കോഴിക്കോട്: സംസ്ഥാ ന സ്‌കൂള്‍ കായികമേളയ്‌ക്ക് കോഴിക്കോട്ട് കൊടിയിറക്കം. കൂടുതല്‍ ഉയരവും കൂടുതല്‍ വേഗവും തീര്‍ത്തുകൊണ്ടാണ് കായികതാരങ്ങള്‍ കോഴിക്കോട് നിന്നും മടങ്ങുന്നത്. കായികകേരളത്തിന് അഭിമാനിക്കാവുന്ന തരത്തില്‍ കൂടുതല്‍ കായികതാരങ്ങളെ 59-ാത് സംസ്ഥാന സ്‌കൂള്‍ കായികമേള സംഭാവന ചെയ്തു.
ഇന്നലെ വൈകീട്ട് കോഴിക്കോട് മെഡിക്കല്‍കോളേജ് ഒളിമ്പ്യന്‍ റഹ്മാന്‍ സ്റ്റേഡിയത്തില്‍ നടന്ന സമാപന ചടങ്ങില്‍ ഒളിമ്പ്യന്‍ അഞ്ജു ബോബിജോര്‍ജ്ജ് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഒത്തിരിപേര്‍ തങ്ങളുടെ പാതയിലേക്ക് കടന്നുവന്നതില്‍ സന്തോഷമുണ്ടെന്നും ഒളിമ്പിക്‌സും വേള്‍ഡ് ചാമ്പ്യന്‍ ഷിപ്പുകളിലും പുതിയ കായികതാരങ്ങള്‍ക്ക് വിജയങ്ങള്‍ കൈവരിക്കാന്‍ ആകട്ടെയെന്നും അഞ്ജു ബോബിജോര്‍ജ്ജ് ആശംസിച്ചു.
പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ എം.എസ്. ജയ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കായികതാരങ്ങളായ ഒളിമ്പ്യന്‍ പി.ടി. ഉഷ, റോബര്‍ട്ട് ബോബി ജോര്‍ജ്ജ്, ഹോക്കിതാരം ശ്രീജേഷ്, ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ചാക്കോ ജോസഫ്, വി.കെ. വത്സന്‍, വേലായുധന്‍കുട്ടി, കമാല്‍വരദൂര്‍, ഡോ. സക്കീര്‍ ഹുസ്സൈന്‍, ഡിഡിഇ ഗിരീ ഷ് ചോലയില്‍, വിവിധ സബ് കമ്മിറ്റി ഭാരവാ ഹികള്‍, വിദ്യാഭ്യാസ വകു പ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
കായികമേളയില്‍ വിജയികളായവര്‍ക്കുള്ള ട്രോഫികളും കാഷ്അവാര്‍ഡുകളും കഴിഞ്ഞവര്‍ഷത്തെ മാധ്യമപുരസ്‌കാരങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു.
കായികമേളയുടെ ലോ ഗോ രൂപകല്‍പ്പന ചെയ്ത പാലോറ സ്‌കൂളിലെ അധ്യാപകന്‍ സതീഷ്‌കുമാറിനും ഡോക്ടര്‍മാരായ വിമല്‍, രാഗേഷ് എന്നിവര്‍ക്കും പ്രത്യേകം ഉപഹാരങ്ങള്‍ ചടങ്ങില്‍ സമ്മാനിച്ചു.
















