Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ലൂക്കായുടെ സുവിശേഷം

സ്വരാജ് പി.എസ്byസ്വരാജ് പി.എസ്
Jul 4, 2026, 06:36 am IST
inFootball

1991ല്‍ ക്രൊയേഷ്യ യുഗോസ്ലാവ്യയില്‍ നിന്ന് സ്വാതന്ത്ര്യം നേടുമ്പോള്‍ മോഡ്രിച്ചിന്റെ പ്രായം ആറ് വയസ്സായിരുന്നു. 1998 ലോകകപ്പില്‍ ക്രൊയേഷ്യ മൂന്നാം സ്ഥാനത്തെത്തുമ്പോള്‍ മോഡ്രിച്ച് കുട്ടിയായിരുന്നു. പിന്നീട് 2003ല്‍ താരം ക്രൊയേഷ്യന്‍ ക്ലബ്ബ് ഡൈനാമോ സാഗ്രേബ് എന്ന ടീമിനായി കളിച്ചുകോണ്ട് കാല്‍പന്ത് പോരാട്ടം തുടങ്ങി. 2008 വരെ അവിടെ തുടര്‍ന്നു. ഇതിനിടെ 2006ല്‍ ക്രൊയേഷ്യന്‍ ദേശീയ ടീമില്‍ അരങ്ങേറി. ഡൈനാമോ സാഗ്രേബിനായി മിഡ്ഫീല്‍ഡില്‍ കാഴ്‌ച്ചവച്ച പ്രകടന മികവ് കണ്ട പ്രീമിയര്‍ ലീഗ് ടീം ടോട്ടനം ഹോട്സ്പര്‍ 2008-2009 സീസണില്‍ ടീമിലെടുത്തു.

2010ല്‍ ടോട്ടനം അര നൂറ്റാണ്ടിന്റെ ഇടവേളയ്‌ക്ക് ശേഷം യുവേഫ ചാമ്പ്യന്‍സ് ലീഗിന് യോഗ്യത നേടിയപ്പോള്‍ അതില്‍ നിര്‍ണായക റോള്‍ മോഡ്രിച്ചിനുമുണ്ടായിരുന്നു. അതാണ് താരത്തിന്റെ കരിയര്‍ അടയാളപ്പെടുത്തുന്നത്. പിന്നീട് 2012ല്‍ സ്പാനിഷ് ക്ലബ്ബ് റയല്‍മാഡ്രിഡ് 30 ദശലക്ഷം പൗണ്ടിന് ലൂക്കായെ സ്വന്തമാക്കി. മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ തുടങ്ങി റയലിലൂടെ ലോകത്തെ കൈയിലെടുത്ത ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ തിളക്കത്തിന് പിന്നില്‍ കളി നെയ്തെടുത്ത മോഡ്രിച്ചിന്റെ ചരിത്രം 2012-13 സീസണ്‍ മുതല്‍ റയലില്‍ തുടങ്ങി. 2013-14 സീസണില്‍ റയല്‍ ചാമ്പ്യന്‍സ് ലീഗ് നേടുമ്പോള്‍ മോഡ്രിച്ച് എന്തായിരുന്നുവെന്ന് പറയേണ്ടതില്ല. മാത്രമല്ല 2016 മുതല്‍ 2018 വരെ സിനീദന്‍ സിദാന് കീഴില്‍ റയല്‍ ഹാട്രിക് ചാമ്പ്യന്‍സ് ലീഗ് കിരീടം നേടുമ്പോഴും മോഡ്രിച്ച് റയലിനായി മൈതാന മധ്യത്ത് ജീവനാഡിയായി വിളങ്ങിയ പ്രധാനിയായിരുന്നു. ഇതെല്ലാം ലോകത്തിന് മുന്നില്‍ അറിയിക്കാനായി ഒരു സമയവും സ്ഥലവും അവസരവും വേണമായിരുന്നു. അതൊരുങ്ങിയത്. 2018ല്‍ റഷ്യ ലോകകപ്പിലായിരുന്നു. അവിടെ ഫൈനലില്‍ ഫ്രാന്‍സിനോട് കിടപിടിക്കുന്ന പോരാട്ടവുമായി പൊരുതി തോറ്റു. പക്ഷെ ലോകകപ്പിന്റെ താരമായി തെരഞ്ഞെടുക്കപ്പെട്ടത് മോഡ്രിച്ച് ആയിരുന്നു. പിന്നീടിങ്ങോട്ട് അന്താരാഷ്‌ട്ര ഫുട്ബോളില്‍ വമ്പന്‍ പേരുകള്‍ക്കൊപ്പം ക്രൊയേഷ്യയെ കുറിച്ചും ചര്‍ച്ച ചെയ്യാന്‍ തുടങ്ങി. റയലിന്റെ ഹാട്രിക് കിരീടത്തിലും ക്രൊയേഷ്യയുടെ ലോകകപ്പ് റണ്ണറപ്പ് നേട്ടത്തിനൊപ്പം ലോകകപ്പിന്റെ മികച്ച താരവുമായി മാറിയ ലൂക്കാ അക്കൊല്ലത്തെ ബാലണ്‍ ദി ഓര്‍ പുരസ്‌കാര ജേതാവായി.

കഴിഞ്ഞ ലോകപ്പില്‍ ക്രൊയേഷ്യയെ മൂന്നാം സ്ഥാനക്കാരാക്കിയാണ് മോഡ്രിച്ച് ഉദ്യമം പൂര്‍ത്തിയാക്കിയത്. കഴിഞ്ഞ തവണത്തെ യുവേഫ നേഷന്‍സ് ലീഗിലും മോഡ്രിച്ച് മികവ് അറിയിച്ചു. 202-25 സീസണോടുകൂടി റയല്‍ കൂപ്പായം കൂടി അഴിച്ചുവച്ച മോഡ്രിച്ചിനോട് ഫുട്ബോള്‍ ജീവിതം അവസാനിപ്പിക്കുമ്പോള്‍ ടീമിന്റെ ഉപദേശക സംഘത്തിലും മറ്റുമായി പ്രവര്‍ത്തിക്കണം എന്ന് ഉടമ്പടി ഉണ്ടാക്കി കഴിഞ്ഞു. കളത്തിലിറങ്ങാത്ത മോഡ്രിച്ചിനെ തേടി റയല്‍ ഇങ്ങോട്ട് വന്ന് ഏല്‍പ്പിച്ചിരിക്കുകയാണ് ഈ പുതിയ ദൗത്യം.

Tags: FIFA World Cup 2026Luka ModricCroatia
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

അര്‍ജന്റീനയെ ലോകകപ്പില്‍ നിലനിര്‍ത്താന്‍ റഫറിമാര്‍ ശ്രമിച്ചതിന് കൂടുതല്‍ തെളിവുകള്‍; ‘എംബോളോയെ പുറത്താക്കിയത് തെറ്റ്’

Football

അര്‍ജന്റീനയെ വിറപ്പിച്ച ഗോള്‍ ‘ദ ബെസ്റ്റ്’

മാര്‍ക്ക് കുക്കുറെയ്യയെ പ്രോത്സാഹിപ്പിക്കുന്ന മകന്‍ മാത്യവും ഭാര്യ ക്ലോഡിയയും (ഇടത്ത്) മാര്‍ക്ക് കുക്കുറെയ്യ മകന്‍ മാത്യുവിന്‍റെ കഥ പങ്കുവെച്ച് കരയുന്നു (വലത്ത്)
Football

സ്പെയിനിന്റെ മാര്‍ക്ക് കുക്കുറെയ കളിക്കളത്തിലെ പുലി…പക്ഷെ ഓട്ടിസം ബാധിച്ച മകനെയോര്‍ത്താല്‍ ഈ അച്ഛന്‍ പൊട്ടിപ്പൊട്ടികരയും .

Football

ഫിഫ സ്വപ്‌ന ഇലവനില്‍ ഗോളി വൊസീഞ്ഞ

World

ഫിഫ ലോകകപ്പ് 2026: മൂവായിരത്തിലധികം അനധികൃത വെബ്‌സൈറ്റുകള്‍ ഉപയോഗിച്ചതായി വെളിപ്പെടുത്തല്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പുടിനുമായി റഷ്യയില്‍ കൂടിക്കാഴ്ച നടത്തി ജയശങ്കര്‍, ബ്രിക്സ് ഉച്ചകോടിക്ക് പങ്കെടുക്കാന്‍ ക്ഷണിച്ചു, ഷീ ജിന‍്പിങ്ങും ഇന്ത്യയില്‍ എത്തും

വിദേശ എന്‍ജിഒ പ്രിതനിധികള്‍ക്കം സിജെപി നേതാവ് സൗരവ് ദാസ് (ഇടത്ത്)

തന്റെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് സിജെപിയുടെ സൗരവ് ദാസ്, പക്ഷെ മോദിയുടെ വ്യക്തിഗതവിവരങ്ങള്‍ വെളിപ്പെടുത്താന്‍ സൗരവിന് മടിയില്ല

ശബരിമലയില്‍ ദര്‍ശനം വിലക്കിയെന്ന് ട്രാന്‍സ്ജെന്‍ഡര്‍ സത്യശ്രീ ഷര്‍മിള റഹ്‌മത്തലി: ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ്

ദല്‍ഹിയിലെ ജന്തര്‍ മന്തര്‍ സമരത്തിന് ബസില്‍ എത്തിയ മലപ്പുറം യുവാക്കള്‍. ഇവര്‍ ഹിമാചല്‍പ്രദേശിലെ കസോളില്‍ പോവുകയായിരുന്നു (ഇടത്ത്) മീഡിയവണ്ണിലെ ദാവൂദ് (വലത്ത്)

ഇസ്രയേല്‍ സൈനികര്‍ ശാന്തിതേടിയെടുത്തുന്ന കസോളിനെക്കുറിച്ച് മീഡിയവണ്‍ ലേഖകന്‍; മലപ്പുറം പിള്ളേര്‍ ധാരാളമായി കസോളിലേക്ക് പോകുന്നത് എന്തിന്?

വീട്ടുകാര്‍ ദരിദ്രര്‍, അസമിലേക്ക് മാറ്റണമെന്ന് ജിഷ കൊലക്കേസില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട അമീറുള്‍ ഇസ്ലാം

പ്രിയദര്‍ശനും പിതാവ് പട്ടൗഡിക്കും ഒരു കണ്ണ് നഷ്ടപ്പെട്ടിട്ടുണ്ട്, രണ്ടു പേരും ശാന്തരും ആത്മവിശ്വാസം ഉള്ളവരും:താരതമ്യം ചെയ്ത് സെയ്ഫ് അലി ഖാൻ

ഇസ്ലാമിക് നാറ്റോയിൽ ചേരാൻ ബംഗ്ലാദേശ് ; ഇന്ത്യയെ അക്രമിച്ചാൽ പതനം ഉറപ്പ് : മൂന്ന് ഭാഗത്ത് നിന്നും വളഞ്ഞിട്ടാക്രമിക്കാൻ ഇന്ത്യൻ ആർമി

കര്‍ണാടക സര്‍ക്കാരിന് തിരിച്ചടി: ബിജെപി എംഎല്‍എയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

മ്യൂസിക്കാണ് ഞങ്ങളെ ഒന്നിപ്പിച്ചത്, താൻ തന്നെയാണ് ശ്രീക്കുട്ടന്റെ ഏറ്റവും വലിയ ആരാധികയെന്നും എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ

അഭിജിത് ദീപ്കെ (ഇടത്ത്) ലൈവ് ടിവിയുടെ റിപ്പോര്‍ട്ടര്‍ (വലത്ത്)

സിജെപിയുടെ ജന്തര്‍മന്തര്‍ സമരം സെപ്തം. 5ന് ആക്കിയതില്‍ ഗൂഢാലോചന, ദല്‍ഹിയില്‍ നടക്കുന്ന ബ്രിക്സ് സമ്മേളനം അലങ്കോലമാക്കുക ലക്ഷ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.