ബീജിങ്: ചൈനയില്‍ പ്രകൃതി വാതകത്തിന് താല്‍ക്കാലിക ക്ഷാമമുള്ളതായി റിപ്പോര്‍ട്ട്. വ്യവസായിക സ്ഥാപനങ്ങള്‍ക്കാണ് ഗ്യാസ് നല്‍കിയിരുന്നത്. ചൈന നാഷണല്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ഒരു കപ്പല്‍ ഗ്യാസ് ഇറക്കുമതി നടത്തിയിരുന്നു. കനത്ത മൂടല്‍ മഞ്ഞ് നിലനില്‍ക്കുന്നതിനാല്‍ വടക്കന്‍ ചൈനയില്‍ ഗ്യാസിന്റെ ലഭ്യത കുറവാണെന്ന് ബീജിങ് മുന്‍സിപ്പല്‍ കമ്മീഷന്‍ സൂചിപ്പിച്ചിരുന്നു.
ഷിപ്പില്‍ ഗ്യാസ് എത്തിയെങ്കിലും തുറമുഖത്തേക്ക് അത് ഇറക്കുവാനായിട്ടില്ല. മഞ്ഞുകാലത്ത് വീടുകളില്‍ ചൂട് ലഭിക്കുവാനും ഗ്യാസാണ് ഉപയോഗിച്ചിരുന്നത്. ഓഫീസുകളില്‍ താപനില 14 ഡിഗ്രിയില്‍ കൂടുതല്‍ ഉയര്‍ത്തരുതെന്ന് എസ്ഒഎച്ച്ഒ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഗ്യാസ് വിതരണത്തില്‍ സാധാരണ നില ഉടനെ പുനസ്ഥാപിക്കുമെന്ന് സിഎന്‍പിസി വ്യക്തമാക്കി.
















