Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഫസല്‍ വധക്കേസിലെ പ്രതിയായ പ്രസിഡണ്ട് കാരായി രാജന്‍ എറണാകുളത്ത് ജില്ലാ പഞ്ചായത്തിന് നാഥനില്ലാത്തത് ഭരണസ്തംഭനത്തിന് കാരണമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2015, 11:09 pm IST
in Kannur

സ്വന്തം ലേഖകന്‍

കണ്ണൂര്‍: കൊലക്കേസ് പ്രതിയായതിനെത്തുടര്‍ന്ന് കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കുന്നത് വിലക്കപ്പെട്ട കാരായി രാജന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടെന്ന നിലയില്‍ ദൈനംദിന കാര്യങ്ങളില്‍ ഇടപെടാന്‍ സാധിക്കാത്തത് കണ്ണൂര്‍ ജില്ലാ പഞ്ചായത്തില്‍ ഭരണസ്തംഭനത്തിനിടയാക്കുന്നു. പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട് ഒരു മാസം പിന്നിടാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുമ്പോഴും പ്രസിഡണ്ടെന്ന നിലയില്‍ ഒരു ദിവസം പോലും മുഴുവന്‍സമയം ജില്ലാ പഞ്ചായത്ത് കാര്യാലയത്തില്‍ ചെലവഴിക്കാന്‍ കാരായി രാജന് സാധിച്ചിട്ടില്ല. അതിനാല്‍ത്തന്നെ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളും സ്‌കൂളുകളുമുള്‍പ്പെടെ വിവിധ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഫണ്ടും മറ്റും ലഭ്യമാക്കുന്നതിന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിന്റെ അസാന്നിധ്യം തടസ്സമാവുകയാണ്.

തലശ്ശേരിയിലെ എന്‍ഡിഎഫ് പ്രവര്‍ത്തകന്‍ ഫസലിനെ കൊലപ്പെടുത്തിയ കേസിലെ എട്ടാം പ്രതിയായ കാരായി രാജനെ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സിപിഎം തങ്ങളുടെ സുരക്ഷിത മണ്ഡലത്തില്‍ മത്സരിപ്പിച്ച് വിജയിപ്പിക്കുകയായിരുന്നു. ഫസല്‍ വധക്കേസ് അന്വേഷിക്കുന്ന സിബിഐ കാരായി രാജനെ കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കുന്നതും എറണാകുളം ജില്ലവിട്ട് പുറത്തുപോകുന്നതും മാസങ്ങള്‍ക്ക് മുമ്പേ വിലക്കിയിരുന്നു. തെരഞ്ഞെടുപ്പില്‍ പത്രിക നല്‍കാനും വിജയിച്ചപ്പോള്‍ പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കാനും സിബിഐ കോടതിയുടെ പ്രത്യേക അനുമതി വാങ്ങിയാണ് രാജന്‍ കണ്ണൂരിലെത്തിയത്. നവംബര്‍ 18ന് പ്രസിഡണ്ടായി ചുമതലയേറ്റ ശേഷം രണ്ടുതവണ മാത്രമാണ് രാജന്‍ ജില്ലാ പഞ്ചായത്ത് ഓഫീസിലെത്തിയത്. ജില്ലാ പഞ്ചായത്തുമായി ബന്ധപ്പെട്ട സമിതികളുടെയും സ്ഥാപനങ്ങളുടെയും ബില്ലുകള്‍ പാസ്സാകുന്നതിന് പ്രസിഡണ്ടിന്റെ ഒപ്പ് ഒഴിച്ചുകൂടാനാകാത്തതാണ്. സ്‌കൂള്‍ ഫണ്ടുകളും സര്‍ക്കാര്‍ ആശുപത്രി ഫണ്ടുകളും പ്രസിഡണ്ടിന്റെ ഒപ്പ് ലഭിക്കാതെ പാസാകാതെ കിടക്കുകയാണ്. പതിനഞ്ചോളം സ്ഥാപനങ്ങള്‍ ജില്ലാ പഞ്ചായത്തിന് കീഴിലുണ്ട്. ഇവിടങ്ങളിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത കരാറുകാരും തുക പാസ്സാകാതെ വിഷമിക്കുകയാണ്. സാമൂഹ്യനീതി വകുപ്പിന്റെ വിവിധ ഗ്രാന്റുകള്‍ പാസ്സാകണമെങ്കിലും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിന്റെ ഒപ്പ് വേണം. മാര്‍ച്ച് മാസത്തിന് മുമ്പ് പദ്ധതി വിഹിതം 65 ശതമാനമെങ്കിലും ചെലവഴിച്ചില്ലെങ്കില്‍ ലാപ്‌സാകുമെന്ന ആശങ്കയും നിലനില്‍ക്കുന്നു.

ജില്ലയില്‍ പ്രവേശനം നിഷേധിക്കപ്പെട്ട കൊലക്കേസ് പ്രതിയെ ജില്ലാ പഞ്ചായത്തിലേക്ക് മത്സരിപ്പിക്കാനുള്ള സിപിഎം ജില്ലാ നേതൃത്വത്തിന്റെ തീരുമാനത്തില്‍ അന്നു തന്നെ പാര്‍ട്ടിയില്‍ എതിര്‍പ്പുയര്‍ന്നിരുന്നു. സിപിഎമ്മിന്റെ കണ്ണൂര്‍ ജില്ലാ കമ്മറ്റിയോഗം ചരിത്രത്തിലാദ്യമായി തീരുമാനമെടുക്കാനാവാതെ പിരിയേണ്ട സാഹചര്യം വരെ ഉണ്ടായിരുന്നു. ഇപ്പോള്‍ ജില്ലാ പഞ്ചായത്ത് ഭരണം പ്രതിസന്ധിയിലാകുന്ന സാഹചര്യം ഭരണസമിതിയിലെ മിക്ക അംഗങ്ങളിലും അസംതൃപ്തി സൃഷ്ടിച്ചിട്ടുണ്ട്. സിപിഎം ജില്ലാ സെക്രട്ടറിയുടെ പ്രത്യേക താല്‍പ്പര്യ പ്രകാരമാണ് കാരായി രാജനെ മത്സരിപ്പിച്ചതും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായി നിയമിച്ചതും. കൂടാതെ ഫസല്‍ വധക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് കണ്ണൂരില്‍ പ്രവേശിക്കരുതെന്ന് കോടതി ഉത്തരവിറക്കിയ മറ്റൊരു പ്രതി കാരായി ചന്ദ്രശേഖരനെ തലശ്ശേരി നഗരസഭാ ചെയര്‍മാനാക്കിയതും ജില്ലാ സെക്രട്ടറിയുടെ പ്രത്യേക താല്‍പര്യപ്രകാരമായിരുന്നു.

ജനപ്രതിനിധിയെന്ന നിലയില്‍ കണ്ണൂരില്‍ പ്രവേശിച്ച് ഭരണകാര്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ അനുമതിതേടി കാരായി രാജനും ചന്ദ്രശേഖരനും ഹൈക്കോടതിയില്‍ നല്‍കിയ ഹരജി 18 ന് പരിഗണിക്കും. നേരത്തെ സിബിഐ കോടതിയില്‍ ഹരജി നല്‍കിയിരുന്നുവെങ്കിലും ഹൈക്കോടതിയില്‍ ഹരജി നല്‍കിയ സാഹചര്യത്തില്‍ പിന്‍വലിക്കുകയായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സാധാരണക്കാരെ സംരക്ഷിക്കാൻ കോടതിയുണ്ട്; നിതിൻ രാജിന്റെ മരണത്തിൽ അന്വേഷണ ഉദ്യോഗസ്ഥന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

Kerala

ശ്വേത ഇല്ലാത്ത ‘അമ്മ പെൺമക്കൾ’ ഗ്രൂപ്പിൽ വാട്സാപ്പ് പോൾ നടത്തി വനിതാ താരങ്ങൾ; ശ്വേത വേണ്ട എന്ന് പോൾ റിസൾട്ട്

Kerala

കോഴിമുട്ട വിലയില്‍ കുതിച്ചുചാട്ടം; കുടുംബ ബജറ്റിന് തിരിച്ചടി, കയറ്റുമതി വര്‍ധിച്ചതും ഉത്പാദനച്ചെലവ് ഉയര്‍ന്നതും ലവര്‍ധനയ്‌ക്ക് ആക്കം കൂട്ടി

Kerala

ബിജെപി ഇവിഎം ഹാക്കിംഗ് ചെയ്യുമെന്നും തടയാൻ തന്റെ പക്കൽ സാങ്കേതിക പദ്ധതിയുണ്ടെന്നും പറഞ്ഞ് പണം തട്ടിയ കോൺഗ്രസ് നേതാവിനെതിരെ പരാതി

India

സിജെപി-കേന്ദ്ര സർക്കാർ നിർണായക ചർച്ച ഇന്ന് ; കുരുമുളക് സ്പ്രേയുമായി എത്തിയ ഇരുന്നൂറോളം പേർ കരുതൽ കസ്റ്റഡിയിൽ

പുതിയ വാര്‍ത്തകള്‍

കോക്രോച്ച് പാര്‍ട്ടി കലാപം സിബിഐ അന്വേഷിക്കണം: വിചാരകേന്ദ്രം

കലാമിന്റെ ആദ്യ പത്ത് മാസത്തെ ശമ്പളം തന്നത് മഠത്തിന്: അമ്മ

മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ സ്മരണയിലുള്ള ജനനി അവാര്‍ഡ് അമൃതപുരിയില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ മാതാ അമൃതാനന്ദമയി ദേവിക്ക് സമ്മാനിക്കുന്നു. എ.പി.ജെ. അബ്ദുള്‍ കലാം ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണ്‍ ഡോ. എ.പി.ജെ.എം. നസീമ മരക്കാര്‍, എപിജെഎം ജൈനുലബ്ദീന്‍, എപിജെഎം ഷൈയ്ക് സലീം എന്നിവര്‍ സമീപം

ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ സ്മരണയില്‍… ജനനി അവാര്‍ഡ് മാതാ അമൃതാനന്ദമയീ ദേവിക്ക് സമ്മാനിച്ചു

ചെമ്പൈ സംഗീതോത്സവം: സംഗീതാര്‍ച്ചനയില്‍ പങ്കെടുക്കാന്‍ അപേക്ഷിക്കാം

3 വർഷത്തിനിടെ കേരളത്തിലുൾപ്പെടെ 1500 വ്യാജ ബോംബ് സന്ദേശങ്ങൾ; ടെക്സസിലെ സോഫ്റ്റ്‌വെയർ എൻജിനീയർ ചെന്നൈയിൽ പിടിയിൽ

സത്യസായി ജീവന ഉപാധി പദ്ധതിയുടെ ഉദ്ഘാടനം
മുഖ്യമന്ത്രി വി.ഡി. സതീശന്‍ നിര്‍വഹിക്കുന്നു

സത്യസായി ജീവന ഉപാധി പദ്ധതി: 100 ഓട്ടോറിക്ഷകള്‍ വിതരണം ചെയ്തു

നിഹാങ്ങുകളുടെ വേഷവിധാനത്തില്‍ ഒരു സംഘം വാളുകളും കുന്തങ്ങളുമായി ജന്തര്‍ മന്തറില്‍ തമ്പടിച്ചിരിക്കുന്നു

പാറ്റാ സമരത്തില്‍ പോലീസിന് നേരെ വീണ്ടും അക്രമം

പാലത്തോള്‍ ശ്രീരാമസ്വാമി ക്ഷേത്രം, പാലത്തോള്‍ മഹാവിഷ്ണു ക്ഷേത്രം (ലക്ഷ്മണസങ്കല്പം)

ഏലംകുളത്തെ നാലമ്പലങ്ങള്‍

ഗുഹസംഗമം

ചിത്രരാമായണം7: വനയാത്ര

കൊച്ചിയിലെ സിജെപി ഐക്യദാര്‍ഢ്യ പരിപാടി: റോഡ് തടസ്സപ്പെടുത്തി പ്രതിഷേധ പരിപാടി നടത്തിയതിന് വേടനെതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.