ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ചരിത്രമാകുന്നു യാന്‍ ധന്‍ഡയെന്ന ഇന്ത്യന്‍ വംശജന്‍. ലീഗിലെ മുന്‍നിര ടീമുകളിലൊന്നിന്റെ സീനിയര്‍ ടീമിനായി ബൂട്ടണിയുന്ന ആദ്യ ഇന്ത്യന്‍ വംശജനെന്ന ബഹുമതിയാണ് ഈ പതിനേഴുകാരനെ തേടിയെത്തിയത്. അറ്റാക്കിങ് മിഡ്ഫീല്‍ഡറായ താരം ലീഗിലെ കരുത്തരായ ലിവര്‍പൂളുമായി കരാറൊപ്പിട്ടു. നേരത്തെ, ഇംഗ്ലണ്ട് അണ്ടര്‍ 16, 17 ടീമുകള്‍ക്കായും കളിച്ചിട്ടുണ്ട് ധന്‍ഡ.
ബര്‍മിങ്ഹാമിലാണ് ധന്‍ഡയുടെ ജനനം. വെസ്റ്റ് ബ്രോംവിച്ച് ആല്‍ബിയണിലൂടെ പ്രീമിയര്‍ ലീഗില്‍. 2013ല്‍ 20,000 യൂറോ പ്രതിഫലം വാങ്ങി രണ്ടര വര്‍ഷത്തേക്ക് ലിവര്‍പൂള്‍ അക്കാദമിയില്‍ ചേര്‍ന്നു. കഴിഞ്ഞ ഒരു വര്‍ഷമായി ലിവറിന്റെ സീനിയര്‍ ടീമിനൊപ്പമാണ് പരിശീലനം. 2013ല്‍ ഇംഗ്ലണ്ടിലെ വളര്‍ന്നു വരുന്ന ഏറ്റവും മികച്ച ഏഷ്യന്‍ താരത്തിനുള്ള അവാര്‍ഡും ധന്‍ഡ സ്വന്തമാക്കി.
സ്വാന്‍സീ സിറ്റിയുടെ നീല്‍ ടെയ്‌ലര്‍ക്കു ശേഷം പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന രണ്ടാമത്തെ ഏഷ്യന്‍ വംശജനാണ് ധന്‍ഡ.
















