കൊയിലാണ്ടി: ഡിസംബര്‍ 28 മുതല്‍ ജനുവരി ഒന്ന് വരെ കൊയിലാണ്ടിയില്‍ നടക്കുന്ന കോഴിക്കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. കൊയിലാണ്ടി നഗരസഭാ ചെയര്‍മാന്‍ അഡ്വ. കെ. സത്യന്‍ പ്രസ് ക്ലബ് സെക്രട്ടറി എ. സജീവ്കുമാറിന് നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്.
പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ പി.കെ. ഭരതന്‍ അദ്ധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ പി. വത്സല, എന്‍.വി ബാലകൃഷ്ണന്‍, എന്‍. വി. വത്സന്‍, എം.ജി. ബല്‍രാജ് എന്നിവരും സംസാരിച്ചു.
പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനര്‍ കെ.കെ. സുധാകരന്‍ സ്വാഗതവും പി.കെ. രാജന്‍ നന്ദിയും പറഞ്ഞു. പാലോറ ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപകന്‍ സതീഷ്‌കുമാര്‍ ആണ് ലോഗോ രൂപകല്‍പ്പന ചെയ്തത്.
















