Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ജില്ലയിലെ 5 എസ്‌ഐമാര്‍ക്ക് സ്ഥലം മാറ്റം; ആദൂര്‍ എസ്‌ഐയെ മാറ്റിയതിന് പിന്നില്‍ രാഷ്‌ട്രീയസമ്മര്‍ദ്ദം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2015, 09:38 pm IST
inKasargod

കാസര്‍കോട്: ജില്ലയിലെ അഞ്ച് എസ്‌ഐമാരെ പരസ്പരം സ്ഥലം മാറ്റി. ഇതില്‍ ആദൂര്‍ എസ്‌ഐ രാജേഷിനെ സ്ഥലം മാറ്റിയത് വിവാദമാകുന്നു. ആദൂര്‍ എസ്‌ഐ രാജേഷിനെ കാസര്‍കോട് ട്രാഫിക്കിലേക്കും കുമ്പള എസ്‌ഐ അനൂപിനെ അമ്പലത്തറയിലേക്കും അമ്പലത്തറ എസ്‌ഐ രഞ്ജിത്തിനെ കുമ്പളയിലേക്കും ഹൊസ്ദുര്‍ഗ് അഡീ.എസ്‌ഐ മുകുന്ദനെ ആദൂരിലേക്കുമാണ് സ്ഥലം മാറ്റിയത്. എല്‍ബിഎസ് എഞ്ചിനീയറിംഗ് കോളജിലെ അക്രമവുമായി ബന്ധപ്പെട്ട് പ്രതികളായ എംഎസ്എഫ് പ്രവര്‍ത്തകര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചതിന്റെ പേരിലാണ് ആദൂര്‍ എസ്‌ഐ രാജേഷിനെ സ്ഥലം മാറ്റിയതെന്നാണ് ആരോപണം. എംഎസ്എഫ് പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ക്കെതിരെ പോലീസ് കള്ളക്കേസുണ്ടാക്കുകയും നടപടി സ്വീകരിക്കുകയും ചെയ്തുവെന്നാരോപിച്ച് യൂത്ത് ലീഗ് എംഎസ്എഫ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ആദൂര്‍ പോലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചതിന് തൊട്ടടുത്ത ദിവസമാണ് സ്ഥലം മാറ്റ ഉത്തരവ് പുറത്ത് വന്നിരിക്കുന്നത്.

മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് പ്രസംഗിച്ച കാസര്‍കോട് എംഎല്‍എ എന്‍.എ. നെല്ലിക്കുന്ന് ആദൂര്‍ എസ്‌ഐക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിനു തൊട്ടു പിന്നാലെയാണ് ആദൂര്‍ എസ്‌ഐ ഉള്‍പെടെയുള്ള അഞ്ചു പേരെ സ്ഥലം മാറ്റിയിരിക്കുന്നത്. ഇതോടെ സ്ഥലമാറ്റത്തിന് രാഷ്‌ട്രീയ മാനം കൈവന്നിരിക്കുകയാണ്. അതേ സമയം രാഷ്‌ട്രീയ സമ്മര്‍ദ്ദത്തിന്റെ ഫലമായല്ല എസ്‌ഐമാരെ മാറ്റിയതെന്നും ജനറല്‍ ട്രാന്‍സ്ഫറായാണ് മാറ്റിയതെന്നുമാണ് ഔദ്യോഗിക വിശദീകരണം. ആദൂര്‍ പോലീസില്‍ മൂന്നു മാസം മുമ്പ് ചുമതലയേറ്റ രാജേഷ് അക്രമ പ്രവര്‍ത്തനത്തില്‍ ഏര്‍പെട്ടവര്‍ക്കെതിരെ കഞ്ചാവ്, മണല്‍ മാഫിയ സംഘങ്ങള്‍ക്കെതിരെയും ശക്തമായ നടപടിയാണ് സ്വീകരിച്ചിരുന്നത്.

നേരത്തെ തന്നെ എസ്‌ഐയെ സ്ഥലം മാറ്റാന്‍ ഭരണതലത്തില്‍ തന്നെ സമ്മര്‍ദ്ദമുണ്ടായിരുന്നു. നിരവധി കേസുകളില്‍ പ്രതിയായ എംഎസ്എഫ് പ്രവര്‍ത്തകനായ ഷഫീര്‍ എന്ന യുവാവിനെതിരെ കാപ്പ പ്രകാരമുള്ള നടപടി സ്വീകരിക്കണമെന്ന് കാണിച്ച് എസ്‌ഐ ജില്ലാ പോലീസ് ചീഫിന് റിപോര്‍ട്ട് നല്‍കിയിരുന്നു. ഇത് ലീഗ് കേന്ദ്രങ്ങളില്‍ എസ്‌ഐയോടുള്ള അതൃപ്തിക്ക് കാരണമയി പറയപ്പെടുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ
India

മഹാരാഷ്‌ട്രയിലെ ലാത്തൂരിലെ സ്കൂള്‍ നന്നാക്കാന്‍ പോയത് ബിജെപിയ്‌ക്കെതിരെ സമരം ചെയ്യാന്‍….പക്ഷെ അഭിജിത് ദീപ്കെയുടെ കണക്കുകൂട്ടല്‍ തെറ്റി

Travel

കോട്ടയം വഴിയുള്ള ബെംഗളൂരു- തിരുവനന്തപുരം ഓണം സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് റിസര്‍വേഷന്‍ ആരംഭിച്ചു

Kerala

ഓണത്തിന് തൃക്കാക്കര ക്ഷേത്രത്തിലേക്ക് കൊച്ചി മെട്രോ ഫീഡര്‍ സര്‍വീസ്, മെട്രോ റെയില്‍ ശനിയാഴ്ച മുതല്‍ അധിക സര്‍വീസുകള്‍

India

ടാറ്റ, എല്‍ ആന്‍റ് ടി, ഭാരത് ഫോര്‍ജ്…ആരായിരിക്കും ഇന്ത്യയുടെ അഞ്ചാം തലമുറ യുദ്ധവിമാനത്തിന്റെ പ്രാരംഭരൂപം നിര്‍മ്മിക്കുക? 2027 മാര്‍ച്ചില്‍ തീരുമാനം

Football

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി, അര്‍ജന്റീനയുടെ പാരെഡസിന് 10 മത്സരങ്ങളിലും മോളിനയ്‌ക്ക് 7 മത്സരങ്ങളിലും വിലക്ക്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

‘അണലി’യുടെ വിധി ഇനി സെപ്റ്റംബര്‍ ഒന്‍പതിന് അറിയാം, വിലക്ക് ജോളിയുടെ ഹര്‍ജിയില്‍

48 മണിക്കൂറിനുള്ളിൽ ഞങ്ങളെ അക്രമിച്ചവരെ അറസ്റ്റ് ചെയ്യണം , അല്ലെങ്കിൽ അടുത്ത വിദ്യാഭ്യാസമന്ത്രിയുടെ രാജി ആവശ്യപ്പെടും : പാറ്റാ പാർട്ടി

ഡിവൈഎഫ്ഐ നാടകത്തിലെ നഗ്‌നതാ പ്രദര്‍ശനം ആവിഷ്‌കാര സ്വാതന്ത്ര്യമെന്ന് മന്ത്രി പി സി വിഷ്ണുനാഥ്

ഓണാഘോഷത്തിന് ഒരുങ്ങി ഗുരുവായൂര്‍, തിരുവോണത്തിന് 10000 പേര്‍ക്കുള്ള വിശേഷാല്‍ പ്രസാദ ഊട്ട് രാവിലെ 9 മുതല്‍

മുത്തങ്ങ പോലീസ് കോണ്‍സ്റ്റബിള്‍ വധശ്രമക്കേസില്‍ ശിക്ഷ മരവിപ്പിച്ചു, ഗീതാനന്ദന്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് ജാമ്യം

മലപ്പുറത്ത് ഉദ്ഘാടനത്തിന് 2 ദിവസം ശേഷിക്കെ ഓഡിറ്റോറിയത്തിന്  തീപ്പിടിച്ചു

ബെവ്‌കോ നഷ്ടത്തിലാകാന്‍ കാരണം ഗാലണേജ് ഫീസ് വര്‍ദ്ധനയെന്ന് മന്ത്രി എം. ലിജു, ഉത്തരവാദി മുന്‍ സര്‍ക്കാര്‍

ഫ്രാന്‍സിന്റെ നേതൃത്വത്തിലുള്ള ആറാം തലമുറ യുദ്ധവിമാന പദ്ധതിയില്‍ ഇന്ത്യ കുടുങ്ങുമോ എന്ന സംശയം പ്രകടിപ്പിച്ച് യുഎസ് വ്യോമയാനവിദഗ്ധര്‍

ഹോമിയോ ‘കോവിഡ് മരുന്നി’ന്റെ വിതരണം ചോദ്യം ചെയ്തുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി

പുഴയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ സ്ത്രീയുടെ മൃതദേഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.