തിരുവാലി: മനപൂര്‍വ്വം പ്രകോപനങ്ങള്‍ സൃഷ്ടിച്ച് തിരുവാലി പഞ്ചായത്തില്‍ സംഘര്‍ഷങ്ങളുണ്ടാക്കാന്‍ സിപിഎം ശ്രമം.
ഏതാനും ദിവസങ്ങളായി തോടയം ഭാഗത്ത് സിപിഎമ്മിന്റെ ജില്ലാ നേതാക്കളടക്കമെത്തി രഹസ്യ യോഗങ്ങള്‍ നടത്തുകയും അക്രമത്തിന് തയ്യാറെടുക്കുകയും ചെയ്യുന്നുണ്ട്. അതിന്റെ മുന്നോടിയായി ബിജെപിയുടെയും ആര്‍എസ്എസിന്റെയും കൊടിതോരണങ്ങള്‍ നശിപ്പിച്ചു. സിപിഎമ്മിന്റെ പ്രദേശിക പ്രവര്‍ത്തകരും വിവിധ കേസുകളില്‍ പ്രതികളുമായ കിഴക്കേ പുരക്കല്‍ ബിനേഷ്, ടൈലര്‍ ഉണ്ണി എന്നിവരുടെ നേതൃത്വത്തിലാണ് പട്ടപ്പകല്‍ അക്രമം നടത്തുന്നത്.
സ്ത്രീകളും കുട്ടികളുമടക്കം പരിഭ്രാന്തരാണ്. കൊടി തോരണങ്ങള്‍ തകര്‍ക്കുന്നതിനൊപ്പം പരസ്യമായ വെല്ലുവിളികളും നടത്തുന്നുണ്ട്. ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ തിരിച്ചടിക്കുകയോ പ്രതികരിക്കുകയോ ചെയ്യാത്തതിനാല്‍ മാത്രമാണ് അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടാകാത്തതെന്ന് നാട്ടുകാര്‍ പറയുന്നു.
തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയും, സിപിഎമ്മില്‍ നിന്നും യുവാക്കള്‍ ബിജെപിയിലേക്ക് ചേര്‍ന്നതുമാണ് ഇവരെ രോക്ഷാകുലരാക്കാന്‍ കാരണം. ബിജെപി പ്രവര്‍ത്തകര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
















