കൊച്ചി: നാഷണല്‍ ബോര്‍ഡ് ഫോര്‍ ഹയര്‍ മാത്തമാറ്റിക്‌സിന്റെ ആഭിമുഖ്യത്തില്‍ കുസാറ്റ് ഗണിതശാസ്ത്ര വകുപ്പ് സംഘടിപ്പിച്ച മേഖലാ ഗണിതശാസ്ത്ര ഒളിംപ്യാഡില്‍ എളമക്കര സരസ്വതി വിദ്യാനികേതന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി ആന്റണിപോള്‍ പാറമേല്‍ ഒന്നാം സ്ഥാനം നേടി.
റാങ്ക് ജേതാവിനും ഇതേ സ്‌കൂളിലെ വിദ്യാര്‍ത്ഥികളായ അഖില്‍ സജീവ്, നിഖില്‍ ജേക്കബ് ജോര്‍ജ്, ജി. കപില്‍ കൃഷ്ണ, തൃശൂര്‍ ഹരിശ്രീ വിദ്യാനിധി സ്‌കൂള്‍ വിദ്യാര്‍ത്ഥി പി.എം. ആദിത്‌വിഷ്ണു എന്നിവര്‍ക്കും കെഎസ്‌സിഎസ്റ്റിഇ ക്യാഷ് അവാര്‍ഡ,് പ്രൊഫ. സി.എസ്. വെങ്കട്ടരാമന്‍ സ്മാരക പുരസ്‌കാരം, പ്രൊഫ. വസീര്‍ ഹസ്സന്‍ ആബ്ദി സ്മാരക പുരസ്‌കാരം എന്നിവ ജനുവരി 16ന് കുസാറ്റില്‍ നടക്കുന്ന പ്രതിഭാ സംഗമത്തില്‍ സമ്മാനിക്കും.
കൊച്ചി സര്‍വ്വകലാശാല ക്യാമ്പസില്‍ ജനുവരി 17ന് നടക്കുന്ന ഇന്ത്യന്‍ നാഷണല്‍ ഗണിതശാസ്ത്ര ഒളിംപ്യാഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരുടെ വിവരങ്ങള്‍ക്ക് ഒളിമ്പ്യാഡ് മേഖലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ.എ. വിജയകുമാറുമായി ബന്ധപ്പെടണം. ഫോണ്‍: 0484-2577518, 2862462.
















