Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ലീസസ്റ്ററിന്റെ കുതിപ്പിന് വിട; ഗണ്ണേഴ്‌സിനും അടിതെറ്റി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2015, 10:53 pm IST
inSports

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വന്‍ അട്ടിമറികള്‍. ക്രിസ്മസ് പിറ്റേന്ന് നടന്ന മത്സരങ്ങളില്‍ ലീഗിലെ ഒന്നാം സ്ഥാനക്കാരായ ലീസസ്റ്റര്‍ സിറ്റിയും കരുത്തരായ ആഴ്‌സണലും തോല്‍വി രുചിച്ചു. അതേസമയം മാഞ്ചസ്റ്റര്‍ സിറ്റി മികച്ച വിജയം നേടി.

ഇന്നലെ പുലര്‍ച്ചെ സതാംപ്ടനാണ് ആഴ്‌സണനിലെ കെട്ടുകെട്ടിച്ചത്. മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്കായിരുന്നു സതാംപ്ടണ്‍ ഗണ്ണേഴ്‌സിനുമേല്‍ പടയോട്ടം നടത്തിയത്. കഴിഞ്ഞ മാസം വെസ്റ്റ് ബ്രോംവിച്ചിനോട് വഴങ്ങിയ അപ്രതീക്ഷിത തോല്‍വിക്കും നോര്‍വിച്ചിനോട് വഴങ്ങേണ്ടിവന്ന സമനിലയ്‌ക്കുംശേഷം നേടിയ തുടര്‍ച്ചയായ മൂന്ന് ജയങ്ങള്‍ക്കൊടുവിലാണ് ആഴ്‌സണലിന്റെ ഈ നാണംകെട്ട തോല്‍വി.

കളിയിലും ഷോട്ടുകള്‍ ഉതിര്‍ക്കുന്നതിലും മുന്നിട്ടുനിന്ന സതാംപ്ടണ് വേണ്ടി ഷെയ്ന്‍ ലോങ് ഇരട്ട ഗോളുകള്‍ നേടി. 19-ാം മിനിറ്റില്‍ അരങ്ങേറ്റക്കാരനും വിംഗ്ബാക്കുമായ കുകൊ മാര്‍ട്ടിനയാണ് സതാംപ്ടണുവേണ്ടി ആദ്യ ഗോള്‍ നേടിയത്. വേണ്ടി ലീഡ് നേടിയത്. പിന്നീട് 55ാം മിനിറ്റില്‍ ലോങ് ലീഡുയര്‍ത്തി. 69-ാം മിനിറ്റില്‍ ഫൊണ്ടെയും ലക്ഷ്യ ം കണ്ടതോടെ സതാംപ്ടണ്‍ അപരാജിതമായ 3-0ന്റെ ലീഡ് നേടി. പിന്നീട് ഇഞ്ചുറി സമയത്ത് ഒരിക്കല്‍ക്കൂടി ലക്ഷ്യം കണ്ട് ലോങ് വിജയമുറപ്പിച്ചു. വാന്‍ ദിക്കിന്റെ ഒരു ഹെഡ്ഡര്‍ റഫറി ഓഫ് സൈഡാണെന്ന് വിധിച്ചിരുന്നില്ലെങ്കില്‍ ഇതിലും നാണംകെട്ടതാകുമായിരുന്നു ആഴ്‌സണലിന്റെ തോല്‍വി.

ഒലിവിയര്‍ ഗിറൗഡും തിയോ വാല്‍ക്കോട്ടും ഗോളവസരങ്ങള്‍ പാഴാക്കിയശേഷമാണ് ആഴ്‌സണല്‍ ഈ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയത്. കനത്ത പരാജയം ഏറ്റുവാങ്ങിയെങ്കിലും 18 കൡകളില്‍ നിന്ന് 36 പോയിന്റുമായി പട്ടികയില്‍ രണ്ടാം സ്ഥാനത്തുതന്നെയാണ് ഗണ്ണേഴ്‌സ്. അട്ടിമറിവിജയം നേടിയ സൗത്താംപ്ടണ്‍ ഇപ്പോള്‍ 24 പോയിന്റുമായി പന്ത്രണ്ടാമതാണ്. തുടര്‍ച്ചയായ രണ്ട് തോല്‍വികള്‍ക്കുശേഷമാണ് സൗത്താംപ്ടന്റെ ഈ അട്ടിമറി ജയം.

അതേസമയം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലീസസ്റ്ററിന്റെ തേരോട്ടത്തിനും ഇന്നലെ അവസാനമായി. ലിവര്‍പൂളിനോട് എതിരില്ലാത്ത ഒരു ഗോളിനാണ് ലീസ്റ്റര്‍ തോല്‍വി വഴങ്ങിയത്. 64-ാം മിനിറ്റില്‍ ക്രിസ്റ്റ്യന്‍ ബന്റക്കെയാണ് ലിവര്‍പൂളിന്റെ ജയമുറപ്പിച്ച ഗോള്‍ നേടിയത്. കളിയില്‍ മുഴുവന്‍ സമയവും ആധിപത്യം പുലര്‍ത്താനും ലിവര്‍പൂളിനായി. സെപ്റ്റംബര്‍ 26ന് ആഴ്‌സണലിനെതിരേ തോല്‍വി വഴങ്ങിയതിനുശേഷം ആദ്യമായാണ് ലീസ്റ്റര്‍ പരാജയം രുചിക്കുന്നത്. പരാജയപ്പെട്ടെങ്കിലും പട്ടികയില്‍ 18 കളികളില്‍ നിന്ന് 38 പോയിന്റുമായി ലീസസ്റ്റര്‍ ഒന്നാം സ്ഥാനത്തുതന്നെയാണ്.

മാഞ്ചസ്റ്റര്‍ സിറ്റി ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് സണ്ടര്‍ലാന്‍ഡിനെയാണ് തകര്‍ത്തത്. സിറ്റിക്കുവേണ്ടി 12-ാം മിനിറ്റില്‍ റഹിം സ്റ്റര്‍ലിങും 17-ാം മിനിറ്റില്‍ യായാ ടൂറേയും 22-ാം മിനിറ്റില്‍ ബോണിയും 54-ാം മിനിറ്റില്‍ ബ്രൂയനും ലക്ഷ്യം കണ്ടപ്പോള്‍ സണ്ടര്‍ലാന്‍ഡിന്റെ ആശ്വാസഗോള്‍ പരിക്കുസമയത്ത് ബോറിനി സ്വന്തം പേരില്‍ കുറിച്ചു. അതേസമയം മത്സരത്തില്‍ പകരക്കാരനായി ഇറങ്ങിയ ക്യാപ്റ്റന്‍ വിന്‍സന്റ് കോംപാനിക്ക് കളിക്കിടെ പരിക്കേറ്റത് സിറ്റിയെ വിഷമത്തിലാക്കി. വിജയത്തോടെ 35 പോയിന്റുമായി മാഞ്ചസ്റ്റര്‍ സിറ്റി രണ്ടാം സ്ഥാനത്തുള്ള ആഴ്‌സണലിന് തൊട്ടുപിന്നിലെത്തുകയും ചെയ്തു.

അതേസമയം പുതിയ കോച്ച് ഗസ് ഹിഡിങ്കിന്റെ കീഴില്‍ ചെല്‍സി വാറ്റ്‌ഫോര്‍ഡിനോട് 2-2 സമനില വഴങ്ങി. ഓസ്‌കര്‍ പെനാല്‍ട്ടി നഷ്ടപ്പെടുത്തിയ കളിയില്‍ ഡിഗോ കോസ്റ്റയുടെ വകയായിരുന്നു ചെല്‍സിയുടെ രണ്ടു ഗോളും. 32, 65 മിനിറ്റുകളിലായിരുന്നു കോസ്റ്റയുടെ ഗോളുകള്‍. വാറ്റ്‌ഫോര്‍ഡിനുവേണ്ടി 42-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ട്രോയ് ഡീനെയും 56-ാം മിനിറ്റില്‍ ഒഡിയന്‍ ഇഗാലോയും ലക്ഷ്യം കണ്ടു.

മറ്റു കളികളില്‍ ടോട്ടനം 3-0ന് നോര്‍വിച്ചിനെയും സ്വാന്‍സീ സിറ്റി 1-0ന് വെസ്റ്റ് ബ്രോമിനെയും  എവര്‍ട്ടണ്‍ 1-0ന് ന്യൂകാസിലിനെയും പരാജയപ്പെടുത്തിയപ്പോള്‍ ആസ്റ്റണ്‍ വില്ല-വെസ്റ്റ് ഹാം മത്സരം 1-1നും ബേണ്‍സ്മൗത്ത്-ക്രിസ്റ്റല്‍പാലസ് കളി ഗോള്‍രഹിത സമനിലയിലും കലാശിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ സുന്നി നേറ്റോ ഇടപെടുമോ?സൗദിയും ഈജിപ്തും തുര്‍ക്കിയും നേരിട്ട് ഇന്ത്യയെ ആക്രമിക്കുമോ?

India

ഹിന്ദു ദൈവങ്ങൾ മാംസവും മദ്യവും കഴിക്കുന്നുണ്ടെന്ന് പ്രചരിപ്പിച്ച് ധ്രുവ് റാഠി ; കേന്ദ്രസർക്കാരിന്റെ ഉത്തരവനുസരിച്ച് വീഡിയോ നീക്കം ചെയ്ത് യൂട്യൂബ്

Kerala

അഞ്ചാം സെമസ്റ്ററില്‍ ഇയര്‍ ബാക്ക് സംവിധാനം നടപ്പാക്കില്ല: തീരുമാനം സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍

India

അഞ്ച് വയസിൽ മാതാപിതാക്കൾക്കൊപ്പം അനധികൃതമായി ഇന്ത്യയിലെത്തി : 26 വർഷമായി സ്ഥിര താമസം , സ്വന്തമാക്കിയത് പാസ്പോർട്ട് വരെ : ഷെയ്ഖ് റെഹാന് പിടി വീണു

World

സുന്നി മുസ്ലിം രാജ്യങ്ങളുടെ നേറ്റോ വരുന്നു…പാകിസ്ഥാന്‍, തുര്‍ക്കി, സൗദി, ഈജിപ്ത് എന്നിവ കൈകോര്‍ക്കുന്നു; ലക്ഷ്യം ഹൂതികളോ?

പുതിയ വാര്‍ത്തകള്‍

ലഹരിക്കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവ് മുഹമ്മദ് ഹുസൈനെ പുറത്താക്കി

കറുകുറ്റിയിൽ റെയിൽവേ ട്രാക്കിന് സമീപം എട്ട് കിലോ കഞ്ചാവുമായി കൊടും ക്രിമിനൽ പിടിയിൽ ; അറസ്റ്റിലായത് മൂർഷിദാബാദ് സ്വദേശി സോനാ മൊല്ല

എയര്‍ ഇന്ത്യ വിമാനം 300 അടിയോളം താഴേക്ക് പതിച്ച സംഭവം: പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചെന്ന് കണ്ടെത്തല്‍

ഓപ്പറേഷൻ മുർഷിദാബാദ് ; ബംഗാളിലെത്തി കഞ്ചാവ് പ്രതിയെ അറസ്റ്റ് ചെയ്ത് കേരള പോലീസ് , നടന്നത് സിനിമയെ വെല്ലുന്ന ആക്ഷൻ സീനുകൾ

മഹാരാഷ്‌ട്രയിലെ ഏറ്റവും വില കൂടിയ ഗണപതി മുംബൈയിലെ മാട്ടുംഗയില്‍, ഇതിനെ ഇന്‍ഷുറന്‍സ് ചെയ്തിരിക്കുന്നത് ₹474.46 കോടിയ്‌ക്ക്

സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യൻ മാധ്യമങ്ങളെ പ്രശംസിച്ച് ബലൂചിസ്ഥാൻ : പാകിസ്ഥാനെ കാൻസർ എന്ന് വിശേഷിപ്പിച്ച് മിർ യാർ ബലൂച്

മുട്ടില്‍ മരംമുറി: അഗസ്റ്റിന്‍ സഹോദരങ്ങള്‍ വിചാരണ കോടതിയില്‍ കീഴടങ്ങി, അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതിന് പിന്നാലെ കീഴടങ്ങല്‍

സംഘശതാബ്ദി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി യുപിയിലെ ഗോരഖ്പൂരിലെ സിദ്ധാര്‍ത്ഥ നഗറില്‍ സംഘടിപ്പിച്ച യുവസംവാദം ആര്‍എസ്എസ് അഖിലഭാരതീയ പ്രചാരക് പ്രമുഖ് സ്വാന്തരഞ്ജന്‍ ഉദ്ഘാടനം ചെയ്യുന്നു (ഇടത്ത്) യുവസംവാദത്തില്‍ പങ്കെടുക്കുന്നവര്‍ (വലത്ത്)

യുവശക്തി ഭാവിഭാരതത്തിന്റെ കരുത്തുറ്റ ആസ്തി: സ്വാന്തരഞ്ജന്‍

രാഹുൽ ഒരു ഒളിച്ചോട്ടക്കാരനാണ് , പ്രതിപക്ഷം ദേശവിരുദ്ധ ശക്തികളുടെ കൈകളിലേക്ക് എങ്ങനെ എത്തിപ്പെട്ടുവെന്ന് രാജ്യം കാണുന്നുണ്ടെന്നും കങ്കണ റണാവത്ത്

പമ്പാവാലി കാളകെട്ടിയില്‍ കാട്ടാനകള്‍ ഇറങ്ങുന്നതില്‍ ആശങ്ക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.