Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

മാഞ്ചസ്റ്ററിന് തോല്‍വി, ജയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2015, 11:30 pm IST
inSports

ലണ്ടന്‍: ഇംഗ്ലീഷ് പ്രമീയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ ടീമുകള്‍ക്ക് കണ്ണീരും ചിരിയും. ചാമ്പ്യന്‍സ് ലീഗില്‍നിന്നു മടങ്ങേണ്ടിവന്ന യുണൈറ്റഡിന്റെ കഷ്ടകാലം തുടരുമ്പോള്‍, സിറ്റി ജയത്തോടെ ഒന്നാമത്. കഴിഞ്ഞ കളിയില്‍ ചെല്‍സിയെ മറിച്ചിട്ട ബേണ്‍മൗത്തിനോട് ഒന്നിനെതിരെ രണ്ടു ഗോളിന് തോറ്റു യുണൈറ്റഡ്. ലീഗിലെ കഴിഞ്ഞ ആറു കളിയില്‍ ആദ്യ തോല്‍വി വാന്‍ ഗാലിന്റെ ശിഷ്യര്‍ക്ക്. തുടരെ രണ്ടാമത്തെ വലിയ അട്ടിമറിയുമായി ബേണ്‍മൗത്ത് പതിനാലാം സ്ഥാനത്തേക്കുയര്‍ന്നു. ഇഞ്ചുറി ടൈം ഗോളില്‍ സ്വാന്‍സീ സിറ്റിയെ മറികടന്നാണ് സിറ്റി ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചത്.

യുണൈറ്റഡിനെതിരെ രണ്ടാം മിനിറ്റില്‍ കോര്‍ണര്‍ ലക്ഷ്യത്തിലെത്തിച്ച് ജൂനിയര്‍ സ്റ്റാനിസ്ലസ് ബേണ്‍മൗത്തിനെ മുന്നിലെത്തിച്ചു. എന്നാല്‍, 24ാം മിനിറ്റില്‍ മൗറീന്യോ ഫെല്ലെയ്‌നി യുണൈറ്റഡിനെ തിരികെയെത്തിച്ചു. 54ാം മിനിറ്റില്‍ മുന്‍ യുണൈറ്റഡ് താരം ജോഷ്വ കിങ്ങിലൂടെ വിജയ ഗോള്‍ നേടി ബേണ്‍മൗത്ത് മുന്‍ ചാമ്പ്യന്മാരുടെ കഥ കഴിച്ചു.

സ്വാന്‍സീ സിറ്റിക്കെതിരെ നന്നായി പൊരുതേണ്ടിവന്നു മാഞ്ചസ്റ്റര്‍ സിറ്റിക്ക്. ഇഞ്ച്വറി ടൈം ഗോളില്‍ സ്വാന്‍സീയെ മറികടന്നാണ് സിറ്റി ഒന്നാം സ്ഥാനത്തേക്കു കയറിയത്. കലെച്ചി ഇഹെയാനാച്ചിയാണ് ഇഞ്ചുറി ടൈമില്‍ സിറ്റിയുടെ വിജയ ഗോള്‍ നേടിയത്. 26ാം മിനിറ്റില്‍ വില്‍ഫ്രഡ് ബോണിയിലൂടെ സിറ്റി മുന്നില്‍. 90ാം മിനിറ്റില്‍ പകരക്കാരന്‍ ബാഫെറ്റിംബി ഗോമിസ് സ്വാന്‍സീക്ക് സമനില സമ്മാനിച്ചെങ്കിലും നിമിഷങ്ങള്‍ക്കുള്ളില്‍ അതു നിരാശയായി. കഴിഞ്ഞ കളിയില്‍ സ്റ്റോക്ക് സിറ്റിയോട് തോറ്റ സിറ്റിക്ക് തിരിച്ചുവരവ് കൂടിയായി മത്സരം.

മറ്റ് മത്സരങ്ങളില്‍ ക്രിസ്റ്റല്‍ പാലസ് സൗത്താംപ്ടണെയും (1-0), വാറ്റ്‌ഫോഡ് സണ്ടര്‍ലാന്‍ഡിനെയും (1-0) തോല്‍പ്പിച്ചപ്പോള്‍, എവര്‍ട്ടണെ നോര്‍വിച്ചും (1-1) വെസ്റ്റ്ഹാമിനെ സ്റ്റോക്ക് സിറ്റിയും (0-0) തളച്ചു. ലീഗില്‍ 16 കളികളില്‍ 32 പോയിന്റ് നേടിയാണ് സിറ്റി ഒന്നാമതെത്തിയത്. ഒരു മത്സരം കുറച്ചു കളിച്ച ലെയ്‌സെസ്റ്റര്‍ സിറ്റിക്കും 32 പോയിന്റ്. ആഴ്‌സണല്‍ (30), മാഞ്ചസ്റ്റര്‍ യുണൈറ്റഡ് (29) തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

ബാഴ്‌സ കുരുങ്ങി

ബാഴ്‌സലോണ: സ്പാനിഷ് ഫുട്‌ബോള്‍ ലീഗില്‍ ചാമ്പ്യന്മാര്‍ ബാഴ്‌സലോണയ്‌ക്ക് കുരുക്ക്. രണ്ട് ഗോളിനു മുന്നിട്ടു നിന്ന ശേഷം രണ്ട് ഗോള്‍ തിരിച്ചുവാങ്ങി ഡിപോര്‍ട്ടീവോ ല കൊരുണയോടാണ് കറ്റാലന്മാര്‍ സമനില വഴങ്ങിയത്. ജയം കണ്ടില്ലെങ്കിലും തത്കാലം ബാഴ്‌സയുടെ ഒന്നാം സ്ഥാനത്തിന് ഭീഷണിയില്ല. 15 കളികളില്‍ 34 പോയിന്റുമായി ഒന്നാമത് കറ്റാലന്മാര്‍. ഒരു മത്സരം കുറച്ചു കളിച്ച അത്‌ലറ്റികോ മാഡ്രിഡ് 32 പോയിന്റുമായി രണ്ടാമത്, റയല്‍ മാഡ്രിഡിന് 30 പോയിന്റ്.

തുടക്കത്തില്‍ ആധിപത്യം പുലര്‍ത്തിയ ബാഴ്‌സ 39ാം മിനിറ്റില്‍ ലയണല്‍ മെസിയിലൂടെ മുന്നില്‍. ഫ്രീ കിക്ക് വലയിലെത്തിച്ചാണ് മെസി സ്‌കോറിങ് തുടങ്ങിയത്. 62ാം മിനിറ്റില്‍ ഇവാന്‍ റാക്റ്റിച്ച് ലീഡുയര്‍ത്തി. എന്നാല്‍, ചാമ്പ്യന്മാരുടെ ഏറ്റവും ദുര്‍ബലമായ കണ്ണി പ്രതിരോധമാണെന്ന് ഡിപോര്‍ട്ടീവോ കാണിച്ചുകൊടുത്തു. 77-ാം മിനിറ്റില്‍ ലൂക്കാസ് പെരെസിലൂടെ ലീഡ് കുറച്ച് അവര്‍, കളിയവസാനിക്കാന്‍ നാലു മിനിറ്റ് ശേഷിക്കെ അലെക്‌സ് ബെര്‍ഗന്റിനോസിലൂടെ സമനിലയും പിടിച്ചുവാങ്ങി.

മറ്റു മത്സരങ്ങളില്‍ സെല്‍റ്റ വിഗോ എസ്പാന്യോളിനെയും (1-0) ഗ്രാനഡ ലെവന്റെയെയും (2-1) സെവിയ്യ സ്‌പോര്‍ട്ടിങ് ഗിജ്യോണിനെയും (2-0), ലാസ് പാല്‍മാസ് റയല്‍ ബെറ്റിസിനെയും (1-0) കീഴടക്കി. റയല്‍ സോസിഡാഡ്-ഗെറ്റാഫെ മത്സരം (1-1) സമനിലയില്‍.

ബയേണ്‍ തിരിച്ചെത്തി

മ്യൂണിച്ച്: ജര്‍മന്‍ ഫുട്‌ബോള്‍ ലീഗില്‍ കഴിഞ്ഞ കളിയിലെ തോല്‍വിയുടെ ഞെട്ടലില്‍നിന്ന് ചാമ്പ്യന്മാര്‍ ബയേണ്‍ മ്യൂണിച്ച് തിരിച്ചെത്തി. അലിയന്‍സ് അരീനയില്‍ ഇന്‍ഗ്ലൊസ്റ്റഡ്റ്റിനെ മടക്കമില്ലാത്ത രണ്ടു ഗോളിനു തുരത്തി ബയേണ്‍. ഗോള്‍രഹിതമായ ആദ്യ പകുതിക്കു ശേഷം റോബര്‍ട്ടോ ലെവന്‍ഡോവ്‌സ്‌കി (65), ഫിലിപ്പ് ലാം (75) എന്നിവര്‍ ചമ്പ്യന്മാര്‍ക്കായി ലക്ഷ്യം കണ്ടു. കഴിഞ്ഞയാഴ്ച ബൊറൂസിയ മോണ്‍ചെംഗ്ലാദ്ബാക്കിനോടാണ് ബയേണ്‍ ഈ സീസണില്‍ ലീഗിലെ ആദ്യ തോല്‍വി വഴങ്ങിയത്. 16 കളികളില്‍ 43 പോയിന്റുള്ള ബയേണ്‍ ലീഗില്‍ മുന്നില്‍ തുടരുന്നു.

മറ്റൊരു മത്സരത്തില്‍ ബെയര്‍ ലെവര്‍കൂസന്‍ മടക്കമില്ലാത്ത അഞ്ചു ഗോളിന് ബൊറൂസിയ മോണ്‍ചെംഗ്ലാദ്ബാക്കിനെ തുരത്തി. 29 പോയിന്റുമായി ലീഗില്‍ മൂന്നാമതുള്ള ഹെര്‍ത്ത എതിരില്ലാത്ത നാലു ഗോളിന് ഡാംസ്റ്റഡ്റ്റിനെ മുക്കി. ഹൊഫെന്‍ഹെയിം 1-0ന് ഹന്നൊവറിന് മറികടന്നു. മെയ്ന്‍സ്-സ്റ്റുട്ട്ഗര്‍ട്ട് (0-0), വെര്‍ഡെര്‍ ബ്രെമന്‍-കോണ്‍ (1-1), വോള്‍ഫ്‌സ്ബര്‍ഗ്-ഹാംബര്‍ഗ് (1-1) മത്സരങ്ങള്‍ സമനിലയില്‍.

ഇന്റര്‍ കുതിക്കുന്നു

റോം: ഇറ്റാലിയന്‍ ലീഗില്‍ മുന്‍ ചാമ്പ്യന്‍ ഇന്റര്‍ മിലാന്റെ കുതിപ്പ് തുടരുന്നു. ഉഡിനീസിനെ എതിരില്ലാത്ത നാലു ഗോളിന് മുക്കി ഒന്നാമത് തുടരുന്നു ഇന്റര്‍. മൗറോ ഇകാര്‍ഡിയുടെ ഇരട്ട ഗോളുകള്‍ ജയത്തിനു പകിട്ടേകി.

23, 83 മിനിറ്റുകളില്‍ മൗറോ ലക്ഷ്യം കണ്ടു. സ്റ്റീവന്‍ ജൊവാറ്റിക് (31), മാഴ്‌സെലോ ബ്രൊസൊവിച്ച് (86) എന്നിവര്‍ മറ്റു സ്‌കോറര്‍മാര്‍. 16 കളികളില്‍ 36 പോയിന്റുമായാണ് ഇന്റര്‍ ഒന്നാമതുള്ളത്. ഒരു മത്സരം കുറച്ചു കളിച്ച ഫിയോന്റീന 32 പോയിന്റുമായി രണ്ടാമത്.

മറ്റു മത്സരങ്ങളില്‍ ബൊളോന 1-0ന് ജെനോവയെയും, പലെര്‍മോ 4-1ന് ഫ്രോസിനൊനിനെയും കീഴടക്കി.

ലിലെയ്‌ക്ക് ജയം

പാരീസ്: ഫ്രഞ്ച് ഫുട്‌ബോള്‍ ലീഗില്‍ ലിലെയ്‌ക്ക് മിന്നും ജയം. ലോറിയന്റിനെ മടക്കമില്ലാത്ത മൂന്നു ഗോളിന് തുരത്തി ലിലെ. എറിക് ബൗത്തേക്കിന്റെ ഇരട്ട പ്രഹരവും (28, 55), ദിബ്രി സിദിബിയുടെ (84) ഗോളുമാണ് ലിലെയ്‌ക്ക് മികച്ച ജയം സമ്മാനിച്ചത്. റെയ്‌മ്‌സ്-നൈസ് (1-1), റെന്നെസ്-സീന്‍ (1-1) മത്സരങ്ങള്‍ സമനിലയില്‍.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മ‌ഞ്ജുവാര്യര്‍ ലോകനിലവാരമുള്ള നടി, പക്ഷെ ഒരു ക്രിമിനലായ ബിനേഷ് ചന്ദ്രന്‍ ഇവരെ ഒതുക്കിവെയ്‌ക്കുന്നു:സനല്‍കുമാര്‍ ശശിധരന്‍

India

ഇന്ത്യക്കാരനാകുന്നത് തെറ്റാണോ?; ‘ധുരന്ധര്‍’ പ്രൊപ്പഗണ്ടയെന്ന വിമര്‍ശനത്തില്‍ ആര്‍. മാധവന്റെ മറുപടി

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ (വലത്ത്)
World

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ ബംഗ്ലാദേശില്‍; ഷേഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോകുന്നതിന് മുന്‍പ് സമവായം ഉണ്ടാക്കുന്നോ?

Kerala

തന്റെ കയ്യും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ 9 വർഷക്കാലം: നടന്‍ ദിലീപ്

Kerala

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

പുതിയ വാര്‍ത്തകള്‍

ലോകേഷ് കനകരാജിന്റെ സ്വാഗും വാമിഖ ഗബ്ബിയുടെ പ്രകടനവും അനിരുദ്ധിന്റെ ഭ്രാന്തന്‍ സംഗീതവും; 25 കോടിയില്‍ നിര്‍മ്മിച്ച ഡിസി 44 കോടി നേടി

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ സുന്നി നേറ്റോ ഇടപെടുമോ?സൗദിയും ഈജിപ്തും തുര്‍ക്കിയും നേരിട്ട് ഇന്ത്യയെ ആക്രമിക്കുമോ?

ഹിന്ദു ദൈവങ്ങൾ മാംസവും മദ്യവും കഴിക്കുന്നുണ്ടെന്ന് പ്രചരിപ്പിച്ച് ധ്രുവ് റാഠി ; കേന്ദ്രസർക്കാരിന്റെ ഉത്തരവനുസരിച്ച് വീഡിയോ നീക്കം ചെയ്ത് യൂട്യൂബ്

അഞ്ചാം സെമസ്റ്ററില്‍ ഇയര്‍ ബാക്ക് സംവിധാനം നടപ്പാക്കില്ല: തീരുമാനം സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍

അഞ്ച് വയസിൽ മാതാപിതാക്കൾക്കൊപ്പം അനധികൃതമായി ഇന്ത്യയിലെത്തി : 26 വർഷമായി സ്ഥിര താമസം , സ്വന്തമാക്കിയത് പാസ്പോർട്ട് വരെ : ഷെയ്ഖ് റെഹാന് പിടി വീണു

സുന്നി മുസ്ലിം രാജ്യങ്ങളുടെ നേറ്റോ വരുന്നു…പാകിസ്ഥാന്‍, തുര്‍ക്കി, സൗദി, ഈജിപ്ത് എന്നിവ കൈകോര്‍ക്കുന്നു; ലക്ഷ്യം ഹൂതികളോ?

ലഹരിക്കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവ് മുഹമ്മദ് ഹുസൈനെ പുറത്താക്കി

കറുകുറ്റിയിൽ റെയിൽവേ ട്രാക്കിന് സമീപം എട്ട് കിലോ കഞ്ചാവുമായി കൊടും ക്രിമിനൽ പിടിയിൽ ; അറസ്റ്റിലായത് മൂർഷിദാബാദ് സ്വദേശി സോനാ മൊല്ല

എയര്‍ ഇന്ത്യ വിമാനം 300 അടിയോളം താഴേക്ക് പതിച്ച സംഭവം: പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചെന്ന് കണ്ടെത്തല്‍

ഓപ്പറേഷൻ മുർഷിദാബാദ് ; ബംഗാളിലെത്തി കഞ്ചാവ് പ്രതിയെ അറസ്റ്റ് ചെയ്ത് കേരള പോലീസ് , നടന്നത് സിനിമയെ വെല്ലുന്ന ആക്ഷൻ സീനുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.