ചെങ്ങന്നൂര്‍: ഇരുപത്തിയെട്ട് ദിവസം നീണ്ടു നില്ക്കുന്ന ഉത്സവത്തിന് മഹാദേവക്ഷേത്രത്തില്‍ 26ന് കൊടികയറും.
വൈകിട്ട് ഏഴിന് നടക്കുന്ന കൊടിയേറ്റ് കര്മ്മത്തിന് തന്ത്രി കണ്ഠരര് മോഹനരര് മുഖ്യ കാര്‍മ്മികത്വം വഹിക്കും. ഇതിന് മുന്നോടിയായി പുലര്‍ച്ചെ നാലിന് മഹാഗണപതിഹോമവും, ഉച്ചയ്ക്ക് 12ന് നൂറ്റിയൊന്ന് പറയുടെ സമൂഹസദ്യയും നടക്കും.
ശ്രീകൃഷ്ണ നടയില്‍ 27 മുതല്‍ ജനുവരി രണ്ട് വരെ ഭാഗവതസപ്താഹയജ്ഞവും, മൂന്ന് മുതല്‍ 12വരെ ദശാവതാരച്ചാര്‍ത്തും നടക്കും. 17 മുതല്‍ ശ്രീബലി, കാഴ്ചശ്രീബലി, സേവ എന്നിവ ആരംഭിക്കും. ഈ ദിവസങ്ങളില്‍ വിവിധ കലാപരിപാടികളും, 22ന് രാത്രി രണ്ടിന് പള്ളിവേട്ട, 23ന് ഉച്ചയ്ക്ക് മൂന്നിന് ആറാട്ടെഴുന്നെളളിപ്പും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: