Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

മൂന്നടിയില്‍ ചെന്നൈ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2015, 09:46 pm IST
inSports

പൂനെ: അത്‌ലറ്റികോ കൊല്‍ക്കത്തയെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് ചെന്നൈയിന്‍ പടയോട്ടം. ഇന്നലെ പൂനെയില്‍ നടന്ന രണ്ടാം സെമിയുടെ ആദ്യപാദത്തില്‍ ബ്രൂണോ പെലിസ്സാറി, ജെജെ ലാല്‍പെഖുലിയ, സൂപ്പര്‍താരം സ്റ്റീവന്‍ മെന്‍ഡോസ എന്നിവരാണ് ചെന്നൈയിന്‍ എഫ്‌സിക്കായി ഗോളുകള്‍ നേടിയത്. ഐഎസ്എല്ലിന്റെ ചരിത്രത്തില്‍ അത്‌ലറ്റികോ കൊല്‍ക്കത്തക്കെതിരെ ചെന്നൈയിന്‍ എഫ്‌സിയുടെ ആദ്യ വിജയമാണ്. ഇതോടെ 16ന് നടക്കുന്ന രണ്ടാം പാദത്തില്‍ തികഞ്ഞ ആത്മവിശ്വാസത്തോടെ ചെന്നൈയിന്‍ ടീമിന് കളത്തിലിറങ്ങാം. അതേസമയം കൊല്‍ക്കത്തക്ക് രണ്ടാം പാദം ഏറെ നിര്‍ണായകമായി. അടുത്ത മത്സരത്തില്‍ നാല് ഗോളുകള്‍ക്കെങ്കിലും വിജയിച്ചാലേ നിലവിലെ ചാമ്പ്യന്മാരായ അവര്‍ക്ക് തുടര്‍ച്ചയായ രണ്ടാം തവണയും ഫൈനലില്‍ കളിക്കാനാവൂ.

ചെന്നൈയിന്‍ എഫ്‌സി 4-3-3 ശൈലിയിലും അത്‌ലറ്റികോ കൊല്‍ക്കത്ത 4-2-3-1 ശൈലിയിലുമാണ് ഇന്നലെ ആദ്യപാദ സെമിക്ക് കളത്തിലിറങ്ങിയത്. മൂന്ന് മാറ്റങ്ങളാണ് ഇരുടീമുകളും വരുത്തിയത്. ബെര്‍ണാഡ് മെന്‍ഡി, സക്കീര്‍, ബ്രൂണോ പെലിസ്സാറി എന്നിവര്‍ കളത്തിലെത്തിയപ്പോള്‍ പൊറ്റന്‍സ, എലാനോ എന്നിവര്‍ പുറത്തിരുന്നപ്പോള്‍ സസ്‌പെന്‍ഷനിലായ വാഡൂ സൈഡ്‌ബെഞ്ചിലും ഉണ്ടായിരുന്നില്ല. അത്‌ലറ്റികോ കൊല്‍ക്കത്തയില്‍ ഒഫന്റ്‌സെ നാറ്റോ, അഗസ്റ്റിന്‍ ഫെര്‍ണാണ്ടസ്, അമരീന്ദര്‍ എന്നിവര്‍ തിരിച്ചെത്തിയപ്പോള്‍ മുഹമ്മദ് റഫീഖ്, നല്ലപ്പന്‍ മോഹന്‍രാജ്, കലാറ്റിയൂഡ് എന്നിവര്‍ വഴിമാറി.

കളിയുടെ തുടക്കത്തില്‍ തന്നെ ചെന്നൈയിന്‍ എഫ്‌സിക്ക് അവസരം ലഭിച്ചു. രണ്ടാം മിനിറ്റില്‍ ധനചന്ദ്രസിംഗ് കൊല്‍ക്കത്ത ബോക്‌സിലേക്ക് നീട്ടിയെറിഞ്ഞ ത്രോയാണ് അപകട ഭീഷണി വിതച്ചത്. ത്രോ കൊല്‍ക്കത്തന്‍ പ്രതിരോധം നീട്ടിയെറിഞ്ഞെങ്കിലും പന്ത് കിട്ടിയ മെന്‍ഡോസക്ക്. പന്ത് കിട്ടിയ മെന്‍ഡോസ ഇടംകാലുകൊണ്ട് പായിച്ച ഷോട്ട് പ്രതിരോധത്തില്‍ത്തട്ടി റീബൗണ്ട് വന്നു. വീണ്ടും മെന്‍ഡോസ ഷോട്ട് ഉതിര്‍ത്തെങ്കിലും കൊല്‍ക്കത്ത ഗോളി അമരീന്ദര്‍ കോര്‍ണറിന് വഴങ്ങി രക്ഷപ്പെടുത്തി. 19-ാം മിനിറ്റില്‍ ബ്രൂണോ പെലിസ്സാറിയുടെ ഷോട്ട് ഇഞ്ചുകളുടെ വ്യത്യാസത്തില്‍ ക്രോസ് ബാറിന് മുകളിലൂടെ പറന്നു. 38-ാം മിനിറ്റില്‍ മത്സരത്തിലെ ഗോള്‍ പിറന്നു.

ബ്ലാസിയെ കൊല്‍ക്കത്തയുടെ ഗാവിലാന്‍ വീഴ്‌ത്തിയതിന് ലഭിച്ച ഫ്രീകിക്കാണ് ഗോളില്‍ കലാശിച്ചത്. 36.5 മീറ്റര്‍ ദൂരെ നിന്ന് ലഭിച്ച കിക്ക് എടുക്കാനെത്തിയത് ബ്രൂണോ പെലിസ്സാറി. പെലിസ്സാറി എടുത്ത കിക്ക് കൊല്‍ക്കത്ത പ്രതിരോധമതിലിനെ വകഞ്ഞുമാറ്റി പോസ്റ്റിന്റെ വലത്തേമൂലയില്‍ കയറിയപ്പോള്‍ അമരീന്ദറിന് യാതൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല. 42-ാം മിനിറ്റില്‍ അത്‌ലറ്റികോ കൊല്‍ക്കത്ത ബോര്‍ജ ഫെര്‍ണാണ്ടസിന് പകരം ഡീന്‍ ലെകിച്ചിനെ കളത്തിലെത്തിച്ചു. രണ്ട് മിനിറ്റിനുശേഷം സമനില നേടാന്‍ കൊല്‍ക്കത്തക്ക് അവസരം ലഭിച്ചെങ്കിലും ലെകിച്ചിന് ലക്ഷ്യം കാണാന്‍ കഴിയാതിരുന്നതോടെ ആദ്യപകുതി 1-0ന് ചെന്നൈയിന്‍ എഫ്‌സിക്ക് സ്വന്തം.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ കൊല്‍ക്കത്തയുടെ ലെകിച്ച് പായിച്ച ഷോട്ട് ഇഞ്ചുകളുടെ വ്യത്യാസത്തില്‍ പുറത്തേക്ക് പറന്നു. 53-ാം മിനിറ്റില്‍ ചെന്നൈയിന്‍എഫ്‌സിക്ക് ലീഡ് ഉയര്‍ത്താന്‍ അവസരം. ഖബ്ര നല്‍കിയ പാസ് തോയ് സിങ് ഫഌക് ചെയ്തു നല്‍കിയ പന്ത് ജെജെ വലയിലേക്ക് തട്ടിയിട്ടെങ്കിലും ഗോളി അമരിന്ദര്‍ ഗോള്‍ലൈന്‍ സേവ് നടത്തി. 57-ാം മിനിറ്റില്‍ ചെന്നൈയിന്‍ എഫ്‌സി ലീഡ് ഉയര്‍ത്തി. സ്റ്റീവന്‍ മെന്‍ഡോസ നല്‍കിയ പാസില്‍ നിന്ന് ജെജെ ലാല്‍പെഖുലിയയാണ് രണ്ടാം ഗോള്‍ നേടിയത്. നാല് മിനിറ്റിനുശേഷം വീണ്ടും ചെന്നൈയിന്‍ ടീമിന് അവസരം ലഭിച്ചെങ്കിലും മെന്‍ഡോസക്ക് പന്ത് കിട്ടുന്നതിന് മുന്‍പ് നാറ്റോ ക്ലിയര്‍ ചെയ്തു. 68-ാം മിനിറ്റില്‍ ചെന്നൈയിന്‍ എഫ്‌സി മൂന്നാം ഗോള്‍ നേടി.

സ്വന്തം ബോക്‌സില്‍ നിന്ന് മെയില്‍സണ്‍ നീട്ടനല്‍കിയ പന്ത് മെന്‍ഡോസയുടെ കാലുകളില്‍. തന്നെ തടയാനെത്തിയ രണ്ട് കൊല്‍ക്കത്തന്‍ താരങ്ങളെ കബളിപ്പിച്ചശേഷം മെന്‍ഡോസ ജെജെക്ക് കൈമാറി. പന്ത് കിട്ടിയ ജെജെ പ്രതിരോധതാരത്തിന് മുകളലൂടെ ബോക്‌സില്‍ മെന്‍ഡോസക്ക്. പന്ത് പിടിച്ചെടുത്ത മെന്‍ഡോസ വച്ചുതാമസിപ്പിക്കാതെ അനായാസം വലംകാലന്‍ ഷോട്ടിലൂടെ വലകുലുക്കി. 79-ാം മിനിറ്റില്‍ സ്റ്റീവന്‍ മെന്‍ഡോസക്ക് പകരം ഫിക്രുവിനെയും 86-ാം മിനിറ്റില്‍ ബ്രൂണോ പെലിസ്സാറിക്ക് പകരം ജയേഷ് റാണയെയും ഇഞ്ചുറിസമയത്ത് ജെജെക്ക് പകരം ഈഡറിനെയും ചെന്നൈ കളത്തിലെത്തിച്ചു. ഇതിനിടെ കൊല്‍ക്കത്തക്ക് ഒന്ന് രണ്ട് അവസരങ്ങള്‍ ലഭിച്ചെങ്കിലും ആശ്വാസഗോള്‍ പോലും നേടാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മ‌ഞ്ജുവാര്യര്‍ ലോകനിലവാരമുള്ള നടി, പക്ഷെ ഒരു ക്രിമിനലായ ബിനേഷ് ചന്ദ്രന്‍ ഇവരെ ഒതുക്കിവെയ്‌ക്കുന്നു:സനല്‍കുമാര്‍ ശശിധരന്‍

India

ഇന്ത്യക്കാരനാകുന്നത് തെറ്റാണോ?; ‘ധുരന്ധര്‍’ പ്രൊപ്പഗണ്ടയെന്ന വിമര്‍ശനത്തില്‍ ആര്‍. മാധവന്റെ മറുപടി

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ (വലത്ത്)
World

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ ബംഗ്ലാദേശില്‍; ഷേഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോകുന്നതിന് മുന്‍പ് സമവായം ഉണ്ടാക്കുന്നോ?

Kerala

തന്റെ കയ്യും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ 9 വർഷക്കാലം: നടന്‍ ദിലീപ്

Kerala

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

പുതിയ വാര്‍ത്തകള്‍

ലോകേഷ് കനകരാജിന്റെ സ്വാഗും വാമിഖ ഗബ്ബിയുടെ പ്രകടനവും അനിരുദ്ധിന്റെ ഭ്രാന്തന്‍ സംഗീതവും; 25 കോടിയില്‍ നിര്‍മ്മിച്ച ഡിസി 44 കോടി നേടി

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ സുന്നി നേറ്റോ ഇടപെടുമോ?സൗദിയും ഈജിപ്തും തുര്‍ക്കിയും നേരിട്ട് ഇന്ത്യയെ ആക്രമിക്കുമോ?

ഹിന്ദു ദൈവങ്ങൾ മാംസവും മദ്യവും കഴിക്കുന്നുണ്ടെന്ന് പ്രചരിപ്പിച്ച് ധ്രുവ് റാഠി ; കേന്ദ്രസർക്കാരിന്റെ ഉത്തരവനുസരിച്ച് വീഡിയോ നീക്കം ചെയ്ത് യൂട്യൂബ്

അഞ്ചാം സെമസ്റ്ററില്‍ ഇയര്‍ ബാക്ക് സംവിധാനം നടപ്പാക്കില്ല: തീരുമാനം സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍

അഞ്ച് വയസിൽ മാതാപിതാക്കൾക്കൊപ്പം അനധികൃതമായി ഇന്ത്യയിലെത്തി : 26 വർഷമായി സ്ഥിര താമസം , സ്വന്തമാക്കിയത് പാസ്പോർട്ട് വരെ : ഷെയ്ഖ് റെഹാന് പിടി വീണു

സുന്നി മുസ്ലിം രാജ്യങ്ങളുടെ നേറ്റോ വരുന്നു…പാകിസ്ഥാന്‍, തുര്‍ക്കി, സൗദി, ഈജിപ്ത് എന്നിവ കൈകോര്‍ക്കുന്നു; ലക്ഷ്യം ഹൂതികളോ?

ലഹരിക്കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവ് മുഹമ്മദ് ഹുസൈനെ പുറത്താക്കി

കറുകുറ്റിയിൽ റെയിൽവേ ട്രാക്കിന് സമീപം എട്ട് കിലോ കഞ്ചാവുമായി കൊടും ക്രിമിനൽ പിടിയിൽ ; അറസ്റ്റിലായത് മൂർഷിദാബാദ് സ്വദേശി സോനാ മൊല്ല

എയര്‍ ഇന്ത്യ വിമാനം 300 അടിയോളം താഴേക്ക് പതിച്ച സംഭവം: പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചെന്ന് കണ്ടെത്തല്‍

ഓപ്പറേഷൻ മുർഷിദാബാദ് ; ബംഗാളിലെത്തി കഞ്ചാവ് പ്രതിയെ അറസ്റ്റ് ചെയ്ത് കേരള പോലീസ് , നടന്നത് സിനിമയെ വെല്ലുന്ന ആക്ഷൻ സീനുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.