സിഡ്‌നി: ജനുവരിയില്‍ ഇന്ത്യയ്‌ക്കെതിരെയുള്ള അഞ്ച് മത്സര ഏകദിന പരമ്പരയില്‍ ഡേവിഡ് വാര്‍ണര്‍ ഓസ്‌ട്രേലിയയെ നയിച്ചേക്കും. വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റിനിടെ മുട്ടുകാലിന് പരിക്കേറ്റ നായകന്‍ സ്റ്റീവന്‍ സ്മിത്തിന്റെ അഭാവമാണ് വാര്‍ണര്‍ക്കു തുണയാകുക.
വിന്‍ഡീസിനെതിരെ 26ന് ആരംഭിക്കുന്ന ബോക്‌സിങ് ഡേ ടെസ്റ്റില്‍ സ്മിത്ത് കളിക്കാന്‍ സാധ്യതയില്ല. പരിക്ക് പൂര്‍ണമായി ഭേദമായ ശേഷമെ സ്മിത്തിനെ തിരികെ വിളിക്കൂയെന്ന് പരിശീലകനും സെലക്റ്ററുമായ ഡാരന്‍ ലേമാന്‍ വ്യക്തമാക്കി.
ഇതോടെയാണ് ഇന്ത്യയ്‌ക്കെതിരെയുള്ള ഏകദിന പരമ്പരയ്‌ക്ക് പുതിയ നായകനെന്ന തീരുമാനത്തിലേക്ക് ക്രിക്കറ്റ് ഓസ്‌ട്രേലിയ നീങ്ങുന്നത്.
















