കോഴിക്കോട്: അത്ലറ്റിക് മീറ്റുകളിലെ ഗ്ലാമര്‍ ഇനമായ 200 മീറ്ററുകളില്‍ മിന്നും പോരാട്ടം. സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജിസ്ന മാത്യുവിന് പുറമെ സബ്ജൂനിയര് വിഭാഗത്തില്‍ മേഴ്സിക്കുട്ടന്‍ അക്കാദമിയിലെ ഗൗരി നന്ദന, ആണ്‍കുട്ടികളുടെ വിഭാഗത്തിലും സ്പ്രിന്റ് ഡബിള്‍ നേടിയവരുണ്ട്. ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ പാലക്കാടിന്റെ ടി.പി. അമലിനും സബ് ജൂനിയര്‍ വിഭാഗത്തില്‍ കൊല്ലത്തിന്റെ അലന് ചാര്ളിക്കുമാണ് ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ സ്പ്രിന്റ് ഡബിള്‍ നേടാനായത്.
ജൂനിയര്‍ ആണ്‍കുട്ടികളില്‍ 22.85 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത അമലിന് പിന്നില്‍ 23.33 സെക്കന്റില്‍ ഓടിയെത്തിയ മലപ്പുറം കടക്കാശേരി ഐഡിയല്‍ എച്ച്എസ്എസിലെ വി.എന്‍. മെഹിദി നൂറുദ്ദീന്‍ 23.33 സെക്കന്റില്‍ വെള്ളി നേടി. എറണാകുളം കാവുംകര ടിടിവിഎച്ച്എസ്എസിലെ അഷ്കര്‍ അലിക്കാണ് വെങ്കലം. 23.35 സെക്കന്‍ഡിലായിരുന്നു ഫിനിഷ്. ഇരട്ടസ്വര്‍ണത്തിന് പുറമെ ലോങ്ജമ്പില്‍ വെങ്കലവും അമലിന് നേടാനായിട്ടുണ്ട്.
സബ് ജൂനിയര്‍ വിഭാഗത്തില്‍ 25.09 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത അലന് പിന്നില്‍ 25.65 സെക്കന്റ് സമയത്തോടെ കോഴിക്കോടിന്റെ സായൂജ്. ടി.കെ രണ്ടാമതെത്തി. കോതമംഗലം സെന്റ് ജോര്‍ജിലെ എം.യു. അഭിജിത്തിനാണ് വെങ്കലം. 25.75 സെക്കന്‍ഡിലാണ് ഫിനിഷ് ചെയ്തത്.
സബ്ജൂനിയര് പെണ്‍കുട്ടികളില്‍ മേഴ്സിക്കുട്ടന്‍ അക്കാദമിയുടെ താരവും പെരുമാനൂര്‍ സെന്റ് തോമസ് ഗേള്‍സ് എച്ച്എസിലെ ഗൗരി നന്ദന 27.27 സെക്കന്റില്‍ പറന്നെത്തിയാണ് പൊന്നണിഞ്ഞത്. കഴിഞ്ഞ ദിവസം 13.44 സെക്കന്റില്‍ ഫിനിഷ് ചെയ്തായിരുന്നു 100 മീറ്ററില്‍ ഗൗരി പൊന്നണിഞ്ഞത്. 200 മീറ്ററില്‍ പാലക്കാട് ചെര്‍പ്പുളശ്ശേരി ജിഎച്ച്എസ്എസിലെ സി. ചിത്ര 27.75 സെക്കന്റില്‍ വെള്ളി സ്വന്തമാക്കിയപ്പോള്‍ വെങ്കലം 28.12 സെക്കന്റില്‍ ഫിനിഷ് ലൈന്‍ കടന്ന മലപ്പറം കടക്കാശ്ശേരി ഐഡിയര്‍ ഇഎച്ച്എസ്എസിലെ ലിഗ്ന. എം.പി വെങ്കലം നേടി.
സീനിയര്‍ ആണ്‍കുട്ടികളില്‍ 100 മീറ്ററിലെ വെള്ളിമെഡല്‍ ജേതാവ് അശ്വിന് സണ്ണിയെ (22.09സെ) പിന്തള്ളി തൃശൂര്‍ ആളൂര്‍ ആര്എംഎച്ച്എസ്എസിൂലെ ലിബിന് ഷിബു സ്വര്‍ണ്ണം നേടി. സമയം 22.07 സെക്കന്റ്. 22.36 സെക്കന്റില്‍ ഫിനിഷ് ലൈന്‍ കടന്ന കല്ലടി സ്കൂളിലെ മുഹമ്മദ് അജ്മലിനാണ് വെങ്കലം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: