Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

അന്താരാഷ്‌ട്ര കരകൗശല മേളയ്‌ക്ക് സര്‍ഗാലയ ഒരുങ്ങുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2015, 09:51 am IST
in Kozhikode

കോഴിക്കോട്: ഏഷ്യയിലെ ഏറ്റവും മികച്ച കരകൗശല മേളയ്‌ക്കായി ഇരിങ്ങല്‍ ക്രാഫ്റ്റ് വില്ലേജ് – സര്‍ഗാലയ ഒരുങ്ങുന്നു. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയും ടൂറിസം വകുപ്പും ചേര്‍ന്നൊരുക്കുന്ന അഞ്ചാമത് അന്താരാഷ്‌ട്ര കരകൗശലമേളയ്‌ക്കാണ് കോഴിക്കോട് ഇരിങ്ങല്‍ ക്രാഫ്റ്റ് വില്ലേജ് വേദിയാവുന്നത്. ഈ മാസം 20 മുതല്‍ ജനുവരി അഞ്ചുവരെയാണ് കരകൗശലമേള.

വിവിധ സംസ്ഥാനങ്ങളിലെ 300 കലാകാരന്മാരുടെ സ്റ്റാളുകളാണ് മേളയില്‍ സജ്ജമാക്കുന്നത്. ദേശീയ അംഗീകാരം നേടിയ 50 കലാകാരന്മാരുടെ സാന്നിദ്ധ്യവും ഇവിടെ ഉണ്ടാവും. കേരളത്തിലെ കരകൗശല വിദഗ്ധര്‍ക്ക് പുറമെ ഡല്‍ഹി, മഹാരാഷ്‌ട്ര, ഉത്തര്‍പ്രദേശ്, ബീഹാര്‍, വെസ്റ്റ്ബംഗാള്‍, ഒഡീഷ, ജമ്മുകാശ്മീര്‍, ആന്ധ്രാപ്രദേശ്, തെലുങ്കാന, കര്‍ണാടക, തമിഴ്‌നാട്, ചത്തീസ്ഗഡ്, ഹരിയാന, ചണ്ഡിനഗര്‍, രാജസ്ഥാന്‍, പുതുച്ചേരി, പഞ്ചാബ്, ഗുജറാത്ത്, മധ്യപ്രദേശ്, ആസ്സാം, ഝാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ പരമ്പരാഗത ഗോത്രവര്‍ഗ കലാകാരന്മാര്‍ മേളയ്‌ക്ക് എത്തും. തഞ്ചാവൂര്‍, മധുബനി, വാര്‍ളി, പിച്ച് വായ്, മിഥില, ഗോദന, കവാദ്, ഗോണ്ട്, ബാര്‍ത്തിക്ക്, ചിത്തര, പാടചിത്ര ചിത്രകലാ സങ്കേതങ്ങള്‍ പരിചയപ്പെടുത്തുന്ന പരമ്പരാഗത ചിത്രകലാകാരന്മാരും ചുമര്‍ചിത്രകലാകാരന്മാരും ദാരുശില്‍പ്പികളും മുഖ്യആകര്‍ഷണമാവും. വിവിധ തോല്‍ ഉല്‍പ്പന്നങ്ങള്‍, വ്യത്യസ്ത ദേശങ്ങളിലെ പരമ്പരാഗത ആഭരണങ്ങള്‍, ലോഹ ശില്‍പ്പങ്ങള്‍, വാഴനാര്, ചകിരി, പനനാര് തുടങ്ങിയവ ഉപയോഗിച്ചുള്ള ഉല്‍പ്പന്നങ്ങള്‍, ചിത്രകമ്പല കാര്‍പ്പറ്റുകള്‍, കളിമണ്‍ശില്‍പ്പങ്ങള്‍, മണ്‍പാത്രങ്ങള്‍ തുടങ്ങി സാംസ്‌കാരിക പാരമ്പര്യത്തിന്റെ അടയാളപ്പെടുത്തലുകളും മേളയെ സജീവമാക്കും. വെസ്റ്റ് ബംഗാളില്‍ നിന്നുള്ള ചിക്കന്‍കാരി, പഞ്ചാബിന്റെ ഫുല്‍ക്കാരി, രാജസ്ഥാനിലെ ബാന്ദേജ്, ഉത്തര്‍പ്രദേശിലെ ബാന്തിക്, മധ്യപ്രദേശിലെ പിച്ച് വായ് എംമ്പ്രോയിഡറികളും വസ്ത്രശേഖരവും രാജസ്ഥാന്‍ ബ്ലൂപോട്ടറി, ഗുജറാത്തിലെ കാമല്‍ ബെല്‍റ്റ് കാര്‍പ്പറ്റ്, ആസ്സാമിലെ ചൂരല്‍ ഉല്‍പ്പന്നങ്ങള്‍, ഝാര്‍ഖണ്ഡിന്റെ സിറാമിക് ഉല്‍പ്പന്നങ്ങള്‍, കര്‍ണാടകയിലെ ചന്നപട്‌ന കളിപ്പാട്ടങ്ങള്‍, ഗ്ലാസ് ഉല്‍പ്പന്നങ്ങള്‍, മഹാരാഷ്‌ട്രയിലെ മിനാകാരി ലോഹശില്‍പ്പങ്ങള്‍, വെസ്റ്റ് ബംഗാളിന്റെ ചണം ഉല്‍പ്പന്നങ്ങള്‍ എന്നിവയും കാഴ്ചകാര്‍ക്ക് അവിസ്മരണീയാനുഭവം നല്‍കും.

ബിഹുഡാന്‍സ്(ആസാം),ഗര്‍ഭഡാന്‍സ്(ഗുജറാത്ത്), ഡമ്മിഹോഴ്‌സ്, കരക-കാവടി നൃത്തം(തമിഴ്‌നാട്), റൗഫ് ഡാന്‍സ്(ജമ്മുകാശ്മീര്‍), മാഥുരി(തെലുങ്കാന), ബൊണാലു ആന്റ് ഹാര്‍വസ്റ്റ്, ചാര്‍കുള, ഹോളി, മയുഖനൃത്തം(ഉത്തര്‍പ്രദേശ്), തഡിയാചാഫഌ ചോളിയ ഡാന്‍സ്(ഉത്തരാഖണ്ഡ്) തുടങ്ങിയ കലാരൂപങ്ങള്‍ക്ക് പുറമെ കിര്‍ത്താഡ്‌സിന്റെ ആഭിമുഖ്യത്തിലുള്ള ഗോത്രവര്‍ഗ കലകളും തനത് കേരളീയ കലാരൂപങ്ങളും മേളയെ സജീവമാക്കും.

കരകൗശലവിദഗ്ധരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് രാജ്യാന്തരവിപണി കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്. കൂടുതല്‍ പേര്‍ ഈ മേഖലയില്‍ ജോലി ചെയ്യുന്നുണ്ടെന്നുള്ളതും പരിസ്ഥിതിക്ക് ഇണങ്ങിയ രീതിയില്‍ കുറഞ്ഞ ചെലവിലാണ് കരകൗശലവസ്തുക്കള്‍ നിര്‍മിക്കുന്നതെന്നതും മറ്റൊരു സവിശേഷതയാണ്.

22ന് രാവിലെ പത്തിന് മന്ത്രി എ.പി. അനില്‍കുമാറിന്റെ അദ്ധ്യക്ഷതയില്‍ കേരള ഗവര്‍ണര്‍ റിട്ട. ജസ്റ്റിസ് പി. സദാശിവം കരകൗശലമേള ഉദ്ഘാടനം ചെയ്യും.

23,29,ജനുവരി നാല് തിയ്യതികളില്‍ കരകൗശല രംഗത്തെ പ്രശ്‌നങ്ങള്‍, ഉല്‍പ്പന്നങ്ങളുടെ വിപണനം എന്നീ വിഷയങ്ങളില്‍ സെമിനാര്‍ നടക്കും.

യുഎല്‍സിസി സിഇഒ രമേശന്‍ പാലേരി, സര്‍ഗാലയ സിഇഒ പി.ടി. ഭാസ്‌കരന്‍, ജനറല്‍ മാനേജര്‍ ടി.കെ. രാജേഷ്, എസ്. ഷാജി, ലൈസണ്‍ ഓഫീസര്‍ എം.ടി. സുരേഷ്, കമാല്‍വരദൂര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ടോയ് കാർ ഉപയോഗിച്ച് വൻ സ്ഫോടനങ്ങൾ നടത്താനുള്ള പദ്ധതി തടഞ്ഞ് ദൽഹി പോലീസ്; നാല് ഭീകരർ അറസ്റ്റിൽ

India

കലാപത്തിന് പിന്നിൽ ഉണ്ടായിരുന്ന 203 കരാറുകാരുടെ ലൈസൻസുകൾ റദ്ദാക്കി യോഗി സർക്കാർ ; കരിമ്പട്ടികയിൽ പെടുത്തി

ജാൻ അബുദാബി, ബിന്ദുവേണു
Kerala

മാലി മാധവൻ നായർ ബാലപുരസ്കാര സമർപ്പണം ഏപ്രിൽ 23ന്

Entertainment

10 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം സ്വയംഭൂവിലെ “വാ വാ വീരവ” ഗാനം

Kerala

വേനല്‍ക്കാലം: ജ്യൂസ് കടകളിലും കുപ്പിവെള്ളത്തിലും പ്രത്യേക പരിശോധന, 510 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

പുതിയ വാര്‍ത്തകള്‍

“ഈ ക്രോധം ഒരിക്കൽ സ്നേഹമായിരുന്നു”എന്നൊരു വികാരത്തിൽ നിന്ന് ആരംഭിച്ച യാത്ര, ഇപ്പോൾ “അത് ഒരു ഗർജ്ജനമായി മാറുന്നു

കത്തിനശിച്ച വാഹനങ്ങളില്‍ ഇനിയും എടുത്തു കൊണ്ടു പോകാത്ത ഇരുചക്രവാഹനങ്ങള്‍

തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെ തീപ്പിടുത്തം; നഷ്ടപരിഹാരം ലഭിച്ചത് നൂറ്റിഅമ്പതോളം ബൈക്കുടമകള്‍ക്ക്, എടുത്ത് മാറ്റാതെ173 ബൈക്കുകള്‍

പ്രധാനമന്ത്രി ഇന്ന് രാത്രി 8.30 ന് രാജ്യത്തെ അഭിസംബോധന ചെയ്യും

ശ്രീകൃഷ്ണനെ അവഹേളിക്കുന്ന പോസ്റ്റർ ഗൗരവമുള്ളതല്ല ; മുസ്ലീമായതിനാലാണ് മന്തി കടയുടമയെ അറസ്റ്റ് ചെയ്തതെന്ന് എസ് ഡിപിഐ നേതാവ് അജ്മൽ ഇസ്മായിൽ

ടൗണ്‍ഷിപ്പിലെ വീടുകളില്‍ കണ്ടെത്തിയ വിള്ളലുകൾ വെള്ളം കിനിഞ്ഞിറങ്ങിയ പാടെന്ന് ; ഉരച്ചുനോക്കി പരിശോധന നടത്തി മന്ത്രി

നിദാഖാൻ മിക്കവാറും കേരളത്തിലേയ്‌ക്ക് കടന്നിരിക്കാനാണ് സാധ്യത ; ഇവിടെ ഇതിനെല്ലാം നല്ല വളക്കൂറുള്ള മണ്ണാണല്ലോ ; പരിഹസിച്ച് സെൻ കുമാർ

അതെ പറയുന്നത് മലയാളത്തെക്കുറിച്ചാണ്; എഴുത്തച്ഛന്റെ അടയാളങ്ങൾ റബ്ബർകൊണ്ട് മായ്ച്ചാൽ മായില്ലല്ലോ…

ആർഎസ്എസ്- ബിജെപി പ്രവർത്തകർക്ക് നേരെ ബോംബേറ്; 10 സിപിഎം പ്രവർത്തകർക്ക് 25 വർഷം തടവ്

വാൽപ്പാറ അപകടത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി; പരിക്കേറ്റവർ എത്രയും വേഗം സുഖംപ്രാപിക്കട്ടെ

ജലസേചന വകുപ്പിന്റെ സ്ഥലത്ത് നിർമ്മിച്ച അനധികൃത മുസ്ലീം പള്ളി ബുൾഡോസറിന് ഇടിച്ച് നിരത്തി: സർക്കാർ ഭൂമിയിലെ കൈയ്യേറ്റം അനുവദിക്കില്ലെന്ന് ധാമി ഭരണകൂടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.