ചേര്‍ത്തല: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് സമത്വ മുറ്റേ യാത്രയ്ക്ക് ആലുവയില്‍ നല്കിയ സ്വീകരണ സമ്മേളനത്തിലെ പ്രസംഗത്തിന്റെ പേരില്‍ കേസെടുത്ത സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്ത് എസ്എന്‍ഡിപി യോഗം യൂണിയന് യൂത്ത്മൂവ്മെന്റിന്റെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രകടനം ആഹ്ലാദ പ്രകടനം നടത്തി.
തുടര്‍ന്ന് നടന്ന സമ്മേളനം പി.ജി.സുരേന്ദ്രന് ഉദ്ഘാടനം ചെയ്തു. പി.ജയകുമാര്‍ അധ്യക്ഷത വഹിച്ചു. ബിജുദാസ്, ശിവപ്രസാദ്, ഷാബുഗോപാല്‍, സജേഷ് നന്ത്യാട്ട്, സുജീഷ് മഹേശ്വരി, രജീഷ് വാസുദേവ്, ജയന് ശാന്തി, രഞ്ജിത്ത് ശാന്തി എന്നിവര്‍ പ്രസംഗിച്ചു. കണിച്ചുകുളങ്ങര യൂണിയന്റെ നേതൃത്വത്തില്‍ പ്രകടനവും സമ്മേളനവും നടത്തി. എസ്എന്‍ഡിപി യോഗം കണിച്ചുകുളങ്ങര യൂണിയന് സെക്രട്ടറി കെ.കെ.മഹേശന് ഉദ്ഘാടനം ചെയ്തു. എസ്.രാജേഷ് അധ്യക്ഷത വഹിച്ചു. കെ.കെ. പുരുഷോത്തമന്, തങ്കമണി ഗൗതമന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: