റോം: ഇറ്റാലിയന്‍ ഫുട്‌ബോള്‍ ലീഗില്‍ മിലാന്‍ ടീമുകള്‍ക്ക് ജയവും തോല്‍വിയും. മുന്‍ ചാമ്പ്യന്‍ എസി മിലാന്‍ ഫ്രോസിനോനിനെ 4-2ന് കീഴടക്കിയപ്പോള്‍, പോയിന്റ് പട്ടികയില്‍ മുന്നിലുള്ള മുന്‍ ചാമ്പ്യന്‍ ഇന്റര്‍ മിലാന് ലാസിയോയോട് തോല്‍വി (2-1). തോറ്റെങ്കിലും ഇന്ററിന്റെ ഒന്നാം സ്ഥാനത്തിന് ഭീഷണിയില്ല. 17 കൡകളില്‍ 36 പോയിന്റുമായി ഒന്നാമത് തുടരുന്നു ഇന്റര്‍.
അന്റോണിയോ കന്‍ഡ്രെവയുടെ ഇരട്ട ഗോളുകളാണ് ഇന്ററിനു മേല്‍ ലാസിയോയ്‌ക്ക് ജയമൊരുക്കിയത്.
അഞ്ചാം മിനിറ്റിലും 87ാം മിനിറ്റിലും കന്‍ഡ്രെവ ലക്ഷ്യം കണ്ടു. 61ാം മിനിറ്റില്‍ മൗറൊ ഇക്കാര്‍ഡി ഇന്ററിനായി സ്‌കോര്‍ ചെയ്തു. എവേ മത്സരത്തില്‍ ഇഗ്നാസിയോ അബെയ്റ്റ് (50), കാര്‍ലോസ് ബക്ക (55), അലെക്‌സ് (77), ജിയാകോമോ ബൊനവെഞ്ചുറ (90+) എന്നിവരുടെ ഗോളുകളില്‍ എസി മിലാന്‍ മത്സരം കൈപ്പിയിലൊതുക്കി. കൊയ്ഫാനി, ഡൊയ്‌നിസി എന്നിവര്‍ ഫ്രോസിനൊനിന്റെ ആശ്വാസം. 28 പോയിന്റുള്ള മിലാന്‍ ആറാം സ്ഥാനത്ത്.
ചീവോയെ മടക്കമില്ലാത്ത രണ്ടു ഗോളിന് കീഴടക്കി ഫിയൊന്റീന രണ്ടാം സ്ഥാനത്തെത്തി. 35 പോയിന്റുണ്ട് ഫിയൊന്റീനയ്‌ക്ക്. അറ്റ്‌ലാന്റയെ 3-1ന് തോല്‍പ്പിച്ച് നെപ്പോളി മൂന്നാമത്. നെപ്പോളിക്കും 35 പോയിന്റെങ്കിലും ഗോള്‍ ശരാശരി ഫിയൊന്റീനയെ തുണച്ചു.
കഴിഞ്ഞ ദിവസം കാര്‍പിയെ തോല്‍പ്പിച്ച യുവന്റസ് (3-2) 33 പോയിന്റുമായി നാലാം സ്ഥാനത്ത്. 32 പോയിന്റുള്ള എ.എസ്. റോമയാണ് അഞ്ചാമത്. കഴിഞ്ഞ കളിയില്‍ ജെനോവയെ മടക്കമില്ലാത്ത രണ്ടു ഗോളിന് കീഴടക്കി റോമ.
















