കൊച്ചി: മറൈന്‍ ഡ്രൈവ് നടപ്പാതയിലെ മാലിന്യം നീക്കം ചെയ്യുന്നതിനു നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി കോര്‍പ്പറേഷന്റെ വിശദീകരണം തേടി. എറണാകുളം സ്വദേശി പി.എം. ശിവാനന്ദന്‍ നല്‍കിയ ഹര്‍ജിയില്‍ ചീഫ് ജസ്റ്റീസ് അശോക് ഭൂഷണ്‍, ജസ്റ്റീസ് എ.എം. ഷെഫീഖ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.
മറൈന്‍ ഡ്രൈവിനു സമീപം കോര്‍പ്പറേഷന്‍ ഓഫീസിനായി പുതിയ കെട്ടിടം നിര്‍മ്മാണം ആരംഭിച്ചുവെന്നു ഹര്‍ജിക്കാരന്‍ പറയുന്നു. കെട്ടിടനിര്‍മ്മാണത്തിനായി എത്തിയിരിക്കുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ ഇവിടെയുള്ള താത്ക്കാലിക ഷെഡിലാണ് താമസിക്കുന്നത്. താല്‍ക്കാലിക ടോയ്‌ലറ്റ് സംവിധാനം മാത്രമാണ് ഇവര്‍ക്കുള്ളതെന്നും മറൈന്‍ ഡ്രൈവ് നടപ്പാതയില്‍ ഇവര്‍ ഉള്‍പ്പെടെയുള്ളവര്‍ തള്ളുന്ന മാലിന്യം നീക്കം ചെയ്യുന്നില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.
ഒരാഴ്്ചയ്‌ക്കുള്ളില്‍ വിശദീകരണം നല്‍കാനാണ് ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്.
















