മാഡ്രിഡ്: സ്പാനിഷ് ഫുട്‌ബോള്‍ ലീഗില്‍ മുന്‍ ചാമ്പ്യന്‍ വലന്‍സിയയ്‌ക്കും, കരുത്തരായ സെവിയ്യയ്‌ക്കും സമനില. വലന്‍സിയയെ ഗെറ്റാഫെ തളച്ചപ്പോള്‍ (2-2), സെവിയ്യയെ റയല്‍ ബെറ്റിസ് ഗോളടിക്കാന്‍ വിടാതെ പിടിച്ചുനിര്‍ത്തി.
രണ്ടുവട്ടം പിന്നില്‍ നിന്ന ശേഷമാണ് വലന്‍സിയ സമനില നേടിയത്. പാബ്ലോ സറബിയ (10), ലാഫിറ്റ (22) എന്നിവര്‍ ഗെറ്റാഫെയ്‌ക്കായി ലക്ഷ്യം കണ്ടപ്പോള്‍, പാകോ അല്‍കസെര്‍ (15), സാന്റി മിന (35) എന്നിവര്‍ വലന്‍സിയയുടെ സ്‌കോറര്‍മാര്‍.
മറ്റു മത്സരങ്ങളില്‍ ഡിപോര്‍ട്ടീവൊ ല കൊരുണ മടക്കമില്ലാത്ത രണ്ടു ഗോളിന് എയ്ബറിനെയും, എസ്പാന്യോള്‍ 1-0ന് ലാസ് പല്‍മാസിനെയും കീഴടക്കി.
















