കൊല്ലം: നവീനങ്ങളായ ആശയങ്ങളിലൂടെ സാഹിത്യവിമര്‍ശനത്തിലും അനുപമമായ വൈഭവത്തിലൂടെ അദ്ധ്യാപനത്തിലും തിളങ്ങിയ ഗുരുവായിരുന്നു കെ.പി.അപ്പനെന്ന് കവി ആലങ്കോട് ലീലാകൃഷ്ണന്‍ പറഞ്ഞു. അപ്പന്റെ ചരമ വാര്‍ഷികാചരണഭാഗമായി നീരാവില്‍ നവോദയം ഗ്രന്ഥശാലയില്‍ നടന്ന അപ്പന്‍ സ്മൃതിസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ ഗ്രന്ഥശാലാ വൈസ് പ്രസിഡന്റ് കെ.എസ്. ബൈജു അദ്ധ്യക്ഷനായിരുന്നു. അപ്പന്‍ കൃതികളുടെ പ്രദര്‍ശനോദ്ഘാടനം കൊല്ലം മേയര്‍ അഡ്വ.വി.രാജേന്ദ്രബാബു നിര്‍വ്വഹിച്ചു. ഡോ.എസ്. ശ്രീനിവാസന്‍, ജില്ലാലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ഡി.സുകേശന്‍, പ്രൊഫ.പി.ഹരിദാസ്, ഡോ. പ്രസന്നരാജന്‍, പ്രൊഫ.സി.ശശിധരക്കുറുപ്പ്, ഡോ.അമ്പിളി, അലക്‌സി, ഡോ. നൗഫല്‍, കെ.പി.നന്ദകുമാര്‍, ഗ്രന്ഥശാല സെക്രട്ടറി എസ്.നാസര്‍, എസ്. ശശിധരന്‍പിള്ള എന്നിവര്‍ സംസാരിച്ചു.
















