കോഴിക്കോട്: കൈക്കരുത്തില്‍ ജിന്‍സി ബെന്നി എറിഞ്ഞിട്ടത് ആദ്യ സ്വര്‍ണ്ണം. ഇന്നലെ സീനിയര്‍ പെണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ 10.82 മീറ്റര്‍ എറിഞ്ഞാണ് എറണാകുളം മാതിരപ്പിള്ളി ഗവ. വിഎച്ച്എസ്എസിലെ ജിന്‍സി ബെന്നി പൊന്നണിഞ്ഞത്.
കഴിഞ്ഞ വര്‍ഷത്തെ വെങ്കലമാണ് ഇന്നലെ ജിന്‍സി സ്വര്‍ണ്ണമാക്കി മാറ്റിയത്. നാല് വര്‍ഷം മുന്‍പ് മാതിരപ്പള്ളിയിലത്തിയ ജിന്‍സി പ്രൊഫ. പി.ഐ. ബാബുവിന്റെ കീഴിലാണ് പരിശീലനം നടത്തുന്നത്. വെള്ളി 10.45 മീറ്റര്‍ എറിഞ്ഞ് കൂട്ടുകാരി നെല്സമോള് പി. സജിക്ക്.
ഇടുക്കി പുറ്റടി എരുമത്താനത്ത് ബെന്നി-ലിസി ദമ്പതികളുടെ മകളാണ് പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ ജിന്‍സി. പിതാവ് നേരത്തെ മരിച്ചുപോയതിനാല്‍ കൂലിപ്പണിയെടുത്ത് കുടൂംബം പോറ്റുന്ന ലിസിയുടെ തണലിലാണ് ജിന്‍സിയും രണ്ട് സഹോദരികളും ജീവിതം കെട്ടിപ്പടുക്കുന്നത്.
സീന, ബെറ്റി എന്നിവരാണ് സഹോദരികള്‍. തിരുവനന്തപുരം സായിലെ ലിന്‍സി രഞ്ജിത്ത് 10.32 മീറ്റര്‍ എറിഞ്ഞ് വെങ്കലവും
നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: