Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Thiruvananthapuram

ആശ്രിത പെന്‍ഷന്‍ തട്ടിയെടുക്കാനുള്ള ശ്രമത്തിനെതിരെ ഭിന്നശേഷിക്കാരന്റെ സമരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2015, 10:24 pm IST
inThiruvananthapuram

കെ.കെ. മോഹനന്‍ സെക്രട്ടേറിയറ്റിനു മുന്നിലെ സമരപന്തലില്‍ കെ,പ്രശാന്ത് സമീപം

തിരുവനന്തപുരം: സ്വാതന്ത്ര്യസമര പെന്‍ഷന്‍ മാനസികവൈകല്യമുള്ള ആശ്രിതന് നല്‍കാന്‍ വിമുഖത കാട്ടുന്നതിനെതിരെ സെക്രട്ടറിയേറ്റിനുമുന്നില്‍ സത്യഗ്രഹസമരവുമായി കുടുംബാംഗങ്ങള്‍. കണ്ണൂര്‍ ഏച്ചൂര്‍ കാളില്‍മൂല കുളമുള്ളകണ്ടി വീട്ടില്‍ കെ.കെ. കുഞ്ഞിരാമപ്പണിക്കരുടെ മകന്‍ കെ.കെ. മോഹനനാണ് ആശ്രിതപെന്‍ഷന്‍ അനുവദിക്കാത്തതിനെതിരെ സമരം ചെയ്യുന്നത്. സ്വാതന്ത്ര്യസമരസേനാനിയായിരുന്ന കെ.കെ. കുഞ്ഞിരാമപ്പണിക്കര്‍ക്ക് 1991 മുതല്‍ സ്വാതന്ത്ര്യസമര പെന്‍ഷന്‍ ലഭിച്ചിരുന്നു. മരണശേഷം ഭാര്യ മീനാക്ഷിക്ക് ആശ്രിത പെന്‍ഷന്‍ അനുവദിച്ചു കിട്ടിയിരുന്നു. 2005 ല്‍ മീനാക്ഷിയുടെ മരണത്തോടെ മാനസികവൈകല്യമുള്ള മകന്‍ കെ.കെ. മോഹനന് ആശ്രിതപെന്‍ഷന്‍ ലഭിക്കാനായി അപേക്ഷ നല്‍കി. എന്നാല്‍ അന്നത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ അത് നിരസിച്ചു. ബുദ്ധിമാന്ദ്യമുള്ള കുട്ടികള്‍ക്ക് തുടര്‍പെന്‍ഷന്‍ നല്‍കാന്‍ അനുമതിയില്ല എന്ന കാരണം പറഞ്ഞാണ് നിരസിച്ചത്.

2011ല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിയുടെ ഒന്നാം ഘട്ടത്തില്‍ പരാതി നല്‍കാനായില്ല. തുടര്‍ന്ന് സെക്രട്ടറിയേറ്റില്‍ വന്ന് നിവേദനം നല്‍കി. 2005 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ കുടിശിക സഹിതം പെന്‍ഷന്‍ ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നു പറഞ്ഞ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി. സര്‍ക്കാര്‍ ഉത്തരവിറക്കുകയു ചെയ്തു. കണ്ണൂര്‍ കളക്ടറുടെ നിര്‍ദേശപ്രകാരം 30ല്‍ പരം രേഖകള്‍ ഹാജരാക്കിയതിനാല്‍ ഏജീസ് ഓഫീസില്‍ നിന്ന് 2013 ജൂണ്‍ 16ന് പെന്‍ഷന്‍ അനുവദിച്ച് ഉത്തരവായി. എന്നാല്‍ പെന്‍ഷനും കുടിശികയും വാങ്ങാന്‍ ട്രഷറിയില്‍ എത്തിയപ്പോള്‍ 1,90,083 രൂപ മാത്രമാണ് നല്‍കിയത്. പെന്‍ഷന്‍ ബുക്കും അനുവദിച്ച തുകയുടെ വിശദാംഗങ്ങളും ആവശ്യപ്പെട്ടപ്പോള്‍ ചക്കരക്കല്ല് ട്രഷറിയില്‍ നിന്ന് വാങ്ങാന്‍ നിര്‍ദേശിച്ചു. അവിടെ എത്തി അന്വേഷിച്ചപ്പോള്‍ പെന്‍ഷന്‍ റദ്ദ് ചെയ്തു എന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ പറഞ്ഞത്.

ഏജീസ് ഓഫീസിലും കണ്ണൂര്‍ ട്രഷറിയിലും അന്വേഷിച്ചപ്പോള്‍ പെന്‍ഷന്‍ റദ്ദ് ചെയ്തിട്ടില്ലെന്ന് അറിയാന്‍ കഴിഞ്ഞു. തുടര്‍ന്ന് പെന്‍ഷന്‍ ലഭിക്കാത്തതിനാല്‍ മനുഷ്യാവകാശ കമ്മീഷനിലും ലോകായുക്തയിലും പരാതി നല്‍കി. വിശദമായ അന്വേഷണത്തില്‍ പെന്‍ഷന്‍ തുക തട്ടിയെടുക്കാന്‍ ശ്രമം നടക്കുകയാണെന്ന് ബോദ്ധ്യമായി. ഇതുവരെയുള്ള കുടിശികയടക്കം പന്ത്രണ്ടുലക്ഷത്തോളം രൂപയാണ് കിട്ടാനുള്ളത്. ഇതിനായി അഞ്ചുതവണ മുഖ്യമന്ത്രിയെ കണ്ടിരുന്നു. എന്നിട്ടും അനുവദിച്ചു കിട്ടിയ പെന്‍ഷന്‍ ലഭിക്കാതായതോടെയാണ് സെക്രട്ടറിയേറ്റിനുമുന്നില്‍ സമരവുമായി എത്തിയതെന്ന് കെ.കെ. മോഹനന്റെ അനന്തരവന്‍ കെ. പ്രശാന്തന്‍ പറഞ്ഞു. സ്വാതന്ത്ര്യസമരസേനാനിയുടെ ആശ്രിതപെന്‍ഷന്‍ ലഭിക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ ഇതാണ് അവസ്ഥയെന്ന് പ്രശാന്തന്‍ ചൂണ്ടിക്കാണിക്കുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

India

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

India

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

India

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

India

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ഗ്യാനേഷ് കുമാറിനെതിരെ അനുമതിയില്ലാതെ മാനവീയം വീഥിയില്‍ പ്രതിഷേധം: സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

ബാലികയെ ബൈക്കില്‍ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവിന് 13 വര്‍ഷം കഠിനതടവ്

കന്റോണ്‍മെന്റ് ഹൗസിന് പിന്നിലെ ഷെഡില്‍ തീപ്പിടിത്തം

ലോകത്തെ ആദ്യത്തെ സംഭവമാണോ? മോഹന്‍ലാലിന്റെ ഡ്യൂപ്പ് താനാണെന്ന മിമിക്രി താരത്തിന്‌റെ പോസ്റ്റിനെതിരെ വിമര്‍ശനം

അനുമോളെ വീട്ടിലേയ്‌ക്ക് കൂട്ടാൻ തയ്യാറാണെന്ന് ഭര്‍ത്താവ് ; തീരുമാനം പിഞ്ചു കുഞ്ഞുങ്ങളെയും , പ്രായമായ അച്ഛനെയും അമ്മയെയും കരുതി

സൈന്യത്തില്‍ നിന്നും വിരമിച്ച സഞ്ജീവ് കപൂര്‍, ബിപില്‍ ബക്ഷി, വിഷ്ണുകാന്ത് ചതുര്‍വേദി എന്നിവര്‍ (ഇടത്ത്ഃ സിജെപിയുടെ യുട്യൂബര്‍ ധ്രുവ് റാഠി (വലത്ത്)

ധ്രൂവ് റാഠിയെപ്പോലുള്ള രാജ്യദ്രോഹികള്‍ സൈനികരോട് കലാപത്തിനിറങ്ങാന്‍ നടത്തുന്ന ആഹ്വാനം അങ്ങേയറ്റം അപകടരമെന്ന് വിമരിച്ച സൈനിക ഉദ്യോഗസ്ഥര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.