ന്യൂദല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ സെമി ഫൈനലില്‍ എഫ്സി ഗോവ ദല്‍ഹി ഡൈനാമോസിനെ എതിരിടുമ്പോള്‍, നിലവിലെ ജേതാക്കള്‍ അത്ലറ്റികോ ഡി കൊല്‍ക്കത്തയ്ക്ക് എതിരാളികള്‍ ചെന്നൈയിന് എഫ്സി. 11നുള്ള ആദ്യ സെമിയില്‍ ദല്‍ഹിയില്‍ ഡൈനാമോസും ഗോവയുമായുള്ള പോരാട്ടം.
12ന് രണ്ടാം സെമിയില്‍ പൂനെയില്‍ ചെന്നൈയിനും കൊല്‍ക്കത്തയും ഏറ്റുമുട്ടും. 15നും, 16നും രണ്ടാം പാദ സെമി. മഴക്കെടുതി തുടരുന്നതിനാലാണ് ചെന്നൈയിലെ രണ്ടാം സെമിയുടെ ആദ്യ പാദം പൂനെയിലേക്ക് മാറ്റിയത്.
പ്രാഥമിക റൗണ്ടില്‍ 25 പോയിന്റ് നേടി ഗോവ ഒന്നാമതെത്തിയപ്പോള്‍, അത്ലറ്റികോ (23), ചെന്നൈയിന് (22), ദല്‍ഹി ഡൈനാമോസ് (22) തുടര്‍ന്നുള്ള സ്ഥാനങ്ങളിലെത്തി.
















