Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

തീരദേശ റെയില്‍പാത ഇരട്ടിപ്പിക്കല്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2015, 08:52 pm IST
inAlappuzha

ആലപ്പുഴ: തീരദേശ റെയില്‍പാത ഇരട്ടിപ്പിക്കല്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ദക്ഷിണറെയില്‍വേ ജനറല്‍ മാനേജര്‍ വസിഷ്ഠ ജോഹിരി മാദ്ധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ആലപ്പുഴ റെയില്‍വേ സ്‌റ്റേഷന്‍ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാത ഇരട്ടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പകുതിയോളം ജോലികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. മറ്റു ജോലികളും സമയബന്ധിതമായിത്തന്നെ തീര്‍ക്കാന്‍ നടപടിയെടുക്കും. ധന്‍ബാദ് എക്‌സ്പ്രസിന്റെ സമയം ക്രമീകരിക്കുന്നതും പരിശോധിക്കും. ആലപ്പുഴ സ്റ്റേഷനിലെ എസ്‌കലേറ്ററിന് ടെണ്ടര്‍ ആയിട്ടുണ്ട്. ഫെബ്രുവരി 28ന് കമ്മീഷന്‍ ചെയ്യാനാകുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം വ്യക്തമാക്കി. തീരദേശ പാതയിലൂടെയുള്ള തീവണ്ടി സര്‍വ്വീസുകള്‍ യാത്രക്കാര്‍ക്ക് കൂടുതല്‍ ഉപകരിക്കുന്ന രീതിയില്‍ സമയക്രമത്തില്‍ മാറ്റം വരുത്തുന്നകാര്യത്തില്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഉച്ചയ്‌ക്ക് ഒരുമണിയോടെയാണ് പ്രത്യേക തീവണ്ടിയില്‍ ജനറല്‍ മാനേജരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം ആലപ്പുഴ റെയില്‍വേ സ്റ്റേഷനിലെത്തിയത്. റെയില്‍വേ സ്റ്റേഷന്‍ കെട്ടിടങ്ങളിലും പരിസരപ്രദേശങ്ങളിലും അദ്ദേഹം സന്ദര്‍ശനം നടത്തി. ജീവനക്കാര്‍ സംഘടനാ നേതാക്കള്‍, യാത്രക്കാര്‍, നാട്ടുകാര്‍ തുടങ്ങിയവരില്‍ നിന്നും അദ്ദേഹം പരാതി സ്വീകരിച്ചു. അഞ്ചുവര്‍ഷത്തിനുശേഷമാണ് ദക്ഷിണറെയില്‍വേ ജനറല്‍ മാനേജര്‍ തീരദേശ പാതയിലെ സ്റ്റേഷനുകള്‍ പരിശോധിക്കാനെത്തിയത്. രാവിലെ കുമ്പളം, തുറവൂര്‍, ചേര്‍ത്തല, മാരാരിക്കുളം സ്റ്റേഷനുകളിലെ പരിശോധനയ്‌ക്കുശേഷമാണ് ആലപ്പുഴയിലെത്തിയത്. ഉച്ചയ്‌ക്കുശേഷം പുന്നപ്ര, അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം സ്റ്റേഷനുകളും സന്ദര്‍ശിച്ചു.

തുറവൂര്‍ റെയില്‍വേ സ്റ്റേഷനിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിട്ടില്ലെന്ന് ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ക്ക് ബോധ്യപ്പെട്ടു. നിര്‍മ്മാണപ്രവര്ത്തനങ്ങള്‍. ഒരുകോടി ഇരുപതു ലക്ഷംരൂപയാണ് അനുവദിച്ചിരുന്നത്.മേല്‍പ്പാലത്തിന്റെ ഇരുവശങ്ങളിലുമുള്ള കരിങ്കല്‍ ഭിത്തിയുടെ നിര്‍മ്മാണം ഇനിയും പൂര്‍ത്തിയായിട്ടില്ല.

പുന്നപ്രയിലെത്തിയ റെയില്‍വെ ജനറല്‍ മാനേജര്‍ക്ക് മുന്നില്‍ പരാതിപ്രളയം. വൈകിട്ട് 3.30 ന് നേത്രാവതി എക്‌സ്പ്രസ് ട്രെയിനിലാണ് ആദ്ദേഹം പുന്നപ്രയിലെത്തിയത്. പുന്നപ്ര തെക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീജ തീരദേശപഞ്ചായത്ത് അംഗങ്ങളായ ഉഷ ഫ്രാന്‍സിസ്, കൃഷ്ണപ്രിയ, ലത, റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ കണ്‍വീനര്‍ ഭുവനേശ്വരന്‍ തുടങ്ങിയവര്‍ നിവേദനങ്ങള്‍ നല്‍കി.

കായംകുളത്തെത്തിയ റെയില്‍വേ ജനറല്‍ മാനേജര്‍ക്ക് വിവിധ സംഘടനകളും, രാഷ്‌ട്രീയപാര്‍ട്ടികളും നല്‍കിയ നിവേദനങ്ങള്‍ നല്‍കി. ഇവ അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നിലവില്‍ സ്റ്റോപ്പില്ലാത്ത ട്രെയിനുകള്‍ പരിശോധിച്ച് സ്റ്റോപ്പ് അനുവധിക്കും. കൂടാതെ റോഡിന്റെ ശോച്യാവസ്ഥയും, പാര്‍ക്കിംഗ് സൗകര്യവും പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചര്‍ത്തു.

ദക്ഷിണ റെയില്‍വേ മാനേജര്‍ക്ക് ബിജെപിയുടെ നേതൃത്വത്തില്‍ നിവേദനം നല്‍കി. അടിപ്പാതയും, അഴുക്കുചാലാല്‍ കടന്നുപോകുന്നതിന് പ്രത്യേക നിര്‍മ്മാണം വേണമെന്നും നിവേദനത്തില്‍ പറയുന്നു. മണ്ഡലം വൈസ് പ്രസിഡന്റ് രാധാകൃഷ്ണന്‍ ഉണ്ണിത്താന്‍, ടൗണ്‍ പ്രസിഡന്റ് ദേവരാജന്‍, ജനറല്‍ സെക്രട്ടറി പുളിയറ വേണുഗോപാല്‍, സെക്രട്ടറി രാധേഷ്, രഘു കാശിനാഥന്‍, നഗരസഭാ കൗണ്‍സിലര്‍ രാജേഷ് കമ്മത്ത് എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം കൈമാറിയത്

ജനറല്‍ മാനേജരുടെ

ശുചിത്വ അവാര്‍ഡ്

ചേര്‍ത്തലയ്‌ക്ക്

ചേര്‍ത്തല: റയില്‍വേ സ്റ്റേഷന്‍ പരിസരം വൃത്തിയായും വെടിപ്പായും സൂക്ഷിക്കുന്നതിന് റയില്‍വേ ജനറല്‍ മാനേജരുടെ അവാര്‍ഡ് ചേര്‍ത്തലയ്‌ക്ക്. എറണാകുളം മുതല്‍ കായംകുളം വരെയുള്ള റയില്‍പാതകളുടെയും സ്റ്റേഷനുകളുടെയും സൗകര്യങ്ങള്‍ വിലയിരുത്തുന്നതിന് ദക്ഷിണ റയില്‍വേ ജനറല്‍ മാനേജരുടെ നേതൃത്വത്തിലുള്ള ഉന്നത ഉദ്യോഗസ്ഥ സംഘത്തിന്റെ പരിശോധനയുടെ അടിസ്ഥാനത്തിലാണ് ജനറല്‍ മാനേജര്‍ വസിഷ്ഠ ജോഹരി അവാര്‍ഡ് പ്രഖ്യാപിച്ചത്. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് എംഎല്‍എ നല്‍കിയ നിവേദനം വായിച്ച ജനറല്‍ മാനേജര്‍ ആവശ്യമായ നടപടികളെടുക്കാമെന്ന് ഉറപ്പു നല്‍കി. അര്‍ത്തുങ്കല്‍ ബൈപ്പാസില്‍ റയില്‍വേ മേല്‍പാലം, പഌറ്റ്‌ഫോമുകളുടെ ശോച്യാവസ്ഥ പരിഹരിക്കുക, മേല്‍ക്കൂര നിര്‍മ്മിക്കുക, കഴിവതും ട്രെയിനുകള്‍ ഒന്നാമത്തെ പഌറ്റ് ഫോമില്‍ നിര്‍ത്തുക, സാമൂഹ്യവിരുദ്ധരുടെ ശല്യം ഇല്ലാതാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് എംഎല്‍എ ഉന്നയിച്ചത്. സ്റ്റേഷന്‍ പരിസരം നടന്നു കണ്ട ജനറല്‍ മാനേജര്‍ വാഹനപാര്‍ക്കിങ് ഗ്രൗണ്ടില്‍ പാര്‍ക്കിങ് നിരക്കുകള്‍ പ്രദര്‍ശിപ്പിച്ച് ബോര്‍ഡ് സ്ഥാപിക്കണമെന്ന് നിര്‍ദ്ദേശം നല്‍കി. ആഞ്ഞിലിപ്പാലം റയില്‍ക്രോസിന് സമീപം സിഗ്‌നല്‍ ലൈറ്റ് സ്ഥാപിക്കുക, ട്രെയിന്‍ എത്തുന്ന സമയം ഓട്ടോറിക്ഷകള്‍ക്ക് സ്റ്റേഷനില്‍ കയറുന്നതിന് അനുവാദം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സ്വാശ്രയ സംഘങ്ങളും ഓട്ടോറിക്ഷാ തൊഴിലാളികളും നിവേദനവും നല്‍കി. അവാര്‍ഡ് തുക സ്റ്റേഷന്‍ നവീകരണത്തിന് ഉപയോഗിക്കുമെന്ന് സ്റ്റേഷന്‍ മാസ്റ്റര്‍ സതീഷ് ചന്ദ്രബാബു പറഞ്ഞു

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)
World

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

India

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

India

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

India

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

സുരക്ഷിതമല്ലാത്ത ഭക്ഷണസാധനങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം : പൊതുജനങ്ങൾക്കായി ഭക്ഷ്യ സുരക്ഷാ നിർദേശങ്ങളുമായി ഒമാൻ

‘മതമാണ് മതമാണ് പ്രശ്‌നം’ എന്ന് ഞാനാണ് പറഞ്ഞതെങ്കില്‍ എന്റെ തല എടുത്തേനെ: വെള്ളാപ്പള്ളി

വടകര മണിയൂര്‍ ചൊവ്വാ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

എണ്ണാമെങ്കില്‍ എണ്ണിക്കോ…ഇന്ത്യയുടെ മിസൈല്‍ ആവനാഴി ബ്രഹ്മോസില്‍ അവസാനിക്കില്ല….മിസൈലുകളുടെ തമ്പുരാനായി ഇന്ത്യ

ബലൂച് പോരാളികളുടെ മുന്നിൽ മുട്ടുകുത്തി പാക് സൈന്യം : ഇറാനോട് സഹായത്തിനായി അഭ്യർത്ഥിച്ച് അസിം മുനീർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.