്കിലും അവസാന ശ്വാസം വരെ അദ്ദേഹം സംഗീതത്തെ ഉപാസിച്ചു.

ശ്രീനാരായണ ഗുരുദേവന്റെ കീര്‍ത്തനങ്ങള്‍ക്ക് കര്‍ണാടകസംഗീതം പകര്‍ന്ന് കച്ചേരിയായി ചിട്ടപ്പെടുത്തിയതാണ് കളര്‍കോട് മഹാദേവന്റെ സംഭാവനകളില്‍ പ്രധാനം. ഗുരുദേവന്‍ രചിച്ചിട്ടുള്ള വിനായകാഷ്ടകം, ശ്രീവാസുദേവാഷ്ടകം, കാളീനാടകം, ചിദംബരാഷ്ടകം, ശിവപ്രസാദപഞ്ചകം, ശിവശതകം, പരമശിവചിന്താദശകം, ചിജ്ജഡചിന്തനം, ജനനീനവരത്‌നമഞ്ജരി, ജീവകാരുണ്യപഞ്ചകം, ജാതിനിര്‍ണയം, ദൈവദശകം, കുണ്ടലിനിപ്പാട്ട് തുടങ്ങിയവയ്‌ക്കാണ് മഹാദേവന്‍ സംഗീതം പകര്‍ന്നത്.

മഹത്തായ ശ്രീനാരായണ ഗുരദേവകൃതികള്‍ അതേ മാതൃകയില്‍തന്നെ ഭാവിതലമുറ ക്ലാസിക്കല്‍ സംഗീതമായി അവതരിപ്പിച്ച് ഗുരുദേവസ്മരണ നിലനിര്‍ത്തണമെന്ന ലക്ഷ്യവുമായാണ് കളര്‍കോട് മഹാദേവന്‍ ഇവയെ സ്വരപ്പെടുത്തി കീര്‍ത്തനമായി ചിട്ടചെയ്തത്. കൂടാതെ രണ്ട് വര്‍ണങ്ങളും 30 കീര്‍ത്തനങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. ഈ അനുഗൃഹീത കലാകാരനില്‍നിന്ന് അറിവുതേടി കളര്‍കോട് പള്ളിപ്പറമ്പ് മഠത്തില്‍ എത്തിയവര്‍ എണ്ണിയാല്‍ ഒടുങ്ങില്ല. അദ്ദേഹത്തിന്റെ ശിഷ്യസമ്പത്ത് ലോകമെമ്പാടും ഉണ്ട്. ഇദ്ദേഹത്തിന്റെ മാന്ത്രികവിരലുകള്‍ തീര്‍ക്കുന്ന വയലിന്‍നാദം കേള്‍ക്കാത്ത ക്ഷേത്രസന്നിധികള്‍ വിരളമാണ്. കളര്‍കോട് മഹാദേവക്ഷേത്രത്തിന്റെ വടക്കേനടയില്‍ ബ്രാഹ്മണകുടുംബത്തില്‍ജനിച്ച മഹാദേവനിലേക്ക് സംഗീതം പരമ്പരാഗതമായി വന്നു ചേര്‍ന്നതാണ്.

അച്ഛന്‍ അനന്തനാരായണ അയ്യര്‍ വയലിന്‍വിദ്വാനും സംഗീതജ്ഞനുമായിരുന്നു. പതിനഞ്ചാം വയസ്സില്‍ അച്ഛനില്‍ നിന്നാണ് വയലിന്‍ അഭ്യസിച്ചു തുടങ്ങിയത്. പിന്നീട് സംഗീതവിദ്വാന്‍ എസ്.എസ്. വാര്യരുടെ ശിഷ്യനായി. പക്കമേളമായി വയലിന്‍ വായിക്കേണ്ടത് അദ്ദേഹമാണ് അഭ്യസിപ്പിച്ചത്. 19-ാം വയസ്സില്‍ ഇഷ്ടദേവനായ കളര്‍കോട് മഹാദേവന്റെ തിരുനടയില്‍ ഗുരു എസ്.എസ്. വാര്യരുടെ കച്ചേരിക്ക് പക്കമേളമായി വയലിന്‍വായിച്ചുകൊണ്ട് അരങ്ങേറ്റം കുറിച്ചു.

കര്‍ണാടക സംഗീതത്തിലെ ഒട്ടുമിക്ക പ്രതിഭകള്‍ക്കെല്ലാമൊപ്പം കച്ചേരികളില്‍ പങ്കെടുത്തിട്ടുള്ള കളര്‍കോട് മഹാദേവന്‍, ഗാനഗന്ധര്‍വന്‍ കെ.ജെ. യേശുദാസ് തൃപ്പൂണിത്തുറയില്‍ സംഗീതം പഠിച്ചുകൊണ്ടിരിക്കെ, അദ്ദേഹത്തിന്റെ നാലു കച്ചേരികള്‍ക്ക് വയലില്‍ വായിച്ചു. യേശുദാസിന്റെ അച്ഛന്‍ അഗസ്റ്റിന്‍ ജോസഫുമായുള്ള അടുപ്പമാണ് ഇതിനു വഴിയൊരുക്കിയത്. കളര്‍കോട് മഹാദേവന്റെ ശുദ്ധസംഗീതത്തിന്റെ ശക്തിയും ദൈവികതയും അനശ്വരമായി തുടരും ആരാധകരുടേയും സംഗീതപ്രേമികളുടെയും മനസ്സുകളില്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

Ernakulam

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

Gulf

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

India

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

World

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

ക്ഷേത്രത്തിനടുത്ത് വീട്, ശ്രദ്ധിച്ചില്ലെങ്കിൽ സമാധാനം ഉണ്ടാകില്ല

കണ്ണിന്റെ നിറം പറയും നിങ്ങളുടെ ഭാവി

ഇടുക്കിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവം: പഞ്ചായത്ത് ജീവനക്കാരന് സസ്പന്‍ഷന്‍

മന്ത്രി ഒ ജെ ജനീഷിനെ കരിങ്കൊടി കാട്ടിയ താല്‍ക്കാലിക ഡോക്ടറെ പുറത്താക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.