തലശ്ശേരി: ജീവിച്ചിരിക്കെ ശരീരദാന സമ്മതപത്രം നല്‍കിയ റിട്ട.അധ്യാപകന്റെ മൃതദേഹം ബന്ധുക്കളുടെ സമ്മതത്തോടെ സന്നദ്ധ പ്രവര്‍ത്തകര്‍ മെഡിക്കല്‍ കോളേജിന് കൈമാറി. കിഴക്കേ പാലയോട് ഇടയില്‍ പീടികക്കടുത്ത കല്ലേരി പറമ്പത്ത് സ്റ്റാന്‍ലി വിന്‍സെന്റിന്റെ (68) മൃതദേഹമാണ് പരിയാരം മെഡിക്കല്‍ കോളേജ് പ്രതിനിധി സുനില്‍ കുമാര്‍ ഏറ്റുവാങ്ങിയത്. പാലയാട് കൈരളി വായനശാല, കൈരളി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ചുവരുന്ന നേത്ര, അവയവ, ശരീരദാന കാമ്പയിനിലാണ് സ്റ്റാന്റലി വിന്‍സെന്റ് മരണാനന്തരം ശരീരദാന സമ്മതപത്രം ഏല്‍പിച്ചിരുന്നത്. കൊടുവള്ളി ഗവ.ഹൈസ്‌കൂള്‍ റിട്ട. അധ്യാപകനാണ് സ്റ്റാന്‍ലി വിന്‍സെന്റ്. ഭാര്യമാര്‍: സെലിന്‍, നിര്‍മ്മല. മക്കള്‍: സജന സ്റ്റാന്‍ലി, സൗജ് സ്റ്റാന്‍ലി, അപര്‍ണ്ണ, അര്‍ച്ചന. സഹോദരങ്ങള്‍: ഷര്‍ളി ജോണ്‍ (പയ്യന്നൂര്‍), സലീന (കോഴിക്കോട്), രാജന്‍ (പുരാവസതുവകുപ്പ് ഉദ്യോഗസ്ഥര്‍), സുരേഷ് (പരിയാരം), പരേതയായ സ്റ്റെല്ല.















