നവാഗതര്‍ക്ക് പ്രാതിനിധ്യം നല്‍കികൊണ്ട് ഏറെ പുതുമകളുമായി കെട്ടുറപ്പുള്ള ഒരു കഥ പറയുകയാണ് ‘ആള്‍രൂപങ്ങള്‍’. പൂരം സിനി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പ്രവാസിയായ എ.എം.നൗഷാദ് നിര്‍മ്മിച്ച ‘ആള്‍രൂപങ്ങള്‍’ ഡിസംബര്‍ 18 ന് റിലീസ് ചെയ്യുന്നു. നന്ദുവും മായാവിശ്വനാഥുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ആള്‍രൂപങ്ങള്‍ കേരളീയ ജീവിതത്തെ താറുമാറാക്കുന്ന ‘ഹര്‍ത്താല്‍’ ഇതിവൃത്തമായാണ് നിര്‍മ്മിച്ചിരിക്കുന്നത സി.വി.പ്രേംകുമാര്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നു. സുധീര്‍ കരമന, രാഘവന്, കൈനകരി തങ്കരാജ്, സി.പി.മേവട, വഞ്ചിയൂര്‍ പ്രവീണ്‍ കുമാര്‍, അയിലം ഉണ്ണികൃഷ്ണന് കൂടാതെ നാടകരംഗത്തെ ശക്തരായ സുദര്ശനന് കുടപ്പനമൂട്, ഉണ്ണി സത്താര്‍, കരുണാകരന്, കടമ്മനിട്ട, സജനചന്ദ്രന്‍, ആറ്റുകാല്‍ തമ്പി, ജിമ്മിച്ചന്‍ ജോസ്, അരുണ്‍ മഹാദേവന്, പ്രേംകുമാര്‍ പാലത്തറ, വെഞ്ഞാറമൂട് ശ്രീകല, വസന്ത ഉണ്ണി, ദേവി മേനോന്, ശ്രീകുട്ടി, ആഭാ ഉണ്ണി, അലീഷ, പാര്‍വ്വതി നായര്‍ തുടങ്ങിയവരും അഭിനയിക്കുന്നു.
കവിയും പത്രപ്രവര്‍ത്തകനുമായ ഡോ.ഇന്ദ്രബാബു ഗാനരചന നിര്‍വ്വഹിക്കുന്നു. ജമിനി ഉണ്ണികൃഷ്ണന് ആദ്യമായി സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നു. സംവിധായകന് ശ്യാമപ്രസാദിന്റെ മകള്‍ ശിവകാമി, നജീം അര്‍ഷാദ് എന്നിവരാണ് ഗായകര്‍. പശ്ചാത്തല സംഗീതം-രമേഷ് നാരായണ്‍, പി.ആര്.ഓ.-അജയ് തുണ്ടത്തില്‍.
















