Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

നവോത്ഥാന ഭൂമിയിലെ തീര്‍ഥയാത്രയ്‌ക്ക് കെഎസ്ആര്‍ടിസിയുടെ അവഗണന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2015, 10:16 pm IST
in Thiruvananthapuram

വിളപ്പില്‍: ശ്രീനാരായണഗുരുദേവന്‍ ആദ്യ ശിവപ്രതിഷ്ഠ നടത്തി കേരളനവോത്ഥാനത്തിന്റെ ശംഖൊലി മുഴക്കിയ അരുവിപ്പുറത്തേക്കുള്ള തീര്‍ഥയാത്രയ്‌ക്ക് കെഎസ്ആര്‍ടിസിയുടെ അവഗണന. രാത്രി ഏഴു മണിക്ക് ശേഷമുള്ള ബസ് സര്‍വീസ് നിര്‍ത്തലാക്കിയാണ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ തീര്‍ഥാടകരെ വലയ്‌ക്കുന്നത്. പകല്‍ സമയങ്ങളില്‍ വല്ലപ്പോഴും മാത്രമാണ് അരുവിപ്പുറത്തേക്ക് ആന വണ്ടി എത്തുന്നത്. തീര്‍ഥാടനകാലം ആരംഭിക്കാന്‍ ദിവസങ്ങള്‍മാത്രം ശേഷിക്കെ അരുവിപ്പുറത്തേക്ക് നിര്‍ത്തലാക്കിയ ബസ് സര്‍വീസുകള്‍ പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

ദക്ഷിണ കേരളത്തിലെ പ്രധാന തീര്‍ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ് അരുവിപ്പുറം. 1888 ല്‍ ഗുരുദേവന്‍ പ്രതിഷ്ഠിച്ച ശിവലിംഗത്തെ പ്രണമിക്കാന്‍ ആയിരക്കണക്കിന് തീര്‍ഥാടകരാണ് നെയ്യാറിന്റെ തീരത്തുള്ള അരുവിപ്പുറം മഠത്തിലെത്തുന്നത്. സവര്‍ണമേധാവിത്വത്തിനെതിരെ ഗുരുദേവന്‍ വിപ്ലവാത്മകമായ ചുവടുവയ്‌പ്പ് നടത്തിയ മണ്ണാണ് അരുവിപ്പുറത്തേത്.

ഗുരുദേവന്‍ തപസനുഷ്ഠിച്ച പ്രാചീനഗുഹ, ഗുരുവിന്റെ തപോവനമായ കൊടിതൂക്കിമല എന്നിവ അരുവിപ്പുറം മഠത്തെ വിശ്വപ്രസിദ്ധമാക്കുന്നു.

നെയ്യാറ്റിന്‍കര, പാറശാല ഡിപ്പോകളില്‍ നിന്ന് അരുവിപ്പുറം ചെമ്പഴന്തി വഴി ശിവഗിരിയിലേക്ക് ബസ് സര്‍വീസുണ്ടായിരുന്നു. കഴിഞ്ഞ ആറുമാസമായി കാരണമില്ലാതെ ഈ സര്‍വീസ് കെഎസ്ആര്‍ടിസി നിര്‍ത്തുകയായിരുന്നു. പകല്‍ സമയങ്ങളില്‍ ഉണ്ടായിരുന്ന ആറോളം സര്‍വീസുകളും ഇപ്പോള്‍ ചുരുക്കിയിരിക്കുകയാണ്.

പ്രധാനപാതയില്‍ നിന്ന് മൂന്നു കിലോമീറ്ററോളം ഉള്ളിലായി നിലകൊള്ളുന്ന ഈ ദേവസ്ഥാനത്തേക്ക് വിശ്വാസികള്‍ക്ക് കടന്നു ചെല്ലാന്‍ ബസ് സര്‍വീസ് മാത്രമാണ് ആശ്രയം. ഏഴുമണിക്കു ശേഷം ബസ്സില്ലാത്തതിനാല്‍ സന്ധ്യാദീപാരാധന, വിശേഷാല്‍ പൂജകള്‍ എന്നിവയ്‌ക്ക് മഠത്തിലും ക്ഷേത്രത്തിലും ഭക്തജനങ്ങള്‍ക്ക് പങ്കെടുക്കാന്‍ സാധിക്കുന്നില്ല. മുമ്പ് തീര്‍ഥാടനകാലത്ത് അധികസര്‍വീസ് അനുവദിച്ചിരുന്ന ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് പ്രതികാര നടപടിയെന്നോണം ബസുകള്‍ പിന്‍വലിച്ചിരിക്കുകയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

ഈ മാസം 30 നാണ് ശിവഗിരി തീര്‍ഥാടനം ആരംഭിക്കുന്നതെങ്കിലും കഴിഞ്ഞദിവസം മുതല്‍ അരുവിപ്പുറത്തേക്ക് ഭക്തരുടെ ഒഴുക്ക് ആരംഭിച്ചിട്ടുണ്ട്. ശ്രീനാരായണീയര്‍ ഏറെ പവിത്രമായി കരുതുന്ന ഗുരുസന്നിധിയിലേക്കുള്ള യാത തടസപ്പെടുത്താന്‍ നടത്തുന്ന ഗൂഢതന്ത്രമാണ് ബസ് സര്‍വീസ് നിര്‍ത്തലാക്കിയതിനു പിന്നിലെന്ന് ആക്ഷേപമുണ്ട്. ആഴ്ചകള്‍ക്ക് മുമ്പ് മഠത്തില്‍ നിന്ന് നെയ്യാറ്റിന്‍കര ഡിപ്പോയിലും തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയിലും തീര്‍ഥാടനകാലത്ത് അധിക ബസ് സര്‍വ്വീസ് ആവശ്യപ്പെട്ട് കത്ത് നല്‍കിയിരുന്നതായി അരുവിപ്പുറം മഠം സെക്രട്ടറി ജന്മഭൂമിയോട് പറഞ്ഞു. എന്നാല്‍ ഇതുവരെ യാതൊരു നടപടികളും ഉണ്ടായിട്ടില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇതെന്ത് ഭ്രാന്ത് ? സ്വന്തം പാർട്ടി പ്രവർത്തകരെ പൊതിരെ തല്ലി മമത ബാനർജി ; കാളിഘട്ടിലെ റാലിക്കിടെ പാർട്ടി പ്രവർത്തകന്റെ മുഖത്തടിക്കുന്ന വീഡിയോ വൈറൽ

World

ഇന്ത്യ-ഓസ്ട്രേലിയ പങ്കാളിത്തം : നിക്ഷേപം, നവീകരണം, ശുദ്ധമായ ഊർജ്ജം എന്നിവയുടെ പുതിയ യുഗത്തിന് അടിത്തറയിടുമെന്ന് പ്രധാനമന്ത്രി മോദി

Kerala

മഴയിലും വഴിയോരത്തിടം പിടിച്ച് ഞാവല്‍ പഴം; വില അൽപ്പം കൂടുതലാണെങ്കിലും നാവു കറുക്കും വരെ രുചിയോടെ നുണയാം

Kottayam

ഓളപരപ്പിലേക്ക് ആര്‍പ്പൂക്കര ചുണ്ടനും…ആഗസ്ത് 2ന് നീരണിയും, അവസാനഘട്ട ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

India

പ്രതിപക്ഷ പാർട്ടികൾ മുസ്ലീങ്ങളുടെ പേരിൽ വോട്ട് ബാങ്ക് രാഷ്‌ട്രീയം കളിക്കുന്നു ; ഇടതുപക്ഷത്തിന്റെ പാറ്റ പാർട്ടി സ്‌നേഹത്തെയും വിമർശിച്ച് കിരൺ റിജിജു

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് ടവർ തകർന്നുവീണു; ട്രെയിൻ ഗതാഗതം താൽക്കാലികമായി നിർത്തിവച്ചു

ഉസ്ബെക്കിസ്ഥാനിൽ കൊല്ലപ്പെട്ട സാവരിയയെ മതപരിവർത്തനത്തിന് നിർബന്ധിച്ചെന്ന് ബന്ധുക്കൾ, കുട്ടി ഇന്ന് നാട്ടിലെത്തേണ്ടതായിരുന്നെന്ന് റിപ്പോർട്ട്

സത്യപ്രതിജ്ഞ ചെയ്യാം; ബിജെപി കൗൺസിലർ ആർ. സുഗതന് ജടക്കാല ജാമ്യം അനുവദിച്ച് നെടുമങ്ങാട് ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി

ആറന്മുള വഴിപാട് വള്ളസദ്യ ജൂലൈ 19ന് ആരംഭിക്കും

താൽക്കാലിക അധ്യാപക നിയമനം; കേരള കലാമണ്ഡലത്തിൽ സംഘർഷം, അഭിമുഖം തടയുമെന്ന് കോൺഗ്രസ്, പ്രതിരോധിച്ച് വിദ്യാർത്ഥികൾ

അർജന്റീനയുടെ ജയത്തിന് പിന്നിൽ ട്രമ്പിന്റെ ഇടപെടലെന്ന് എം ബി രാജേഷ്

“പാപികൾ ജയിലിൽ പോകും, ​​വിശ്വാസത്തിൽ കൈകടത്തുന്നത് വെച്ചുപൊറുപ്പിക്കില്ല ” : ബദരീനാഥ് മോഷണക്കേസിൽ ശക്തമായ നിലപാടുമായി ബിജെപി

പ്രഭാസിന്റെ ചിത്രത്തിന്റെ സെറ്റിൽ ബോളിവുഡ് നടന്‍ രാജേഷ് ശര്‍മയ്‌ക്ക് പ്രാണിയുടെ കടിയേറ്റു; നില ഗുരുതരം

പെരുമ്പാവൂരിൽ ക്രൂരമായ ആൾക്കൂട്ട വിചാരണ; കഞ്ചാവ് മാഫിയ എന്ന് ആരോപിച്ച് മൂന്ന് യുവാക്കളെ തല മൊട്ടയടിച്ച് മർദ്ദിച്ചു

സ്വകാര്യ ബസിന്റെ സമയത്ത് പ്രിയദർശിനി ഓടിച്ചു; ഇടുക്കിയിൽ വേറിട്ട പ്രതിഷേധവുമായി ‘കുട്ടിമാളു’ ബസുടമ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.