Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഐഎസ്എല്‍ ആദ്യപാദ സെമിഫൈനല്‍; ഡൈനാമോസിന് വിജയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2015, 10:10 pm IST
inSports

ന്യൂദല്‍ഹി: ഐഎസ്എല്‍ രണ്ടാം സീസണിന്റെ ആദ്യ സെമിയില്‍ ദല്‍ഹി ഡൈനാമോസിന് വിജയം. ന്യൂദല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന ആദ്യപാദ സെമിയില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് ദല്‍ഹി ഗോവ എഫ്‌സിക്കെതിരെ വിജയം സ്വന്തമാക്കിയത്. കളിയുടെ 43-ാം മിനിറ്റില്‍ ഇന്ത്യന്‍ സ്‌ട്രൈക്കര്‍ റോബിന്‍സിങാണ് വിജയഗോള്‍ നേടിയത്. പന്തടക്കത്തിലും ഷോട്ടുകള്‍ പായിക്കുന്നതിലും മുന്നിട്ടുനിന്നത് ദല്‍ഹിയായിരുന്നെങ്കിലും സ്‌ട്രൈക്കര്‍മാരുടെ പിഴവിനെ തുടര്‍ന്നാണ് മികച്ച വിജയം നേടുന്നതില്‍ തടഞ്ഞത്.

കൡയുടെ തുടക്കം മുതല്‍ ആക്രമണം നടത്തിയത് ഡൈനാമോസ് താരങ്ങളായിരുന്നു. ഡോസ് സാന്റോസും മലൂദയും ആദില്‍ നബിയും റോബിന്‍സിങും മാമയും മികച്ച പരസ്പരധാരണയോടെ പന്തുതട്ടിയതോടെ ഗോവന്‍ പ്രതിരോധത്തിന് പിടിപ്പതു പണിയായി. എന്നാല്‍ ഗോവന്‍ മുന്നേറ്റനിരയും വിട്ടുകൊടുക്കാന്‍ തയ്യാറല്ലായിരുന്നു. ലിയോ മൗറയുടെയും ജോഫ്രെയും നേതൃത്വത്തില്‍ അവരും മികച്ച മുന്നേറ്റങ്ങള്‍ നടത്തിയതോടെ മത്സരം ആവേശത്തിലേക്ക് ഉയരുകയും ചെയ്തു. 12-ാം മിനിറ്റില്‍ ഗോവക്ക് ലീഡ് നേടാന്‍ അവസരം ലഭിച്ചെങ്കിലും ജോഫ്രെയുടെ ക്രോസ് സബീത്ത് തലവെച്ചത് ക്രോസ് ബാറിന് പുറത്തുപോയി.

18-ാം മിനിറ്റില്‍ ജോഫ്രെ സുന്ദരമായ നീക്കത്തിനൊടുവില്‍ റെയ്‌നാള്‍ഡോക്ക് പന്ത് പാസ് നല്‍കിയെങ്കിലും കണക്ട് ചെയ്യാന്‍ കഴിഞ്ഞില്ല. 21-ാം മിനിറ്റില്‍ ദല്‍ഹിയുടെ സെഹ്‌നാജ് നല്‍കിയ ക്രോസ് കണക്ട് ചെയ്യാന്‍ റോബിന്‍സിംഗിനും കഴിഞ്ഞില്ല. 41-ാം മിനിറ്റില്‍ ഡോസ് സാന്റോസിന്റെ ഷോട്ടും പുറത്ത്. രണ്ട് മിനിറ്റിനുശേഷം ദല്‍ഹി ലീഡ് നേടി. ഡോസ് സാന്റോസ് തുടങ്ങിവച്ച നീക്കത്തിനൊടുവില്‍ പന്ത് ചികാവോക്ക്. ചികാവോ അളന്നുമുറിച്ചുനല്‍കിയ ക്രോസ് തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ റോബിന്‍സിംഗ് വലയിലെത്തിച്ചു. ഇതോടെ ആദ്യപകുതി 1-0ന് ദല്‍ഹിക്ക് സ്വന്തം.

രണ്ടാം പകുതി ആരംഭിച്ച് നാല് മിനിറ്റ് പിന്നിട്ടപ്പോള്‍ ഗോവയുടെ സി.എസ്. സബീത്ത് സമനില നേടാനുള്ള അവസരം തുലച്ചു. പിന്നീട് 73-ാം മിനിറ്റില്‍ തൊട്ടുപിന്നാലെ ദല്‍ഹിക്ക് അവസരം ലഭിച്ചെങ്കിലും മലൂദയുടെ ഷോട്ട് പുറത്ത്. തൊട്ടുപിന്നാലെ ഗോവക്ക് സമനില പാലിക്കാന്‍ സുവര്‍ണാവസരം ലഭിച്ചെങ്കിലും ലിയോ മൗറയുടെ ഷോട്ട് ഗോളി ഡൊബ്‌ലാസ് രക്ഷപ്പെടുത്തി. ആദ്യം പന്ത് ഡൊബ്‌ലാസിന്റെ കൈയില്‍ നിന്ന് വഴുതിയെങ്കിലും സബീത്തിന് കിട്ടുന്നതിന് മുന്‍പ് വീണ്ടും ഡൊബ്‌ലാസ് പിടിച്ചെടുത്ത് അപകടം ഒഴിവാക്കി. 84-ാം മിനിറ്റില്‍ പ്രൊണോയ്, ലൂസിയോ എന്നിവരെ മറികടന്ന് മുന്നേറിയ ശേഷം ഡോസ് സാന്റോസ് പായിച്ച തകര്‍പ്പന്‍ ഷോട്ട് ഗോവന്‍ ഗോളി കാട്ടിമാണി അത്യുജ്ജ്വലമായി രക്ഷപ്പെടുത്തി.

തൊട്ടുപിന്നാലെ നടത്തിയ പ്രത്യാക്രമണത്തിനൊടുവില്‍ ഗോവക്ക് അവസരം ലഭിച്ചെങ്കിലും റാഫേയല്‍ കൊയല്‍ഹോയുടെ ഹെഡ്ഡര്‍ ക്രോസ് ബാറിന് മുകളിലൂടെ പറന്നു. ഇഞ്ചുറി സമയത്തും ഇരുടീമുകളും മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ലീഡ് ഉയര്‍ത്താന്‍ ദല്‍ഹിക്കും സമനില ഗോള്‍ നേടാന്‍ എഫ്‌സി ഗോവക്കും കഴിഞ്ഞില്ല. ഇരുടീമുകളും തമ്മിലുള്ള രണ്ടാം പാദ സെമിഫൈനല്‍ 15ന് ഫട്ടോര്‍ദയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മ‌ഞ്ജുവാര്യര്‍ ലോകനിലവാരമുള്ള നടി, പക്ഷെ ഒരു ക്രിമിനലായ ബിനേഷ് ചന്ദ്രന്‍ ഇവരെ ഒതുക്കിവെയ്‌ക്കുന്നു:സനല്‍കുമാര്‍ ശശിധരന്‍

India

ഇന്ത്യക്കാരനാകുന്നത് തെറ്റാണോ?; ‘ധുരന്ധര്‍’ പ്രൊപ്പഗണ്ടയെന്ന വിമര്‍ശനത്തില്‍ ആര്‍. മാധവന്റെ മറുപടി

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ (വലത്ത്)
World

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ ബംഗ്ലാദേശില്‍; ഷേഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോകുന്നതിന് മുന്‍പ് സമവായം ഉണ്ടാക്കുന്നോ?

Kerala

തന്റെ കയ്യും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ 9 വർഷക്കാലം: നടന്‍ ദിലീപ്

Kerala

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

പുതിയ വാര്‍ത്തകള്‍

ലോകേഷ് കനകരാജിന്റെ സ്വാഗും വാമിഖ ഗബ്ബിയുടെ പ്രകടനവും അനിരുദ്ധിന്റെ ഭ്രാന്തന്‍ സംഗീതവും; 25 കോടിയില്‍ നിര്‍മ്മിച്ച ഡിസി 44 കോടി നേടി

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ സുന്നി നേറ്റോ ഇടപെടുമോ?സൗദിയും ഈജിപ്തും തുര്‍ക്കിയും നേരിട്ട് ഇന്ത്യയെ ആക്രമിക്കുമോ?

ഹിന്ദു ദൈവങ്ങൾ മാംസവും മദ്യവും കഴിക്കുന്നുണ്ടെന്ന് പ്രചരിപ്പിച്ച് ധ്രുവ് റാഠി ; കേന്ദ്രസർക്കാരിന്റെ ഉത്തരവനുസരിച്ച് വീഡിയോ നീക്കം ചെയ്ത് യൂട്യൂബ്

അഞ്ചാം സെമസ്റ്ററില്‍ ഇയര്‍ ബാക്ക് സംവിധാനം നടപ്പാക്കില്ല: തീരുമാനം സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍

അഞ്ച് വയസിൽ മാതാപിതാക്കൾക്കൊപ്പം അനധികൃതമായി ഇന്ത്യയിലെത്തി : 26 വർഷമായി സ്ഥിര താമസം , സ്വന്തമാക്കിയത് പാസ്പോർട്ട് വരെ : ഷെയ്ഖ് റെഹാന് പിടി വീണു

സുന്നി മുസ്ലിം രാജ്യങ്ങളുടെ നേറ്റോ വരുന്നു…പാകിസ്ഥാന്‍, തുര്‍ക്കി, സൗദി, ഈജിപ്ത് എന്നിവ കൈകോര്‍ക്കുന്നു; ലക്ഷ്യം ഹൂതികളോ?

ലഹരിക്കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവ് മുഹമ്മദ് ഹുസൈനെ പുറത്താക്കി

കറുകുറ്റിയിൽ റെയിൽവേ ട്രാക്കിന് സമീപം എട്ട് കിലോ കഞ്ചാവുമായി കൊടും ക്രിമിനൽ പിടിയിൽ ; അറസ്റ്റിലായത് മൂർഷിദാബാദ് സ്വദേശി സോനാ മൊല്ല

എയര്‍ ഇന്ത്യ വിമാനം 300 അടിയോളം താഴേക്ക് പതിച്ച സംഭവം: പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചെന്ന് കണ്ടെത്തല്‍

ഓപ്പറേഷൻ മുർഷിദാബാദ് ; ബംഗാളിലെത്തി കഞ്ചാവ് പ്രതിയെ അറസ്റ്റ് ചെയ്ത് കേരള പോലീസ് , നടന്നത് സിനിമയെ വെല്ലുന്ന ആക്ഷൻ സീനുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.