Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Travel

ആര്യങ്കാവിലെ പാണ്ഡ്യന്‍ മുടിപ്പ് തൃക്കല്ല്യാണ മഹോത്സവം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2015, 09:04 pm IST
inTravel

ആര്യങ്കാവ് ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെ പ്രധാന ഉത്സവങ്ങളാണ് പാണ്ഡ്യന്‍മുടിപ്പ്- തൃക്കല്ല്യാണ മഹോത്‌സവം. ഭഗവാന്റെയും ഭഗവതിയുടെയും വിവാഹനിശ്ചയവും വിവാഹവുമായി ബന്ധപ്പെട്ടതാണ് ഈ ഉത്സവങ്ങള്‍. 25ന് ക്ഷേത്രസന്നിധിയിലെ കൊട്ടാരത്തിലാണ് ചടങ്ങുകള്‍ നടക്കുന്നത്. ഉത്സവത്തിന് മുന്നോടിയായി 24ന് വൈകിട്ട് സൗരാഷ്‌ട്ര ബ്രാഹ്മണരുടെ നേതൃത്വത്തില്‍ മാമ്പഴത്തറ ഭഗവതി ക്ഷേത്രത്തില്‍ കുടിയിരിക്കുന്ന പുഷ്‌കലാദേവിയെ ആവാഹിച്ച ഭദ്രദീപഘോഷയാത്ര ആര്യങ്കാവിലെത്തും. ധര്‍മ്മശാസ്താവിന്റെ തിരുമുമ്പില്‍ തെളിച്ചിട്ടുള്ള വിളക്കിലേക്ക് ഈ ദീപം പകരുന്നതോടെ ദേവീദേവന്മാര്‍ ഐക്യമായതായാണ് സങ്കല്‍പം.

25ന് നടക്കുന്ന പാണ്ഡ്യന്‍ മുടിപ്പ് ഉത്സവത്തില്‍ വധൂവരന്മാരായ ഭഗവാന്റെയും ഭഗവതിയുടെയും പ്രതിനികളായി കേരളം- തമിഴ്‌നാട് ദേവസ്വം മന്ത്രിമാരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്, അംഗങ്ങള്‍, സൗരാഷ്‌ട്ര ബ്രാഹ്മണ മഹാജനസംഘം ഭാരവാഹികള്‍, ക്ഷേത്ര ഉപദേശകസമിതി ഭാരവാഹികള്‍ എന്നിവര്‍ കാര്‍മ്മികത്വം വഹിക്കും.

വധൂവരന്മാരുടെ പ്രതിനിധികള്‍ പണക്കിഴിയും പട്ടുവസ്ത്രങ്ങളും പരസ്പരംകൈമാറി കല്ല്യാണമുറപ്പിക്കുന്ന ചടങ്ങാണിത്. സൗരാഷ്‌ട്ര ബ്രാഹമ്ണ മഹാജനസംഘം ഭാരവാഹികള്‍ കോട്ടവാസല്‍ ക്ഷേത്രത്തിലെത്തി പ്രത്യേകപൂജകള്‍ നടത്തുന്നതോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമാകുന്നത്. വൈകിട്ട് 6ന് ധര്‍മ്മശാസ്താക്ഷേത്രത്തിലെ മാവിന്‍ചുവട്ടില്‍ വധൂവരന്മാരുടെ പ്രതിനിധികള്‍ സംഗമിക്കും.

തുടര്‍ന്ന് പണം, പട്ടുവസ്ത്രം, പൂമാലകള്‍, വെറ്റില, പാക്ക്, മധുരപലഹാരങ്ങള്‍, ചന്ദനം, കുങ്കുമം, മഞ്ഞള്‍, കണ്ണാടി എന്നിവയടങ്ങിയ 21 താംബൂലതട്ടുകളുമായി വധുവിന്റെ സംഘം പാണ്ഡ്യന്‍ മുടിപ്പ് കൊട്ടാരത്തില്‍ എത്തിച്ചേരും. ഇതോടൊപ്പംതന്നെ വരന്റെ പ്രതിനിധികളും ക്ഷേത്രത്തില്‍ പൂജിച്ച പൂമാല, ചന്ദനം, കുങ്കുമം, മഞ്ഞള്‍, വെറ്റില, പാക്ക് എന്നിവ അടങ്ങിയ 3താംബൂല തട്ടവുമായി കൊട്ടാരത്തിലെത്തും. ഭഗവാന്റെ പിതൃസ്ഥാനീയനായ രാജാവിന്റെ ചിത്രംവച്ച് സാന്നിദ്ധ്യം ഉറപ്പിക്കുന്ന മണ്ഡപത്തില്‍ വരനെസങ്കല്പിച്ച് ഭഗവാന്റെ ചിത്രവും ഭഗവതിയെ സങ്കല്‍പ്പിച്ച് ദീപവുംതെളിക്കും. തുടര്‍ന്ന് ഇരുകൂട്ടരും ദേവീദേവന്മാരുടെ ചരിതങ്ങള്‍ വിവരിക്കും.

പിന്നീട് വധുവിന്റെ ഭാഗത്തുള്ള മുതിര്‍ന്നവ്യക്തി വരന്റെഭാഗത്തുള്ള മുതിര്‍ന്ന കാരണവരെ ചന്ദനവും കുങ്കുമവും തൊടുവിച്ച് കയ്യില്‍പൂമാലകെട്ടി പൊന്നാടയണിയിക്കും.

പുഷ്പഹാരരമണിയിച്ച് കണ്ണാടിയില്‍ മുഖംകാണിച്ച് അഴകുനോക്കും. തിരിച്ച് വരന്റെ കാരണവരെയും ഇതുപോലെ അണിയിച്ചൊരുക്കി അഴകുനോക്കും. തുടര്‍ന്ന് വധുവിന്റെ കൂട്ടര്‍ ഭഗവാനെ വരനായി സ്വീകരിക്കാന്‍ തയ്യാറാണെന്നും വരന്റെ കൂട്ടര്‍ പുഷ്‌ക്കലാദേവിയെ വധുവായി സ്വീകരിക്കാന്‍ തയ്യാറാണെന്നും അറിയിക്കും.

വിവാഹമുറപ്പിച്ച് പണക്കിഴിയടങ്ങുന്ന തട്ടുകള്‍ പരസ്പരംകൈമാറും. തുടര്‍ന്ന് ഇരുകൂട്ടരും പരസ്പരം ചന്ദനംതൊടുവിച്ച് തട്ടുകള്‍ കൈമാറും. പിന്നീട് ഇരുവിഭാഗവും 3തട്ടുകളുമായി ശ്രീകോവിലിന് പുറത്ത് കളമെഴുത്ത് മണ്ഡപത്തില്‍ തട്ടുകള്‍ പൂജിച്ചശേഷം വിവാഹം നിശ്ചയിച്ചതായി ഭഗവാനെ അറിയിച്ച് പ്രാര്‍ത്ഥിക്കും. തുടര്‍ന്ന് നാട്ടുകാരും ദേവസ്വംബോര്‍ഡും ചേര്‍ന്ന് വധുവിന്റെ കൂട്ടരായ സൗരാഷ്‌ട്ര ബ്രാഹ്മണ്‍്രക്ക് സംബന്ധിസദ്യ നല്‍കുന്നതോടെ പാണ്ഡ്യന്‍ മുടിപ്പ് മഹോത്സവം സമാപിക്കും.

പ്രയാര്‍ ഗോപാലകൃഷ്ണന്‍

(തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ്)

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി കേസ്:പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു,അന്വേഷണം തുടങ്ങുക ഇ ഡി കണ്ടെത്തലുകളില്‍ നിന്ന്

Kerala

സര്‍ക്കാര്‍ ആശുപത്രികളില്‍ പരാതി പരിഹാര സംവിധാനം, വിജിലന്‍സ് ഓഫീസറുടെ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തും

Kerala

കൊയ്യോട് ഉമര്‍ മുസ്ലിയാര്‍ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി

Kerala

തകരാർ കണ്ടെത്തിയാൽ സൗജന്യ എൽപിജി സിലിണ്ടർ; ‘സീറോ കാ ദം’ പദ്ധതിയുമായി ബിപിസിഎൽ

Kerala

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

പുതിയ വാര്‍ത്തകള്‍

കേന്ദ്രസർക്കാരിന്റെ പണം വേണം ; പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി ; പ്രതിഷേധം നേരിട്ടറിയിച്ച് വി വി രാജേഷ്

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

പൊതുമേഖലാ ബാങ്കുകൾക്ക് ഞായറാഴ്ച പ്രവൃത്തി ദിനം; അനുമതി നൽകിയത് മൂന്ന് ദിവസത്തെ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ

ദേശീയ അവാർഡുമായി കാർത്തിക് ആര്യൻ എത്തിയത് മഹാഗണപതിയ്‌ക്ക് മുന്നിൽ : പുരസ്ക്കാരം വിഗ്രഹത്തിന് മുന്നിൽ സമർപ്പിച്ചു

സ്വർണമെഡൽ നേട്ടം; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അംഗം കമലിനിക്ക് പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

‘സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

പലർക്കും ഒരുപാടു താൽപര്യങ്ങളാണുള്ളത് ; അവർക്ക് ഈ കാര്യങ്ങൾ നന്നാവണമെന്നില്ല ; ശബരിമല വിഷയത്തിൽ കെ. ജയകുമാർ

ശ്രീലങ്കയിൽ 270 പേരുടെ മരണത്തിനിടയാക്കിയ ഈസ്റ്റർ ബോംബാക്രമണ കേസിൽ സുപ്രധാന വിധി : 15 കുറ്റവാളികൾക്ക് 200 വർഷം വീതം തടവ്

പശ്ചിമേഷ്യയില്‍ മതമല്ല , പണമാണ് പ്രശ്‌നം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.