കോഴിക്കോട്: സ്കൂള്‍ മീറ്റുകളിലെ മിന്നും താരങ്ങളായി വിലസിയിരുന്ന പാലക്കാടിന്റെ എം.ഡി. താരക്കും പി.യു. ചിത്രക്കും പിന്‍ഗാമിയായി ഇടുക്കിയില്‍ നിന്ന് ഒരു താരം. ഇന്നലെ സീനിയര്‍ പെണ്‍കുട്ടികളുടെ 5000 മീറ്ററില്‍ പൊന്നണിഞ്ഞ് സാന്ദ്ര എസ്. നായരാണ് ഇവരുടെ പിന്‍ഗാമിയായി മാറിയത്. 5000 മീറ്ററില്‍ പങ്കെടത്ത ആദ്യ മത്സരത്തില്‍ തന്നെ പൊന്നണിഞ്ഞാണ് സാന്ദ്ര മീറ്റിന്റെ തിളങ്ങുന്ന താരമായി മാറിയത്.
17 മിനിറ്റ് 29.56 സെക്കന്റിലായിരുന്നു സാന്ദ്രയുടെ സ്വര്‍ണ്ണകുതിപ്പ്. കഴിഞ്ഞ മാസം റാഞ്ചിയില്‍ നടന്ന ദേശീയ ജൂനിയര്‍ മിറ്റില്‍ മിന്നും താരമായി മാറിയ എറണാകുളത്തിന്റെ അലീഷ പി.ആറിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് സാന്ദ്ര ഇന്നലെ പൊന്നണിഞ്ഞത്. ഇടുക്കി ജില്ലയിലെ കാല്‍വരിമൗണ്ട് സിഎംഎച്ച്എസിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ഈ മിടുക്കി. സാന്ദ്രയുടെ രണ്ടാം മെഡലാണിത്. ആദ്യദിനം സീനിയര്‍ വിഭാഗം 3000 മീറ്ററില്‍ ബബിതക്ക് പിന്നില്‍ സാന്ദ്ര വെള്ളി നേടിയിരുന്നു. ഇടുക്കി നെടുങ്കണ്ടം കല്ലാര്പട്ടംകോളനിയില് കൃഷിക്കാരനായ സന്തോഷ് കുമാറിന്റെയൂം അനിതയുടെയും സാന്ദ്ര. അവസാന ദിനം നടക്കന്ന ക്രോസ് കണ്ട്രിയിലും സാന്ദ്ര മത്സരിക്കാനിറങ്ങും.
18മിനിറ്റ് 18.13 സെക്കന്റില്‍ ഫിനിഷ് ലൈന്‍ കടന്ന എറണാകുളം തേവര സേക്രട്ട് ഹാര്‍ട്ട് സ്കൂളിന്റെ അലീഷ പി.ആര്. വെള്ളി നേടിയപ്പോള്‍ വെങ്കലം പറൡക്ക് സ്വന്തം. 18 മിനിറ്റ് 45.52 സെക്കന്റില്‍ ഫിനിഷ് ചെയ്ത വി.ആര്. രേഷ്മയാണ് മൂന്നാമത്.
















