കൊല്ലം: ഓര്‍ക്കിഡുകള്‍ മുതല്‍ പൂച്ചെട്ടികള്‍ വരെയുള്ള അപൂര്‍വ്വമേളയാണ് പീരങ്കിമൈതാനത്ത് നടന്നുകൊണ്ടിരിക്കുന്നത്. അത്യപൂര്‍വ്വശേഖരവുമായ നഴ്‌സറികളും ബോണ്‍സായ് മരങ്ങളും പ്രദര്‍ശനവും ഉണ്ട്.
വീടുകളില്‍ സ്ഥലം കുറഞ്ഞ ഇടത്തില്‍ കോഴികളെയും താറാവുകളെയും വളര്‍ത്താവുന്ന കൂടുകള്‍, ജൈവവളങ്ങള്‍, ബയോഗ്യാസ് പ്ലാന്റുകള്‍, കാര്‍ഷിക ഉപകരണങ്ങളും ഉല്‍പ്പനങ്ങളും പൂന്തോട്ട ഉപകരണങ്ങളും മേളയില്‍ ലഭ്യമാണ്. കാഴ്ചക്ക് വസന്തമൊരുക്കുന്ന ഈ മേള സംഘടിപ്പിച്ചിരിക്കുന്നത് ആപ്ബാറ്റ് അസോസിയേഷനുവേണ്ടി ചൈന ആസ്ഥാനമായുള്ള പ്രിസം ഇവന്റസാണ്.
















