മട്ടാഞ്ചേരി: എറണാകുളം ജില്ലാ കളരിപ്പയറ്റ് ചാമ്പ്യന്‍ഷിപ്പില്‍ തെക്കന്‍ സമ്പ്രദായത്തില്‍ ചുള്ളിക്കല്‍ ടിഎംഐകളരി സംഘവും,വടക്കന്‍ സമ്പ്രദായത്തില്‍ നെട്ടൂര്‍ കൊച്ചി കളരി സംഘവും ചാമ്പ്യന്മാരായി. 12 കളരി സംഘങ്ങളില്‍ നിന്ന് 120~ഓളം കളരി കലാകാരന്മാര്‍ ചാന്യന്‍ഷിപ്പില്‍ പങ്കെടു ത്തു. തെക്കന്‍ സമ്പ്രദായത്തില്‍ പുരുഷ-വനിതാ ടീമുകള്‍ സബ്ജുനിയര്‍, ‘ജുനിയര്‍ വിഭാഗത്തില്‍ ചുള്ളിക്കല്‍ ടിഎംഐ കളരി ഒന്നാമതെത്തി. വടക്കന്‍ സമ്പ്രദായത്തില്‍ മൂന്ന് വിഭാഗങ്ങളിലും നെട്ടുര്‍ കൊച്ചിന്‍ കളരി ഒന്നാമതെത്തി. കെ.ബി. സൂരജ്, കൃഷ്ണവേണി, ന്യൂ സിത്താര പി.എന്‍.നാസിം, റമീസ് ബീന്‍ റഫീഖ്,നിഹാല എന്നിവര്‍ വ്യക്തിഗത ചാമ്പ്യന്മാരായി. വിജയികള്‍ക്ക് ജിസിഡിഎ ചെയര്‍മാന്‍ എന്‍.വേണുഗോപാല്‍ സമ്മാനദാനം നടത്തി.
















