ആലപ്പുഴ: എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ മതവിദ്വേഷം വളര്‍ത്തുന്നുവെന്ന് പറഞ്ഞ് കേസെടുപ്പിച്ച വി.എം. സുധീരന് ഹൈക്കോടതിയുടെ നിരീക്ഷണത്തിനറെ അടിസ്ഥാനത്തില്‍ ഹിന്ദു സമൂഹത്തോട് മാപ്പുപറയണമെന്ന് എസ്എന്‍ഡിപിയോഗം യൂത്ത് മൂവ്മെന്റ് കേന്ദ്രസമിതി ജോയിന്റ് കണ്‍വീനര്‍ സന്തോഷ്ശാന്തി ആവശ്യപ്പെട്ടു.
ന്യൂനപക്ഷങ്ങളുടെ വോട്ടു ലക്ഷ്യമക്കി എല്‍ഡിഎഫും യുഡിഎഫും നടത്തിയ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായണ് എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ കേസെടുത്തതെന്ന് കേരള ജനതയ്ക്ക് ബോദ്ധ്യമായി.
ഹൈക്കോടതി പരാമര്‍ശത്തോടെ വോട്ടുബാങ്കു രാഷ്ട്രീയത്തിന്റെ ഗൂഢാലോചന മറനീക്കി പുറത്തു വന്നു. സാമൂഹ്യ യാഥാര്‍ത്ഥ്യം വിളിച്ചുപറയുമ്പോള്‍ ഹിന്ദു വര്‍ഗ്ഗീയവാദി എന്നു മുദ്രകുത്തി എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറിയെ സമൂഹമദ്ധ്യത്തില്‍ അധിക്ഷേപിക്കാന്‍ ശ്രമിക്കുന്ന ഇടതു- വലതു രാഷ്ട്രീയക്കാരുടെ നീക്കങ്ങളെ കേരള സമൂഹം പുച്ഛിച്ചു തള്ളണമെന്നും അഅദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: