ദുല്‍ഖര്‍ സല്‍മാനും പാര്‍വതിയും നായകനും നായികയുമാകുന്ന ‘ചാര്‍ലി’യുടെ ഗാനങ്ങള്‍ റിലീസ് ചെയ്തു. ങൗ്വശസ 247 ആണ് ഗാനങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് ഗോപി സുന്ദറാണ് സംഗീതം നല്‍കിയിട്ടുള്ളത്. ശ്രേയ ഘോഷാല്‍, മാല്‍ഗുഡി ശുഭ, ശക്തിശ്രീ ഗോപാലന്, മുഹമ്മദ് മഖ്ബൂല്‍ മന്‍സൂര്‍, വിജയ് പ്രകാശ്, രാജലക്ഷ്മി, ദിവ്യ എസ് മേനോന് എന്നിവര്‍ ഈ ചിത്രത്തില്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.
മാര്ട്ടിന് പ്രക്കാട്ട് സംവിധാനം നിര്‍വഹിച്ച ഉണ്ണി.ആര് ആണ് കഥയെഴുതിയിരിക്കുന്നത്. മാര്ട്ടിന് പ്രക്കാട്ടും ഉണ്ണി ആറും ചേര്‍ന്നാണ് തിരകഥ ഒരുക്കിയിരിക്കുന്നത്. അപര്‍ണ്ണ ഗോപിനാഥും പ്രമുഖ കഥാപാത്രമായി ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
ഛായാഗ്രഹണം ജോമോന് ടി ജോണും എഡിറ്റിംഗ് ഷമീര്‍ മുഹമ്മദുമാണ്. ഫൈന്ഡിങ്ങ് സിനിമയുടെ ബാനറില്‍ ഷെബിന്‍ ബക്കറും ജോജു ജോര്‍ജ്ജും മാര്ട്ടിന് പ്രക്കാട്ടും ചേര്‍ന്ന് നിര്‍മ്മിച്ച ‘ചാര്‍ലി’ ഈ മാസം തിയേറ്ററുകളില്‍ എത്തും.
















