പനജി: ഐഎസ്എല്ലില്‍ കിരീടം ചൂടിയതിന്റെ ആവേശം അവസാനിക്കും മുന്‍പ് ചെന്നൈയിന്‍ എഫ്‌സിക്ക് തിരിച്ചടി. വിജയാഘോഷത്തിനിടെ എഫ്‌സി ഗോവയുടെ ഉടമകളിലൊരാളെ മര്‍ദിച്ചുവെന്ന കുറ്റത്തിനാണ് അവരുടെ നായകന്‍ എലാനോ ബ്ലൂമറെ അറസ്റ്റ് ചെയ്തു. ഗ്രൗണ്ടില്‍ വിജയാഘോഷം നടക്കുന്നതിനിടെ ഗോവയുടെ സഹഉടമ ദത്തരാജ് സാല്‍ഗോക്കറെ കൈയേറ്റം ചെയ്തുവെന്നാണ് പരാതി ഉയര്‍ന്നത്. ദത്തരാജ് നല്‍കിയ പരാതിയിലാണ് അറസ്റ്റ്.
ഞായറാഴ്ച അര്‍ധരാത്രിയോടെ എലാനോയെ അറസ്റ്റ് ചെയ്തുവെങ്കിലും, വൈകാതെ ജാമ്യം നല്‍കി വിട്ടയച്ചു. അതേസമയം, ചെന്നൈയിന്‍ എഫ്‌സിയെ മോശമായി ചിത്രീകരിക്കാന്‍ കെട്ടിച്ചമച്ചതാണിതെന്ന് എലാനോയുടെ അഭിഭാഷകന്‍ പ്രതികരിച്ചത്.
















