Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

നാദാപുരത്ത് കൊള്ളയും കൊള്ളിവയ്‌പും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2015, 09:21 pm IST
in Vicharam

കോഴിക്കോട് ജില്ലയില്‍ പലസ്ഥലങ്ങളിലും മാര്‍ക്‌സിസ്റ്റ് അക്രമം മുസ്ലിങ്ങള്‍ക്കെതിരെയാണ് നിരന്തരം നടന്നുകൊണ്ടിരുന്നത്. അതില്‍ പ്രധാനപ്പെട്ടത് നാദാപുരത്താണ്. നാദാപുരം സംഘര്‍ഷം ഇന്നൊരു വാര്‍ഷിക പരിപാടിപോലെയായി മാറ്റിയിരിക്കുകയാണ്. 1988 സപ്തംബറിലാണ് രൂക്ഷമായ അക്രമപരമ്പര അരങ്ങേറിയത്. ആ സംഭവത്തില്‍ എട്ടുപേരുടെ ജീവന്‍ നഷ്ടപ്പെടുകയും നൂറോളംപേര്‍ക്ക് പരിക്കേല്‍ക്കുകയും ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടാക്കുകയും ചെയ്തു.

സപ്തംബര്‍ പതിനേഴിന് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ആസൂത്രിതമായി സംഘടിപ്പിച്ച കലാപം ദിവസങ്ങളോളം നീണ്ടുനിന്നു. 1985 മാര്‍ച്ച് ഇരുപത്തിയഞ്ചിന് കക്കട്ടിലെ പീടിക തൊഴിലാളി നമ്പോടന്‍ കണ്ടി ഹമീദ് കൊലചെയ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച പ്രശ്‌നങ്ങളാണ് മൂന്നരവര്‍ഷം കഴിഞ്ഞ് നാദാപുരത്ത് സംഘര്‍ഷത്തിനിടയാക്കിയത്. യുഡിഎഫ് ഭരണത്തില്‍ ഹമീദിന്റെ കൊലയാളികളെ പിടികൂടിയില്ല. ഇതിനെതിരെ സമരം നടത്തിയ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി എല്‍ഡിഎഫ് ഭരണത്തിലെത്തിയാല്‍ ഈ കൊലക്കേസ് തെളിയിക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. ഇതുവഴി തെരഞ്ഞെടുപ്പില്‍ മുസ്ലിങ്ങളുടെ വോട്ടുറപ്പാക്കി.

ഇടതുമുന്നണി ഭരണത്തിലേറി ഒന്നരവര്‍ഷം കഴിഞ്ഞിട്ടും ഹമീദിന്റെ കൊലയാളികളെ പിടികൂടാഞ്ഞതില്‍ രോഷം വര്‍ധിച്ചു. ഇതു മുതലാക്കാന്‍ മുസ്ലിംലീഗ് ആസൂത്രണം ചെയ്ത പോലീസ് സ്റ്റേഷന്‍ മാര്‍ച്ചിന്റെ നടുവിലേക്ക് പോലീസിന്റെ വിലക്ക് അവഗണിച്ച് സിപിഎമ്മുകാരനായ മേപ്പയൂര്‍ എംഎല്‍എ: എ. കണാരന്‍ ചെന്നതാണ് സംഘര്‍ഷത്തിന് വിത്തിട്ടത്. കണാരന്‍ സഞ്ചരിച്ച കാറിന് ലീഗ് പ്രകടനക്കാര്‍ കൊടിക്കമ്പുകൊണ്ടടിച്ചത് എംഎല്‍എയെ മര്‍ദ്ദിച്ചതായി വ്യാഖ്യാനിച്ചു. അടുത്തിടെ കണ്ണൂര്‍ജില്ലയിലെ തളിപ്പറമ്പിനടുത്ത് ഷുക്കൂറിനെ കൊലപ്പെടുത്തിയതും സമാന സംഭവമാണല്ലൊ. സിപിഎം നേതാവ് പി. ജയരാജന്‍ സഞ്ചരിച്ച കാര്‍ ഷുക്കൂറും കൂട്ടരും അക്രമിച്ചു എന്നാരോപിച്ച് സഖാക്കള്‍ വളഞ്ഞിട്ട് അടിച്ചുകൊന്ന സംഭവം യുപിയിലെ ദാദ്രിയിലേതിനെക്കാള്‍ ഭീകരമായിരുന്നു. കണാരന്‍ എംഎല്‍എയെ അപായപ്പെടുത്താന്‍ നീക്കമെന്ന് നാദാപുരം മണ്ഡലമാകെ സിപിഎം മൈക്ക് കെട്ടി പ്രചാരണം നടത്തി. അവര്‍ ആദ്യം ലീഗുകാര്‍ക്കുനേരെ തിരിഞ്ഞു. പിന്നെയത് മുസ്ലിംവിരുദ്ധ വികാരമാക്കി.

കണാരനെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിക്കുക, പ്രതികരിക്കുക എന്നതായിരുന്നു സിപിഎം ആഹ്വാനം. മാര്‍ക്സിസ്റ്റ് അധ്യാപക യൂണിയന്‍ പ്രവര്‍ത്തകന്‍കൂടിയായ കായ്‌ക്കൊടി കുഞ്ഞബ്ദുള്ള മാസ്റ്ററുടെ മേല്‍തന്നെയാണ് ആദ്യം കൈക്കരുത്ത് തെളിയിച്ചത്. വിശ്വകര്‍മ ജയന്തിയോടനുബന്ധിച്ച് കക്കട്ട് അങ്ങാടിയില്‍ ചേര്‍ന്ന ബിഎംഎസ് പൊതുയോഗത്തില്‍ ഓടിയെത്തിയതുകൊണ്ടുമാത്രം അദ്ദേഹത്തിന്റെ ജീവന്‍ രക്ഷപ്പെട്ടു. പതിനെട്ടു മുതല്‍ അക്രമം വ്യാപകമായി. കല്ലാച്ചിക്കടുത്തുള്ള രണ്ട് മുസ്ലിംപള്ളികള്‍ ആക്രമിച്ചു. കമ്മങ്കോട്ട് മസ്ജിദുസ്സലാഹിയ, പഷ്ണം കുനിപള്ളി എന്നിവ തകര്‍ത്തു.

പള്ളിക്കകത്ത് മലമൂത്രവിസര്‍ജ്ജനം നടത്തി. ഖുറാന്‍ പിച്ചിച്ചീന്തി കിണറ്റിലിട്ടു. പമ്പുസെറ്റ് തല്ലിപ്പൊളിച്ച് ദൂരെയെറിഞ്ഞു. മദ്രസവക നൂറുകണക്കിന് കസേരയും ബഞ്ചും അലമാരിയും കൂട്ടിയിട്ട് ചാമ്പലാക്കി. കല്ലാച്ചിയിലും വളയത്തും നിരവധി കടകള്‍ കൊള്ളയടിച്ചു. പോലീസ് ദൃക്‌സാക്ഷികളായിനിന്നു. പെരുമണ്ണൂരില്‍ സ്റ്റേഷനറി കട, കൂള്‍ബാര്‍, ഫര്‍ണിച്ചര്‍ കട എന്നിവ കുത്തിത്തുറന്നു. സ്റ്റേഷനറി കടയില്‍നിന്ന് രാത്രി കൊള്ളയടിച്ച ഹോര്‍ലിക്‌സ് വാരിവലിച്ച് തിന്നുന്നതിനോടൊപ്പം വിം പൊടിയും അബദ്ധത്തില്‍ അകത്താക്കിയ സഖാക്കള്‍ക്ക് വയറിളക്കം ബാധിച്ച് ദിവസങ്ങളോളം പുറത്തിറങ്ങാന്‍ കഴിഞ്ഞില്ല.

വാണിമേല്‍ പഞ്ചായത്തില്‍ നാളികേരം വെട്ടിയിട്ട് മിനി ലോറിയില്‍ കൊണ്ടുപോവുകയാണ് ചെയ്തത്. മുസ്ലിങ്ങളെ സംരക്ഷിക്കാന്‍ ബിജെപി പ്രവര്‍ത്തകര്‍ സജീവമായി രംഗത്തിറങ്ങി. മാര്‍ക്‌സിസ്റ്റ് അക്രമത്തില്‍ മരിച്ച മുസ്ലിം കുടുംബങ്ങളേയും ആശ്വാസിപ്പിക്കാന്‍ ബിജെപി നേതാക്കളാണ് ഓടിയെത്തിയത്. കോഴിക്കോട്ടുനിന്ന് ദത്താത്രയ റാവുവിന്റെയും അഹല്യ ശങ്കറിന്റെയും നേതൃത്വത്തില്‍ ബിജെപി നേതാക്കള്‍ നാദാപുരത്ത് പര്യടനം നടത്തി.

സംഘര്‍ഷം അവസാനിപ്പിക്കാന്‍ കെ.ജി.മാരാരും അവിടെ ഓടിയെത്തി. മാര്‍ക്‌സിസ്റ്റുകാരനായ മുസ്ലിമിനെപ്പോലും വെറുതെ വിടാന്‍ മാര്‍ക്‌സിസ്റ്റുകാര്‍ തയ്യാറായിട്ടില്ലെന്ന് സി.കെ. പത്മനാഭന്‍ കണ്‍വീനറായി രൂപീകരിച്ച ബിജെപിയുടെ വസ്തുതാന്വേഷണ കമ്മറ്റിയുടെ റിപ്പോര്‍ട്ടില്‍ ഉദാഹരണങ്ങള്‍ നിരത്തി വിവരിച്ചിട്ടുണ്ട്. മുസ്ലിം അക്രമങ്ങളില്‍നിന്ന് രക്ഷനേടി മാര്‍ക്‌സിസ്റ്റുകാരനായ വളയം പഞ്ചായത്ത് പ്രസിഡന്റ് ബാലകൃഷ്ണന്‍ നമ്പ്യാര്‍ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ സഹായം തേടുകയായിരുന്നു. ഒരു രാത്രി മുഴുവന്‍ അദ്ദേഹത്തെ സംരക്ഷിക്കാന്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഉറക്കമില്ലാതെ കാവലിരുന്നു.

സംഘര്‍ഷം വ്യാപിപ്പിച്ച് നേട്ടമുണ്ടാക്കാനുള്ള സിപിഎം ശ്രമം പരാജയപ്പെടുത്തുന്നതിനും സമാധാനം സൃഷ്ടിക്കുന്നതിനും ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നടത്തിയ ശ്രമം പ്രശംസിക്കപ്പെട്ടു. ഒക്‌ടോബര്‍ ഇരുപത്തേഴിന് ‘മലയാള മനോരമ’ മുഖപ്രസംഗം ഇത് എടുത്തുപറയുന്നുണ്ട്.

ഒക്‌ടോബര്‍ ഇരുപത്തിരണ്ടിന് ലീഗ് എംഎല്‍എ പി. സീതി ഹാജി നാദാപുരം സംഭവത്തെ അപലപിച്ച് നിയമസഭയില്‍ നടത്തിയ പ്രസംഗത്തില്‍ ഇങ്ങനെ പറയുന്നു: ”മലബാര്‍ പ്രദേശത്ത് മാര്‍ക്‌സിസ്റ്റ് കാപാലികന്മാരും ഒരുവിഭാഗം പോലീസുകാരും ചേര്‍ന്ന് കൊള്ളയും കൊള്ളിവയ്‌പും നടത്തുകയാണ്. ജനപ്രതിനിധികളെയും പാവപ്പെട്ട ജനങ്ങളെയും അവര്‍ തല്ലിച്ചതച്ചിട്ടു. എന്നിട്ടും അതിനെക്കുറിച്ചന്വേഷിക്കുന്നില്ല. ഇത്രയും ധാര്‍ഷ്ട്യം കാണിച്ചൊരു മുഖ്യമന്ത്രിയെ കേരളം കണ്ടിട്ടില്ല. ലീഗിനോടുള്ള വിരോധം ഒടുവില്‍ മുസ്ലിം സമുദായത്തോടാക്കി മാറ്റിയതിന്റെ വ്യക്തമായ തെളിവാണ് ജനതാദളിലെയും കോണ്‍ഗ്രസിലെയും മുസ്ലിങ്ങളെ അക്രമിച്ചതില്‍നിന്ന് ലഭ്യമാകുന്നത്. മമ്മു എന്ന കോണ്‍ഗ്രസുകാരന്‍ മരിച്ചത് ഇതല്ലേ കാണിക്കുന്നത്? ഇതൊരു ഹിന്ദു-മുസ്ലിം സംഘട്ടനമാക്കി അതെല്ലാം ആര്‍എസ്എസിന്റെയും ബിജെപിയുടെയും തലയില്‍ കെട്ടിവച്ച് രക്ഷപ്പെടാനുള്ള മാര്‍ക്‌സിസ്റ്റ് നീക്കം അപഹാസ്യമാണ്. കേരളത്തില്‍ ആര്‍എസ്എസ്‌കാരോ ബിജെപിക്കാരോ ഞങ്ങളുടെ പള്ളി ആക്രമിച്ചിട്ടില്ല.

1971-ല്‍ തലശേരിയില്‍ പള്ളി ആക്രമിച്ചത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയാണ്. ആര്‍എസ്എസില്‍നിന്ന് മുസ്ലിങ്ങളെ രക്ഷിക്കുമെന്ന് പറയുന്ന നമ്പൂതിരിപ്പാടിന് ഇപ്പോഴെന്താണ് പറയാനുള്ളത്?”

സീതിഹാജിയുടെ ചോദ്യത്തിന് ഇതുവരെയും സിപിഎം ഉത്തരം നല്‍കിയിട്ടില്ല. കടക്കാര്‍ക്കോ പള്ളിക്കോ നഷ്ടപരിഹാരം നല്‍കണമെന്നും സര്‍ക്കാരിന് അന്ന് തോന്നിയില്ല. ഇതൊക്കെയായിട്ടും വര്‍ഗീയ കലാപം നടത്തുന്നത് ബിജെപിയാണെന്നും അതിന് ആക്കംകൂട്ടാനാണ് കുമ്മനം രാജശേഖരനെ പ്രസിഡന്റാക്കിയതെന്നും പറയുന്നത് ശുദ്ധമായ ഭോഷ്‌ക്കല്ലെ? നിലയ്‌ക്കലും മാറാടും കലാപം വ്യാപിപ്പിക്കാന്‍ കുമ്മനം ശ്രമിച്ചെന്നും കുമ്മനം കലാപത്തിന്റെ വിത്തുവിതയ്‌ക്കുന്നു എന്നുമാണ് കോടിയേരി ബാലകൃഷ്ണന്‍ ആക്ഷേപിച്ചത്. സംഭവങ്ങളും ചരിത്രങ്ങളും അറിയാത്തതാണോ? അതോ ബോധപൂര്‍വം വളച്ചൊടിക്കുന്നതാണോ? നിലയ്‌ക്കലും മാറാടും കലാപമല്ല നടന്നതെന്ന സാമാന്യ സത്യപോലും തമസ്‌ക്കരിക്കുന്നതോ?

തുടരും

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണം പിണറായി വിരുദ്ധ വികാരം: സിപിഐ

India

‘മുസ്ലീങ്ങളെ വെറും വോട്ട് ബാങ്കായി കാണാൻ കഴിയില്ല , കോൺഗ്രസിന് ഇപ്പോൾ വിജയ് യെ മതി ; കോൺഗ്രസ്-ഡിഎംകെ സഖ്യത്തിന്റെ തകർച്ചയെ വിമർശിച്ച് ഒവൈസി

Kerala

കേരളത്തെ ബംഗാൾ ആക്കാൻ സമ്മതിക്കില്ലെന്ന് വിനായകൻ ; ഈ തോൽവി ഇടതുപക്ഷ സഹയാത്രികരുടെ വിജയം

News

സ്മാർട്‌ഫോൺ കയറ്റുമതിയിൽ ഇന്ത്യ പിന്നാക്കംപോയി, 12 % കുറവ് വന്നേക്കാം

Kerala

മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ എഐസിസി നിരീക്ഷകര്‍ തിരുവനന്തപുരത്ത്

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന് തീവ്രവാദ സംഘടനകളുമായി അടുത്ത ബന്ധം ; തുറന്നുപറച്ചിലുമായി പാക് രാഷ്‌ട്രീയ നേതാവ്

രണ്ട് രാമായണ സിനിമകള്‍, ഒന്നില്‍ റഹ്മാന്റെ സംഗീതം, മറ്റൊന്നില്‍ ഇളയരാജ ; സംഗീത ലെജന്‍റുകള്‍ ഏറ്റുമുട്ടുമ്പോള്‍ ആര് ജയിക്കും?

ധൈര്യമുണ്ടെങ്കിൽ നാലാം തീയതി കൊൽക്കത്തയിൽ വരാൻ അമിത് ഷായെ വെല്ലുവിളിച്ച അഭിഷേക് ബാനർജി ; ഇന്ന് തൃണമൂൽ പ്രവർത്തകരെ സംരക്ഷിക്കണമെന്ന് അപേക്ഷ

തെരഞ്ഞെടുപ്പിലെ തിരിച്ചടിയില്‍ സി പി എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ അതിരൂക്ഷ വിമര്‍ശനം,പ്രതിപക്ഷ നേതാവിനെ പി ബി യോഗ ശേഷം തീരുമാനിക്കും

കാപ്പികയറ്റുമതിയിൽ കാര്യമായ വർദ്ധന; 1.74 ലക്ഷം ടണ്ണായി

കേട്ടോ, ചൈനപ്പടക്കവും പൊട്ടും, നിർമ്മാണ ജോലിക്കാർ മരിക്കും; 26 പേരാണ് ചൈനയിൽ കൊല്ലപ്പെട്ടത്

ഒരു വീട്ടിൽ ഒരു ഗ്യാസ് കണക്ഷൻമാത്രം; അധികമുള്ള കണക്ഷൻ തിരിച്ചു നൽകണം, സിലിണ്ടർ മടക്കണം; കർശന നടപടിയോടെ പുതിയ നിയമം

ബെംഗളൂരുവില്‍ ക്രൂര മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടത് കാരണവര്‍ വധക്കേസ് പ്രതി ഷെറിന് ജയിലിലെ വി ഐ പി പരിഗണന വെളിപ്പെടുത്തിയ യുവതി

സുവേന്ദു അധികാരി

അടുത്ത നൂറ് വര്‍ഷത്തേക്ക് ബംഗാള്‍ ബിജെപി ഭരിയ്‌ക്കും, അതിനായി ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് സുവേന്ദു അധികാരി

ബംഗാൾ: രണ്ടുപേർ കൊല്ലപ്പെട്ടു; 433 പേർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.