പത്തനാപുരം: കഴിഞ്ഞ തദ്ദേശ സ്വയംഭരണസ്ഥാപന തെരഞ്ഞെടുപ്പോടെ ജില്ലയില്‍ കേരള കോണ്‍ഗ്രസും ആര്‍എസ്പിയും കെട്ടടങ്ങിയെന്നും സിപിഎം വിജയം തീവ്രവാദ സംഘടനകളുമായി കൈകോര്‍ത്ത് നേടിയതാണെന്നും ഇതിന് കാലം തിരിച്ചടി നല്‍കുമെന്നും ബിജെപി ജില്ലാ പ്രസിഡന്റ് എം.സുനില്‍ പറഞ്ഞു.
പത്തനാപുരത്ത് വ്യാപാരഭവനില്‍ നിയോജകമണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥികളായി മത്സരിച്ചവരുടെ സംഗമമായ അഭിനന്ദന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സിപിഎമ്മിന്റെ തീവ്രവാദ അനുകൂല നിലപാടിന് ഉദാഹരണമാണ് കൊല്ലം കോര്‍പ്പറേഷനിലെ എസ്ഡിപിഐയുടെ വിജയമെന്നും അദ്ദേഹം ആരോപിച്ചു. വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ പത്തനാപുരം നിയമസഭ മണ്ഡലത്തില്‍ മുന്നണികള്‍ ബിജെപിയോട് മത്സരിക്കേണ്ടിവരുന്ന സാഹചര്യമാണെന്നും പാര്‍ട്ടി അതിന് വേണ്ടി തയ്യാറെടുത്ത് വരികയാണെന്നും യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച മണ്ഡലം പ്രസിഡന്റ് സുഭാഷ് പട്ടാഴി പറഞ്ഞു. ജനപ്രതിനിധികളെ എം.സുനില്‍ ഷാളണിയിച്ച് അനുമോദിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ജി.ദേവകിയമ്മ, ആര്‍എസ്എസ് ജില്ലാ സഹകാര്യവാഹ് അനില്‍, നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ വില്ലൂര്‍ സന്തോഷ്, മാലൂര്‍ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
















