Categories: Pathanamthitta

പരിമിതികളെ തോല്‍പ്പിച്ച് അയ്യനെ കാണാന്‍ തിരുമല എത്തി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ശബരിമല: വിധി സമ്മാനിച്ച വൈകല്യത്തെ മറികടന്ന് ഈ വര്‍ഷവും തിരുമല (25) ശബരീശ സന്നിധിയിലെത്തി. ജന്മനാ രണ്ട് കൈകളുമില്ലാത്ത ആന്ധ്രാപ്രദേശ് തിരുപ്പതി സ്വദേശിയാണ് തിരുമല. ഇദ്ദേഹത്തിന്റെ ഒരു കാലിനും വൈകല്യമുള്ളതിനാല്‍ നടക്കുന്നതിനും ബുദ്ധിമുട്ടുണ്ട്. സഹോദരനോടും അദ്ദേഹത്തിന്റെ മകളോടുമൊപ്പം പമ്പയിലെത്തിയ തിരുമല ഒന്നരമണിക്കൂര്‍ സമയമെടുത്താണ് മലകയറിയത്. നാട്ടിലൊരു കടയില്‍ ജോലി ചെയ്യുന്ന ഇദ്ദേഹം നല്ലൊരു നര്‍ത്തകനും കൂടിയാണ്. ഇരു കൈകളുമില്ലാത്തതിനാല്‍ ഭക്ഷണം മറ്റുള്ളവര്‍ വാരിക്കൊടുക്കുകയാണ് പതിവ്. തുടര്‍ച്ചയായി മൂന്നാം വര്‍ഷമാണ് ഈ ഭക്തന്‍ ശബരിമലയിലെത്തുന്നത്.

Recent Posts