Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

പുതുവര്‍ഷത്തില്‍ സിനിമാനിര്‍മാണം നിലയ്‌ക്കുമെന്ന് നിര്‍മ്മാതാക്കള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2015, 09:33 pm IST
inEntertainment

കൊച്ചി: സിനിമാ മേഖലയില്‍ തര്‍ക്കം രൂക്ഷം. പുതുവര്‍ഷത്തില്‍ സിനിമാനിര്‍മാണം നിലക്കുമെന്ന് നിര്‍മാതാക്കളുടെ മുന്നറിയിപ്പ്. വേതനവര്‍ധന ആവശ്യപ്പെട്ട് ഫെഫ്ക സംഘടനയും അതിനെതിരെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും രംഗത്തുവന്നതോടെയാണ് കേരളത്തിലെ സിനിമാവ്യവസായം പ്രതിസന്ധിയിലായത്. ഇന്നലെ എറണാകുളത്ത് ചേര്‍ന്ന ഇരുസംഘടനകളുടെയും യോഗം പരസ്പരം പഴിചാരി പിരിഞ്ഞു.

സാങ്കേതികവിദഗ്ധരും ആര്‍ട്ടിസ്റ്റുകളും ശമ്പളവര്‍ധന ആവശ്യപ്പെടുന്ന സാഹചര്യത്തില്‍ ജനുവരി ഒന്നുമുതല്‍ സിനിമാ നിര്‍മാണം നിര്‍ത്തിവെയ്‌ക്കുമെന്ന് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയഷന്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 33.5 ശതമാനം ശമ്പളവര്‍ധനയാണ് ഫെഫ്ക ആവശ്യപ്പെട്ടിട്ടുള്ളത്. കേരളത്തിലെ സിനിമാ വ്യവസായം പ്രതിസന്ധിയിലായ ഈ ഘട്ടത്തില്‍ ശമ്പളം വര്‍ധിപ്പിക്കാനാവില്ലെന്ന് അസോസിയേഷന്‍ പ്രസിഡന്റ് ജി. സുേരഷ് കുമാര്‍ അറിയിച്ചു.

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായി ചര്‍ച്ച നടത്താതെ ഏകപക്ഷീയമായി ഫെഫ്ക വേതനം വര്‍ധിപ്പിക്കുകയായിരുന്നു. ഇത് അംഗീകരിക്കാനാവില്ലെന്ന് കൊച്ചിയില്‍ ചേര്‍ന്ന അസോസിയേഷന്റെ പൊതുയോഗം തീരുമാനിച്ചു.സിനിമാ വ്യവസായത്തെ തകര്‍ക്കുന്ന ഈ നടപടി പിന്‍വലിക്കണം, നിര്‍മാതാക്കളുടെ കൈയില്‍ നിന്നു വാങ്ങിയ അധികപണം തിരിച്ചുനല്‍കണം. അല്ലാതെ ഇനി ചര്‍ച്ചയില്ല. കഴിഞ്ഞ സെപ്റ്റംബര്‍ 30 വരെ വേതനവര്‍ധനയില്ലെന്ന് കരാറുണ്ടാക്കിയിരുന്നു. അത് അവസാനിച്ച സാഹചര്യത്തിലാണ് യാതൊരു മുന്നറിയിപ്പും കൂടാതെ പത്തോളം ഡയറക്ടര്‍മാരില്‍ നിന്നും അധിക തുക വാങ്ങിയത്. ആ തുക തിരിച്ചുകൊടുക്കാതെ അവരെവെച്ച് പുതിയ സിനിമ പിടിക്കില്ല. അതേസമയം നേരത്തെയുള്ള തുകയ്‌ക്ക് സഹകരിക്കാന്‍ തയ്യാറുള്ളവരെ ഉള്‍പ്പെടുത്തി പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകുമെന്നും ഭാരവാഹികള്‍ അറിയിച്ചു. അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സെവന്‍ ആര്‍ട്‌സ് വിജയകുമാര്‍, ട്രഷറര്‍ ആര്‍. രഞ്ജിത് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

അതേസമയം വേതനവര്‍ധന സംബന്ധിച്ച തീരുമാനത്തില്‍നിന്ന് പിന്നോട്ടില്ലെന്ന് ഫെഫ്കയും പത്രസമ്മേളനത്തില്‍ അറിയിച്ചു. ഭാരവാഹികളായ ബി. ഉണ്ണികൃഷ്ണനും കമലും സിബി മലയിലുമാണ് ഇക്കാര്യം അറിയിച്ചത്. വളരെ ചെറിയ വര്‍ധനയാണ് തങ്ങള്‍ ആവശ്യപ്പെട്ടത്. ഒരു മാസം നാലു ലക്ഷം രൂപയുടെ വര്‍ധനമാത്രമേ എല്ലാ ജീവനക്കാര്‍ക്കുംകൂടി ആവശ്യപ്പെട്ടിട്ടുള്ളൂ. ഇത് കൂടിയ തുകയാണെന്ന് കരുതുന്നില്ല. താരങ്ങള്‍ ചിത്രീകരണവേളയില്‍ കൊണ്ടുവരുന്ന കാരവനുമാത്രം ഇതിന്റെ നാലിരട്ടി തുകയാണ് ഒരുദിവസം കൊടുക്കേണ്ടിവരുന്നത്. ഇതേക്കുറിച്ച് നിര്‍മാതാക്കള്‍ ഓര്‍ക്കാത്തത് എന്തുകൊണ്ടാണെന്നും അവര്‍ ചോദിച്ചു.

വേതനവര്‍ധനയില്‍ നിന്ന് പിന്നോട്ടുപോകുന്ന പ്രശ്‌നമേയില്ലെന്നും അതേസമയം ഷൂട്ടിങ്ങിന് തടസമാവില്ലെന്നും അവര്‍ അറിയിച്ചു. സെപ്റ്റംബര്‍ 15ന് അവസാനിച്ച കരാര്‍ കാലയളവിനുശേഷം ഡിസംബര്‍ 14വരെ കാത്തിരുന്നെങ്കിലും നടപടിയാകാത്തതിനെ തുടര്‍ന്നാണ് അഞ്ച് പ്രൊഡ്യൂസര്‍മാരില്‍നിന്നും കൂടുതല്‍ തുക ശമ്പളമായി വാങ്ങിയത്. അത് തിരിച്ചുകൊടുത്താല്‍ മാത്രമേ ചര്‍ച്ചയുള്ളൂവെന്ന പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ നിലപാട് ശരിയല്ല. തുക തിരിച്ചുകൊടുക്കുന്ന പ്രശ്‌നമേയില്ല. എന്നാല്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചയ്‌ക്ക് തയ്യാറാണെന്നും അവര്‍ അറിയിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എന്‍ടിപിസിയില്‍ 19 വര്‍ഷമായി ജോലി ചെയ്ത ബംഗ്ലാദേശിയെ പൊക്കി

Entertainment

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

Kerala

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

Kerala

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

പുതിയ വാര്‍ത്തകള്‍

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ആര്‍ വീരമണിക്കെതിരായ പോക്‌സോ പീഡന പരാതികള്‍ : വിജയ് തെളിവു നല്‍കണമെന്ന് ഡി എം കെയുടെ ഹര്‍ജി

അനധികൃതമായി സ്വത്ത് സമ്പാദനം: ജിഎസ്ടി ജോയിന്റ് കമ്മിഷണര്‍ പ്രജനി രാജന് സസ്പന്‍ഷന്‍

ഗാര്‍ഹിക എല്‍പിജി ബുക്ക് ചെയ്യുന്നതിന് ബയോമെട്രിക് ആധാര്‍: നോട്ടീസ് അയച്ച് ഹൈക്കോടതി

പി കെ കൃഷ്ണദാസിനെതിരായ ആക്രമണം അപലപനീയം; വ്യാഴാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധം

ബിജെപി നേതാവ് പി കെ കൃഷ്ണദാസിന്റെ വാഹനത്തിനുനേരെ കോൺഗ്രസ്സ് ഗുണ്ടകളുടെ അതിക്രമം; ബിജെപി കയ്യുംകെട്ടി നോക്കി ഇരിക്കില്ലെന്ന് കെ. സുരേന്ദ്രന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.